പാലക്കാട്ടെ യുഡിഎഫ് മുന്നേറ്റത്തിന് കാരണം സന്ദീപ് വാര്യരുടെ വരവെന്ന് കുഞ്ഞാലിക്കുട്ടി

 പാലക്കാട്ടെ യുഡിഎഫ് മുന്നേറ്റത്തിന് കാരണം സന്ദീപ് വാര്യരുടെ വരവെന്ന് കുഞ്ഞാലിക്കുട്ടി

പാലക്കാട്: 

യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി എന്നതിനപ്പുറം ഒരു രാഷ്ട്രീയ പ്രാധാന്യവും ഇല്ലാത്ത തെരഞ്ഞെടുപ്പ് ഫലമാണ് പാലക്കാട്ടേതെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള വർഗീയ ശക്തികളുടെ പിന്തുണയോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു. പാലക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിനെതിരായ ജനരോഷം ശരിയായി പ്രതിഫലിപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല എന്നതാണ് ചേലക്കരയിലെ ഫലം വ്യക്തമാക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് കുറയുക പതിവാണ്. ഒ രാജഗോപാൽ തിരുവനന്തപുരത്ത് മത്സരിച്ചപ്പോൾ പോലും അത് കണ്ടിരുന്നു. പാലക്കാട് ഒരോ ബൂത്തിലും ശരാശരി പത്ത് മുതൽ ഇരുപത് വോട്ടു വരെ എൻഡിഎയ്ക്ക് കുറഞ്ഞിട്ടുണ്ട്. അതിന്‍റെ കാരണം എന്താണെന്ന് പരിശോധിക്കുമെന്നും’ സുരേന്ദ്രൻ വ്യക്തമാക്കി.

‘പ്രിയങ്കാ ഗാന്ധിക്ക് ലഭിച്ച വലിയ ഭൂരിപക്ഷം ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടാക്കില്ല. സംസ്ഥാന സർക്കാരിനെതിരായ ജനരോഷം പ്രതിഫലിപ്പിക്കുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടു. ചേലക്കരയിലെ തോൽവി കാണിക്കുന്നത് അതാണ്. പാലക്കാട്ടെ തോൽവി സിപിഎമ്മിന് താക്കീതാണെന്നും’ കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ജയം വർഗീയ ശക്തികളുടെ പിന്തുണയോടെയെന്ന് സരിന്‍

വർഗീയ ശക്തികളുടെ പിന്തുണയോടെയാണ് യുഡിഎഫ് പാലക്കാട്ട് ജയിച്ചതെന്ന് ഇടതുമുന്നണി സ്ഥാനാർഥി ഡോ. പി സരിൻ. നിലപാടുകളുടെ പേരിൽ തോൽക്കുന്നത് അന്തസാണെന്നും സരിൻ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം ചിഹ്നത്തിലാണ് താൻ മത്സരിച്ചത് എങ്കിൽ കൂടുതൽ വോട്ട് കിട്ടുമായിരുന്നു. വർഗീയ ശക്തികളുടെ പിന്തുണയോടെയാണ് യുഡിഎഫ് പാലക്കാട് ജയിച്ചത്. എസ്‌ഡിപിഐയുമായുണ്ടാക്കിയ ധാരണ കണ്ടു. ഇടതുപക്ഷ രാഷ്ട്രീയമുയർത്തിയാണ് അതിനെ നേരിട്ടത്. നിലപാടുകളുടെ പേരിൽ തോൽക്കുന്നത് അന്തസാണ്. ഉപതെരഞ്ഞെടുപ്പിൽ വേണ്ടത്ര മുന്നൊരുക്കം നടത്താതിരുന്നത് ദോഷം ചെയ്‌തുവെന്നും’ പി സരിൻ പറഞ്ഞു.

സ്വതന്ത്ര ചിഹ്നത്തിൽ വോട്ട് കൂട്ടാനായത് വലിയ നേട്ടമാണ്. ഒരു തെരഞ്ഞെടുപ്പ് പരാജയത്തിൽ അവസാനിക്കുന്നതല്ല ഇടതുപക്ഷ രാഷ്ട്രീയം. പാലക്കാട് നഗരസഭയിൽ ഉൾപ്പെടെ സിപിഎമ്മിനെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമം തുടരുമെന്ന് സരിൻ പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News