പാലക്കാട് സ്കൂളിന് സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; വിദ്യാർത്ഥിക്കും വയോധികയ്ക്കും പരിക്ക്

പാലക്കാട് ജില്ലയിലെ വടക്കന്തറയിലെ ഒരു സ്കൂൾ കോമ്പൗണ്ടിന് പുറത്ത് ബുധനാഴ്ച സ്ഫോടകവസ്തുക്കൾ കണ്ടെത്തി. അവ അപകടകരമായ വസ്തുക്കളാണെന്ന് സ്ഥിരീകരിച്ചതായി പാലക്കാട് നോർത്ത് പോലീസ് സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു.

കാട്ടുപന്നിയെ പിടികൂടാൻ ഉപയോഗിക്കുന്ന പന്നിപ്പടക്കമാണെന്ന് സംശയിക്കുന്ന സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പത്ത് വയസുകാരനായ നാരായണൻ എന്ന കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിയിൽ ആൺകുട്ടിക്കും സമീപത്തുണ്ടായിരുന്ന 84 വയസ്സുള്ള ലീല എന്ന സ്ത്രീക്കും നിസ്സാര പരിക്കേറ്റു.

വ്യാസ വിദ്യാ പീഠം പ്രീ-പ്രൈമറി സ്കൂളിൻ്റെ ഗേറ്റിന് സമീപം വൈകുന്നേരം 3.45 ഓടെയാണ് നാരായണൻ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കണ്ടപ്പോൾ ആവേശഭരിതനായ കുട്ടി ഇത് നിലത്തേക്ക് എറിയുകയായിരുന്നു. തുടർന്ന് അത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സ്കൂൾ അധികൃതരും സമീപത്തെ താമസക്കാരും ഉടൻ തന്നെ സ്ഥലത്തെത്തി പോലീസിനെ വിവരമറിയിച്ചു. പരിശോധനയിൽ ഒരു ബക്കറ്റിൽ സൂക്ഷിച്ചിരുന്ന നാല് സ്ഫോട

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News