നവകേരള സദസിനോടനുബന്ധിച്ച് ജോബ് ഫെസ്റ്റ്

 നവകേരള സദസിനോടനുബന്ധിച്ച് ജോബ് ഫെസ്റ്റ്

കഴക്കുട്ടം:

കഴക്കൂട്ടം ജോബ് ഫെസ്റ്റിന്റെ നാലാമത് എഡിഷൻ ഡിസംബർ 15നു കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. കഴക്കൂട്ടം മണ്ഡലത്തിലെ നവകേരള സദസിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജോബ് ഫെസ്റ്റിൽ നൂറിലധികം കമ്പനികളും രണ്ടായിരത്തിലധികം തൊഴിലന്വേഷകരും പങ്കെടുക്കും.

ടെക്‌നോപാർക്ക്, കിൻഫ്ര, അസാപ് കേരള, കേരള നോളജ് ഇക്കോണമി മിഷൻ, കേരള സ്റ്റാർട്ടപ് മിഷൻ, ജില്ലാ എംപ്ലോയ്‌മെന്റ് എക്സേഞ്ച് തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കഴക്കൂട്ടം ജോബ് ഫെസ്റ്റിന്റെ ആദ്യ മൂന്ന് എഡിഷനുകളിലായി ആയിരത്തിലധികം പേർക്കാണ് ജോലി ലഭിച്ചത്. എല്ലാ തവണയും നൂറിലധികം കമ്പനികളും പങ്കെടുത്തിട്ടുണ്ട്. 8-ാം
ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് വരെ ജോബ് ഫെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്. ജോബ് ഫെസ്റ്റിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 13-നകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.www.kazhakkoottamjobfest.com/register/ എന്ന വെബ്സൈറ്റ് മുഖേനയും അസാപ് കേരള വെബ് സൈറ്റ് മുഖേനയും (https://asapkerala.gov.in/kazhakootam-job-fest-2023/) കേരളാ നോളെജ് ഇക്കോണമി മിഷന്റെ DWMS പോർട്ടലിൽ (https://knowledgemission.kerala.gov.in/) രജിസ്റ്റർ ചെയ്ത്,100% പ്രൊഫൈലിങ് പൂർത്തീകരിച്ച ശേഷം കഴക്കൂട്ടം ജോബ് ഫെയറിലേക്ക് അപ്ലൈ ചെയ്യാവുന്നതാണ്.

thoolika

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News