സാബുവിന്റെ നിക്ഷേപത്തുക സഹകരണ സ്ഥാപനം തിരികെ നൽകി

 സാബുവിന്റെ നിക്ഷേപത്തുക സഹകരണ സ്ഥാപനം തിരികെ നൽകി

ഇടുക്കി:

കട്ടപ്പനയിൽ ജീവനൊടുക്കിയ സാബുവിന്റെ നിക്ഷേപത്തുക സഹകരണ സ്ഥാപനം തിരികെ നൽകി. നിക്ഷേപത്തുകയായ 14,59,940 രൂപയാണ് തിരികെ നൽകിയിരിക്കുന്നത്. കട്ടപ്പന പള്ളിക്കവലയിൽ ലേഡീസ് സെന്റർ നടത്തിയിരുന്ന മുളങ്ങാശേരിയിൽ സാബുവിന്റെ പണമാണ് കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തിരികെ നൽകിയത്.

നിക്ഷേപത്തുക തിരികെ നൽകാത്തതിനെ തുടർന്ന് ഡിസംബർ 20-നാണ് സാബു ജീവനൊടുക്കിയത്. നിക്ഷേപത്തുക നേരത്തെ നൽകിയിരുന്നെങ്കിൽ സാബുവിന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. നിക്ഷേപത്തുകയിൽ നിന്നും 2 ലക്ഷം രൂപയാണ് സാബു തിരികെ ആവശ്യപ്പെട്ടിരുന്നത്. ബാങ്ക് അധികൃതർ ഇന്നലെയാണ് പണം കൈമാറിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News