സതീഷിന്റെ രഹസ്യമൊഴിയെടുക്കാൻ അനുമതി

 സതീഷിന്റെ രഹസ്യമൊഴിയെടുക്കാൻ അനുമതി

തൃശൂർ:
കൊടകര കുഴൽപ്പണക്കവർച്ചാ കേസിന്റെ തുടരന്വേഷണ ഭാഗമായി തിരൂർ സതീഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകി. മൊഴിയെടുക്കാൻ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തി തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രമ്യ മേനോൻ ഉത്തരവായി. ഹാജരാവാൻ കോടതി സതീഷിന് നോട്ടീസ് അയയ്ക്കും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരിലെ ബിജെപി ജില്ലാക്കമ്മിറ്റി ഓഫീസിൽ ആറു ചാക്കുകളിലായി ഒമ്പത് കോടി കുഴൽപ്പണം എത്തിച്ചെന്ന് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചിരുന്നു. മൊഴി മാറ്റാതിരിക്കാനാണ് 164പ്രകാരം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തുന്നതു്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News