തിരുവനന്തപുരം: വൈദ്യുത പോസ്റ്റിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു
തിരുവനന്തപുരം:
തലസ്ഥാനത്ത് വൈദ്യുത പോസ്റ്റിൽ ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പാങ്ങോട് പഴവിള സ്വദേശി സനു (34) ആണ് മരിച്ചത്. നന്ദിയോട് പച്ച ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട അലങ്കാരപ്പണികൾക്കിടെയാണ് അപകടം സംഭവിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പോസ്റ്റിൽ ദീപാലങ്കാര ലൈറ്റുകൾ കെട്ടുന്നതിനിടെ അപ്രതീക്ഷിതമായി സനുവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉത്സവ സീസണുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇത്തരം ജോലികൾ ചെയ്യുന്നത് അപകടങ്ങൾ വർധിപ്പിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
