വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം: തലസ്ഥാനത്ത് വ്യാപക നാശനഷ്ടം, സുനാമി മുന്നറിയിപ്പ്

 വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം: തലസ്ഥാനത്ത് വ്യാപക നാശനഷ്ടം, സുനാമി മുന്നറിയിപ്പ്

കരാക്കസ്:

വെനസ്വേലയിൽ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി തുടർച്ചയായി രണ്ട് ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു. ബുധനാഴ്ച വൈകിട്ടുണ്ടായ ഭൂകമ്പങ്ങളിൽ തലസ്ഥാനമായ കരാക്കസിൽ നിരവധി കെട്ടിടങ്ങൾ തകരുകയും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തിൽ കഴിഞ്ഞ 125 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനമാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ (USGS) കണക്കുകൾ പ്രകാരം ആദ്യത്തെ ഭൂചലനം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. കരീബിയൻ തീരത്തുള്ള മൊറോൺ മേഖലയ്ക്ക് പടിഞ്ഞാറ്, കരാക്കസിൽ നിന്ന് 168 കിലോമീറ്റർ അകലെ ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ഈ ഞെട്ടൽ മാറുന്നതിന് മുൻപ്, കൃത്യം ഒരു മിനിറ്റിന് ശേഷം റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ശക്തമായ ഭൂചലനവുമുണ്ടായി. മൊറോണിന് 16 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലായിരുന്നു രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

സുനാമി മുന്നറിയിപ്പ്

ഭൂചലനത്തെ തുടർന്ന് യുഎസ് പസഫിക് സുനാമി വാണിങ് സെന്റർ വിർജിൻ ഐലൻഡ്‌സിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഡൊമിനിക്കൻ റിപ്പബ്ലിക് അധികൃതരും തങ്ങളുടെ ദ്വീപ് സമൂഹങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, അയൽ രാജ്യമായ പ്യൂർട്ടോ റിക്കോയിൽ ആദ്യം സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് അത് പിൻവലിച്ചു. തീരദേശ മേഖലകളിൽ രക്ഷാപ്രവർത്തനങ്ങളും മുൻകരുതൽ നടപടികളും ശക്തമാക്കിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News