കർഷകരുടെ ശ്രദ്ധയ്ക്ക്! ദുരിതാശ്വാസ – വിള ഇൻഷുറൻസ് ധനസഹായം മുടങ്ങാതിരിക്കാൻ ഉടൻ ഇതു ചെയ്യുക; കൃഷി ഡയറക്ടറേറ്റിന്റെ അടിയന്തര അറിയിപ്പ്

 കർഷകരുടെ ശ്രദ്ധയ്ക്ക്! ദുരിതാശ്വാസ – വിള ഇൻഷുറൻസ് ധനസഹായം മുടങ്ങാതിരിക്കാൻ ഉടൻ ഇതു ചെയ്യുക; കൃഷി ഡയറക്ടറേറ്റിന്റെ അടിയന്തര അറിയിപ്പ്

പ്രതീകാത്മക ചിത്രം

BY : SURESHBABU WAYANAD

തിരുവനന്തപുരം: പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരവും വിള ഇൻഷുറൻസ് പദ്ധതി പ്രകാരവും അനുവദിച്ച ധനസഹായം അക്കൗണ്ടിൽ എത്താൻ വൈകുന്നുണ്ടോ? എങ്കിൽ ഉടൻ തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കണമെന്ന് കൃഷി ഡയറക്ടറേറ്റ് അറിയിച്ചു.

എന്തുകൊണ്ടാണ് പണം മുടങ്ങുന്നത്? വർഷങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷകളിലെ ബാങ്ക് അക്കൗണ്ട് നമ്പർ, IFSC കോഡ്, അക്കൗണ്ട് ഉടമയുടെ പേര് എന്നിവയിലുണ്ടായ ചെറിയ പിഴവുകളാണ് വലിയ തുകയുടെ ധനസഹായം കൈമാറുന്നതിന് ഇപ്പോൾ പ്രധാന തടസ്സമാകുന്നത്. നിലവിലെ ബാങ്ക് രേഖകളുമായി ഇവയ്ക്ക് പൊരുത്തക്കേടുകൾ ഉള്ളതിനാൽ പണമിടപാട് നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്നില്ല.

കർഷകർ ചെയ്യേണ്ടത്:

  • അപേക്ഷ സമർപ്പിച്ച കൃഷിഭവനുമായി ഉടൻ ബന്ധപ്പെടുക.
  • നേരത്തെ നൽകിയ ബാങ്ക് അക്കൗണ്ട് നമ്പർ, IFSC കോഡ്, പേര് എന്നിവ നിലവിലെ പാസ്ബുക്കുമായി ഒത്തുനോക്കി കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
  • ബാങ്കുകളുടെ ലയനം മൂലമോ മറ്റോ IFSC കോഡിലോ അക്കൗണ്ട് നമ്പറിലോ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ അവ കൃത്യമായി തിരുത്തി പുതുക്കിയ രേഖകൾ കൃഷിഭവനിൽ സമർപ്പിക്കുക.

അർഹമായ ആനുകൂല്യങ്ങൾ ഒരു തടസ്സവുമില്ലാതെ കൃത്യസമയത്ത് അക്കൗണ്ടുകളിൽ എത്തുന്നതിനായി എല്ലാ കർഷകരും ഈ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News