സമാധാന ചർച്ചകൾക്ക് തിരിച്ചടി: പ്രതിനിധികളുടെ ഇസ്ലാമാബാദ് യാത്ര ട്രംപ് റദ്ദാക്കി

 സമാധാന ചർച്ചകൾക്ക് തിരിച്ചടി: പ്രതിനിധികളുടെ ഇസ്ലാമാബാദ് യാത്ര ട്രംപ് റദ്ദാക്കി

വാഷിംഗ്ടൺ:

പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഇറാൻ പ്രതിനിധികളുമായി നടത്താനിരുന്ന നിർണായക സമാധാന ചർച്ചകളിൽ നിന്ന് അമേരിക്ക പിന്മാറി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, മുതിർന്ന ഉപദേശകൻ ജാരെഡ് കുഷ്നർ എന്നിവരുടെ ഇസ്ലാമാബാദ് യാത്ര റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു.

ഇറാൻ നേതൃത്വത്തിനിടയിലെ ആഭ്യന്തര തർക്കങ്ങളും ആശയക്കുഴപ്പങ്ങളുമാണ് ചർച്ചകളിൽ നിന്നുള്ള പെട്ടെന്നുള്ള പിന്മാറ്റത്തിന് കാരണമായി ട്രംപ് ചൂണ്ടിക്കാട്ടുന്നത്. “ഇറാൻ നേതൃത്വത്തിൽ ആരാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് അവർക്ക് പോലും അറിയില്ല. ഇത്തരം സാഹചര്യത്തിൽ 18 മണിക്കൂർ വിമാനയാത്ര നടത്തി സമയം പാഴാക്കാൻ താനില്ല” എന്ന് ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾക്കായി ഇറാൻ മുൻകൈ എടുക്കണമെന്നും എല്ലാ നിയന്ത്രണങ്ങളും നിലവിൽ അമേരിക്കയുടെ കൈവശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടാം ഘട്ട ചർച്ചകൾക്കായി പാകിസ്ഥാൻ വേദിയാകാനിരിക്കെയാണ് ഈ നാടകീയ നീക്കം. ചർച്ചകൾ മുടങ്ങിയത് പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. വിഷയത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News