ഫിഫ ലോകകപ്പ് 2026: ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടർ ഫൈനലിൽ

 ഫിഫ ലോകകപ്പ് 2026: ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടർ ഫൈനലിൽ

BY :TSTVM

യു.എസ്.എ: ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന 2026 ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഒരു ഘട്ടത്തിൽ പരാജയത്തിന്റെ വക്കിൽ നിന്ന ശേഷമാണ് ലാറ്റിനമേരിക്കൻ കരുത്തർ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിരുന്ന അർജന്റീനക്കെതിരെ, 79-ാം മിനിറ്റ് വരെ രണ്ട് ഗോളുകളുടെ ലീഡുമായി ഈജിപ്ത് അട്ടിമറി വിജയം സ്വപ്നം കണ്ടിരുന്നു. എന്നാൽ കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ഈജിപ്തിന്റെ ശക്തമായ പ്രതിരോധ കോട്ട തകർത്ത് അർജന്റീന തുടരത്തുടരെ ഗോളുകൾ അടിച്ചുകൂട്ടി.

അർജന്റീനയ്ക്കായി ക്രിസ്ത്യൻ റൊമീറോ, ക്യാപ്റ്റൻ ലയണൽ മെസ്സി, എൻഝോ ഫെർണാണ്ടസ് എന്നിവരാണ് വിജയ ഗോളുകൾ നേടിയത്. തോൽവി മുഖാമുഖം കണ്ട മത്സരത്തിൽ നിന്ന് തകർപ്പൻ ജയത്തോടെ ക്വാർട്ടറിലേക്ക് മുന്നേറിയത് അർജന്റീനൻ ആരാധകർക്ക് ആവേശം പകർന്നിരിക്കുകയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News