ഏകദേശം പത്തോളം പേരിൽ നിന്ന് ഒന്നരക്കോടി രൂപയോളം തട്ടിയെടുത്ത അഭിഭാഷകൻ പ്രബിൻ ജോസ് ഒളിവിൽ

കോടതികളിൽ ഇരിക്കുന്ന കേസുകൾ ഫ്രീ ആയി വാദിച്ചു കക്ഷികൾക്ക് നീതി വാങ്ങി നൽകും എന്ന് വാഗ്ദാനം നൽകി ഏകദേശം പത്തോളം പേരിൽ നിന്ന് ഒന്നരക്കോടി രൂപയോളം തട്ടിയെടുത്ത അഭിഭാഷകൻ പ്രബിൻ ജോസ് ഒളിവിൽ..
എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 799/2025 തട്ടിപ്പ് കേസിൽ ബാംഗ്ലൂർ സ്വദേശിയായ അഭിഭാഷകൻ പ്രബിൻ ജോസ് കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകിയെങ്കിലും കോടതി ജാമ്യം തള്ളുകയായിരുന്നു.
മാനന്തവാടി പോലീസ് സ്റ്റേഷനിലും സമാന കേസിൽ വാറണ്ട് നിലനിൽക്കുന്നുണ്ട്.
ഒരു വർഷം 15 കേസുകൾ വാദിക്കും അതിൽ 14 കേസും ഫ്രീയായി വാദിച്ചു കക്ഷികൾക്ക് നീതി വാങ്ങി നൽകും എന്ന് പറഞ്ഞായിരുന്നു കക്ഷികളെ പ്രബിൻ ജോസ് വലയിലാക്കിയിരുന്നത്. 2023 ഇൽ വക്കീലായി എൺഡ്രോൾ ചെയ്ത പ്രബിൻ ജോസ് മാനന്തവാടി പോലീസിസ് 2018 ഇൽ രജിസ്റ്റർ ചെയ്ത കേസിൽ അഭിഭാഷകൻ എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത് .
കക്ഷികളിൽ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകൾ കൈക്കിലാക്കിയ ശേഷമാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്.
എറണാകുളത്ത് തട്ടിപ്പ് നടത്തുന്നതിന് യാതൊരു രേഖകളും ഇല്ലാതെ പ്രബിൻ ജോസിന് വീട് എടുത്തു നൽകിയത് പുന്നക്കൽ സ്വദേശി മനോജ് ആണെന്ന് പോലീസിന് വിവരം ലഭിച്ചു .
സമാന കേസിൽ മംഗലാപുരം ജയിലിൽ കിടന്നതായി വിവരം ലഭിച്ചീട്ടുണ്ടന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സബ് ഡിവിഷണൽ മജിസ്ട്രേട്ട്, മംഗലാപുരം മുൻ ഡി വൈ എസ് പി, എൻ ഐ എ പ്രോസിക്യൂട്ടർ, സുപ്രീം കോടതി അഭിഭാഷൻ എന്നീ ഐ ഡി കർഡുകൾ ഉപയോഗിച്ചായിരുന്നു ഇരകളെ വീഴ്ത്തിയിരുന്നത്. സെൻട്രൽ പോലീസിന് ലഭിച്ച പരാതികളിൽ തട്ടിപ്പിന് കൂടുതൽ പേർ പ്രബിൻ ജോസിന് കൂട്ടുനിന്നതായും ഇവരെല്ലാവരും ബാംഗ്ലൂരിൽ പഠിക്കുന്ന നിയമ വിദ്യാർത്ഥികൾ ആണെന്ന് പോലീസിന് വിവരം ലഭിച്ചു.
കോടതി ജാമ്യം നിഷേധിച്ചതിനാൽ പ്രതിയെ പിടികൂടാൻ സെൻട്രൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി..