റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം: 12 മരണം, 309 പേർക്ക് പരിക്ക്; സർവീസുകൾ തടസ്സപ്പെട്ടു

 റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം: 12 മരണം, 309 പേർക്ക് പരിക്ക്; സർവീസുകൾ തടസ്സപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ വൻ നാശനഷ്ടം. സംഭവത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കൊല്ലപ്പെട്ടവരിൽ ഒരു പൈലറ്റ് ഉൾപ്പെടെ നാല് സൗദി പൗരന്മാരും വിവിധ രാജ്യക്കാരായ വിദേശികളും ഉൾപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമേ വിമാനത്താവളം വീണ്ടും തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ എന്ന് അധികൃതർ അറിയിച്ചു.

ഈ ആക്രമണത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകളും തടസ്സപ്പെട്ടിട്ടുണ്ട്. എയർ ഇന്ത്യ, ആകാശ എയർ, ഇൻഡിഗോ തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിമാന കമ്പനികൾ റിയാദിലേക്കുള്ള സർവീസുകൾ റദ്ദാക്കി. ഇതിൽ ആകാശ എയർ സർവീസുകൾ ഞായറാഴ്ച വരെ നീട്ടിയതായി വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തി സൗദിയിലെ മറ്റ് വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണത്തെ വിവിധ ലോകരാജ്യങ്ങൾ ശക്തമായി അപലപിച്ചു. പ്രാദേശിക സുരക്ഷയ്ക്കും വ്യോമഗതാഗതത്തിനും മേലുള്ള നേരിട്ടുള്ള വെല്ലുവിളിയാണിതെന്ന് കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യക്തമാക്കി. സൗദി അറേബ്യക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച കുവൈത്ത്, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News