കെ.ജെ.യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം

 കെ.ജെ.യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം

ചെന്നൈ:

കെ.ജെ.യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം. സംഗീത മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് തമിഴ്നാട് സർക്കാർ പുരസ്കാരം സമ്മാനിക്കുന്നത്. ഗായിക ശ്വേത മോഹനും നടി സായ് പല്ലവിക്കും ആണ് കലൈ മാമണി പുരസ്കാരം. അടുത്ത മാസം ചെന്നൈയിൽ വച്ചായിരിക്കും പുരസ്കാര വിതരണം.

സായ് പല്ലവിക്ക് ലഭിച്ചത് 2021ലെ കലൈ മാമണി പുരസ്കാരമാണ്. ശ്വേതയ്ക്ക് നൽകുന്നത് 2023 ലെ കലൈമാമണി പുരസ്കാരം ആണ്. നടൻ എസ്.ജെ. സൂര്യ സംവിധായകൻ ലിംഗുസ്വാമി എന്നിവർ സായ് പല്ലവിക്ക് ഒപ്പം 2021ലെ കലൈ മാമണി പുരസ്കാരത്തിന് അർഹരായത്. നടൻ മണികണ്ഠൻ‌, ജോർജ് മാരിയൻ, ഛായാഗ്രാഹകൻ സന്തോഷ് കുമാർ, പിആർഒ നികിൽ മരുകൻ എന്നിവർ ശ്വേത മോഹനൊപ്പം 2023ലെ അവാർഡ് പങ്കിടും.

അതെ സമയം, നടന്മാരായ വിക്രം പ്രഭു, ജയ വി.സി. ഗുഹനാഥൻ‌, ഗാനരചയിതാവ് വിവേക, പിആർഒ ഡയമണ്ട് ബാബു എന്നിവർക്കാണ് 2022ലെ കലൈമാമണി പുരസ്കാരം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News