തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം: ‘കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷം’ എന്ന് പ്രധാനമന്ത്രി

 തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം: ‘കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷം’ എന്ന് പ്രധാനമന്ത്രി

40 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് ബിജെപി-എൻഡിഎ മുന്നേറ്റം; പ്രവർത്തകർക്ക് നന്ദി

ന്യൂഡൽഹി:

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ, പ്രത്യേകിച്ച് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്ക് ലഭിച്ച മികച്ച സ്വീകാര്യതയിൽ പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. തിരുവനന്തപുരം കോർപ്പറേഷനിലെ ജനവിധി കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണെന്ന് അദ്ദേഹം കുറിച്ചു.

നാല് പതിറ്റാണ്ടോളം ഇടതുപക്ഷം ചെങ്കോട്ടയായി കാത്തുസൂക്ഷിച്ച തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഇത്തവണ കനത്ത തേരോട്ടമാണ് നടത്തിയത്. എൽഡിഎഫിനേയും യുഡിഎഫിനേയും ഏറെ പിന്നിലാക്കി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എൻഡിഎ മുന്നിലെത്തിയിരിക്കുകയാണ്. കോർപ്പറേഷനിൽ ഭരണമുറപ്പിക്കാൻ 51 സീറ്റുകളാണ് ബിജെപിക്ക് ആവശ്യം.

പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അതിശയകരമായ ഈ ഫലം യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച എല്ലാ കഠിനാധ്വാനികളായ ബിജെപി പ്രവർത്തകരോടും പ്രധാനമന്ത്രി തന്റെ നന്ദി അറിയിച്ചു.

“ഇന്നത്തെ ഫലം യാഥാർത്ഥ്യമാക്കുന്നതിന് അടിസ്ഥാനതലത്തിൽ പ്രവർത്തിച്ച കേരളത്തിലെ തലമുറകളുടെ പ്രവർത്തനങ്ങളെയും പോരാട്ടങ്ങളെയും ഓർമ്മിക്കേണ്ട ദിവസമാണിത്. ഞങ്ങളുടെ കാര്യകർത്താക്കളാണ് ഞങ്ങളുടെ ശക്തി, അവരിൽ ഞങ്ങൾ അഭിമാനിക്കുന്നു!” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നീണ്ട 40 വർഷത്തെ ഇടതു ഭരണത്തിന് തിരശീലയിട്ടാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി നിർണായക മുന്നേറ്റം നേടിയിരിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News