കണ്ണൂരിൽ സ്ഫോടനം; ഒരാൾ മരിച്ചു, ക്രൈംബ്രാഞ്ച് അന്വേഷിക്കും

സ്ഫോടനത്തിൽ തകർന്ന വീട്
കണ്ണൂർ:
കണ്ണൂർ കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പടക്കനിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിൽ വീട് പൂർണ്ണമായും തകരുകയും, സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മരിച്ചയാളുടെ ശരീരഭാഗങ്ങൾ ചിതറിയ നിലയിലാണ് കണ്ടെത്തിയത്. ഇയാൾ അന്യസംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറഞ്ഞു.
ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്. അനൂപ് എന്നയാളാണ് ഈ വീട് വാടകയ്ക്കെടുത്തിരുന്നത്. ഇയാൾക്ക് പടക്കക്കച്ചവടമുണ്ടെന്ന് നാട്ടുകാർ പറയുന്നു. വീട്ടിൽ സാധാരണയായി രാത്രിയിലാണ് ആളുകൾ വരാറുള്ളതെന്നും, ലൈറ്റ് ഇടാറില്ലായിരുന്നെന്നും അയൽവാസികൾ മൊഴി നൽകി.