ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു

 ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു

ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. അർബുദരോഗത്തെ തുടർന്ന ചികിത്സയിലായിരുന്നു. തൃശ്ശൂർ സ്വദേശിയാണ്. നൂറിലേറെ മലയാളച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 1967 ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ സിനിമയിൽ ശ്രദ്ധേയനാക്കിയത്. ലിസ, അവളുടെ രാവുകൾ, അങ്ങാടി, സർപ്പം, തീക്കടൽ, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. സി.ബി.ഐ. അഞ്ചാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.
ഒരു കാലഘട്ടത്തിന്റെ പ്രണയമുഖമാണ് യവനികയ്ക്കുള്ളിൽ മറഞ്ഞത്. 1975 ൽ ഉല്ലാസ യാത്ര എന്ന ചിത്രത്തിലൂടെയാണ് രവികുമാർ മേനോൻ എന്ന രവികുമാർ അഭിനയരംഗത്തെത്തിയത്. എ.ബി. രാജ് സംവിധാനം ചെയ്ത ആ സിനിമയിൽ നായകവേഷത്തിലെത്തിയ അദ്ദേഹം പിന്നീട് നിരവധി സിനിമകളിൽ പ്രണയനായകനായെത്തി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി. രവികുമാർ അഭിനയിച്ച സിനിമകളിലെ ഗാനങ്ങൾ ഇപ്പോഴും ഓർമ്മിക്കപ്പെടുന്നത് രവികുമാറിന്റെ സാന്നിധ്യത്തോടെയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News