രാഷ്ട്രപതിയുടെ സന്ദർശനം: തിരുവനന്തപുരത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം; നഗരം കനത്ത സുരക്ഷയിൽ
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ ഇന്നും (ഡിസംബർ 3) നാളെയും (ഡിസംബർ 4) കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 54-ാമത് നാവിക ദിനാഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്.
നിയന്ത്രണങ്ങൾ ഇങ്ങനെ:
- ഇന്ന് (ഡിസംബർ 3): ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 മണി വരെയാണ് ഗതാഗത നിയന്ത്രണം.
- വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെ ശംഖുമുഖം ഡെമസ്റ്റിക് എയർപോർട്ട് റോഡ്, ആറാട്ട് ഗേറ്റ്, വള്ളകടവ്, ഈഞ്ചയ്ക്കൽ, മിത്രാനന്ദപുരം, എസ്പി ഫോർട്ട്, ശ്രീകണ്ഠേശ്വരം പാർക്ക്, തകരപ്പറമ്പ് മേൽപ്പാലം, ചൂരക്കാട്ടുപാളയം, തമ്പാനൂർ ഫ്ലൈഓവർ, തൈയ്ക്കാട്, വഴുതയ്ക്കാട്, വെള്ളയമ്പലം, കവടിയാർ എന്നീ റോഡുകളിൽ വാഹന പാർക്കിങ് പൂർണ്ണമായി നിരോധിച്ചു.
- കൂടാതെ ശംഖുംമുഖം, വലിയതുറ, പൊന്നറ, കല്ലുംമൂട്, ഈഞ്ചക്കൽ വരെയുള്ള റോഡുകളിലും വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും.
- നാളെ (ഡിസംബർ 4): രാവിലെ 6 മണി മുതൽ 11 മണി വരെയാണ് നിയന്ത്രണം.
- പാർക്കിങ് നിരോധിച്ച പ്രധാന റോഡുകൾ: കവടിയാർ, വെള്ളയമ്പലം, മ്യൂസിയം-വേൾഡ്വാർ, വിജെറ്റി-ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ, പേട്ട, ചാക്ക, ആൾസെയിൻ്റ്സ്, ശംഖുംമുഖം.
- വാഹന നിയന്ത്രണമുള്ള മറ്റ് റോഡുകൾ: വെള്ളയമ്പലം, വഴുതക്കാട്, തൈക്കാട്, തമ്പാനൂർ, ഫ്ലൈഓവർ, ചൂരക്കാട്ട് പാളയം, തകരപറമ്പ് മേൽ പാലം, ശ്രീകണ്ഠശ്വരം പാർക്ക്, എസ്പി ഫോർട്ട്, മിത്രാനന്ദപുരം, ഇഞ്ചയ്ക്കൽ, കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ ഡൊമസ്റ്റിക് എയർപോർട്ട് റോഡ്.
നിയന്ത്രണങ്ങൾ ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്ത് നിയമ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി അനിൽകുമാർ മുന്നറിയിപ്പ് നൽകി. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും പോകുന്ന യാത്രക്കാർ യാത്ര മുൻകൂട്ടി ക്രമീകരിക്കണമെന്നും കമ്മിഷണർ അറിയിച്ചു.
ഇന്ന് വൈകുന്നേരം 4.20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേരുന്ന രാഷ്ട്രപതിക്ക് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരണം ഒരുക്കും. തുടർന്ന് നേവി ഡേ ആഘോഷ പരിപാടിയിൽ പങ്കെടുത്ത് നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങൾ വീക്ഷിക്കും. നാളെ രാവിലെ 9.45ന് രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങും.
