BY;TS TVM തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ടയെ കാപ്പ (KAAPA) നിയമപ്രകാരം അറസ്റ്റ് ചെയ്തു. കുടപ്പനക്കുന്ന്, ഇരുപ്പുകുഴി ലക്ഷംവീട് കോളനിയിൽ തിരുകോണം വീട്ടിൽ പ്രദീപിന്റെ മകൻ ശരത് @ കണ്ണൻ (19) ആണ് പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം പേരൂർക്കട പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ താക്കീതുകൾ അവഗണിച്ച് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെത്തുടർന്നാണ് കാപ്പ സെക്ഷൻ 3(1) പ്രകാരം നടപടി സ്വീകരിച്ചത്. […]Read More
Tags :police
തിരുവനന്തപുരം: ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ വിനോദ് അന്തരിച്ചു. നിലവിൽ തിരുവനന്തപുരം റേഞ്ച് ഡിഐജി ഓഫീസിൽ എസ്.ഐയായി ജോലി ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്. പനിബാധയെ തുടർന്ന് ഇന്നലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വിനോദിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായി ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം ഡി.ഐ.ജി ഓഫീസിലേക്ക് മാറിയത്. ആറ്റിങ്ങൽ […]Read More
കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസറുടെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ ഗൂഢാലോചന നടത്തിയ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആർ.എസ്.എസ് പ്രവർത്തകനായ എ. അമൽ രാജിനെയാണ് പോലീസ് പിടികൂടിയത്. കാപ്പ (KAAPA) നിയമപ്രകാരം നടപടി നേരിട്ടതിലുള്ള വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. കണ്ണവം സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ യു.പി. അർജുന്റെ പൂവത്തൂരിലെ വീടിന് നേരെ കഴിഞ്ഞ മാസമാണ് ബോംബേറുണ്ടായത്. രാത്രിയുടെ മറവിലെത്തിയ സംഘം വീടിന് നേരെ ബോംബെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. കേസിൽ രണ്ട് […]Read More
