എഐ ക്യാമറകളുടെ കണ്ണുവെട്ടിക്കാൻ അപൂർവ്വ ഡിസൈൻ ഷർട്ടുമായി ജർമ്മൻ ഡിസൈനർ

 എഐ ക്യാമറകളുടെ കണ്ണുവെട്ടിക്കാൻ അപൂർവ്വ ഡിസൈൻ ഷർട്ടുമായി ജർമ്മൻ ഡിസൈനർ

എഐ (കൃത്രിമബുദ്ധി) അധിഷ്ഠിത സർവൈലൻസ് ക്യാമറകളുടെ കണ്ണുവെട്ടിച്ച് ആളുകൾക്ക് യാത്ര ചെയ്യാനായി പുതിയ ‘ഡിജിറ്റൽ കാമൊഫ്ലാജ്’ (Digital Camouflage) ഷർട്ട് രൂപകൽപ്പന ചെയ്ത് ജർമ്മൻ ഡിസൈനറായ സൈമൺ വെക്കർട്ട്. ഒറ്റനോട്ടത്തിൽ വിചിത്രവും ആകർഷകവുമായ ഡിസൈനുകളുള്ള ഒരു സാധാരണ സമ്മർ ഷർട്ടായി തോന്നുമെങ്കിലും എഐ ക്യാമറകൾക്ക് മുന്നിൽ എത്തുമ്പോൾ ഈ ഷർട്ട് ധരിച്ച വ്യക്തിയെ തിരിച്ചറിയാൻ സാധിക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

പ്രവർത്തന രീതിയും എഐയുടെ ബലഹീനതയും

മനുഷ്യർ വസ്തുക്കളെ കാണുന്ന രീതിയിലല്ല എഐ സിസ്റ്റങ്ങൾ തിരിച്ചറിയുന്നത്. ദശലക്ഷക്കണക്കിന് ചിത്രങ്ങൾ വിശകലനം ചെയ്ത് മനുഷ്യന്റെ ശരീരഘടനയുടെ പാറ്റേണുകളാണ് എഐ പഠിച്ചെടുക്കുന്നത്. തല, തോൾ, കൈകാലുകളുടെ അനുപാതം, പശ്ചാത്തലത്തിൽ നിന്നുള്ള ശരീരത്തിന്റെ ആകൃതി എന്നിവയാണ് ഒരു വ്യക്തിയാണോ എന്ന് എഐ നിശ്ചയിക്കുന്നത്. എഐയുടെ ഈ സാങ്കേതിക ബലഹീനതയെയാണ് സൈമൺ വെക്കർട്ട് തന്റെ ഡിസൈനിലൂടെ ലക്ഷ്യമിട്ടത്.

രസകരമായ വസ്തുതയെന്തെന്നാൽ, എഐ ക്യാമറകളെ കബളിപ്പിക്കാനുള്ള ഈ പാറ്റേൺ നിർമ്മിച്ചതും എഐയുടെ തന്നെ സഹായത്തോടെയാണ്. ‘അഡ്വേർസറിയൽ ലൂപ്പ്’ (Adversarial Loop) എന്ന പ്രക്രിയയിലൂടെ വ്യത്യസ്ത പാറ്റേണുകൾ എഐക്ക് മുന്നിൽ പരീക്ഷിച്ച്, എഐ സംവിധാനം പൂർണ്ണമായും പരാജയപ്പെടുന്ന രീതിയിലുള്ള ഡിസൈൻ വേർതിരിച്ചെടുക്കുകയായിരുന്നു.

ഷർട്ടിലെ സങ്കീർണ്ണമായ നിറങ്ങളും ആകൃതികളും എഐ നെറ്റ്‌വർക്കിന്റെ വിശകലന തലങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. മനുഷ്യരുടെ കണ്ണുകൾക്ക് മുന്നിൽ ഇത് തികച്ചും ആകർഷകമായ ഒരു വസ്ത്രമാണെങ്കിലും, എഐ ക്യാമറകൾക്ക് മുന്നിൽ എത്തുമ്പോൾ ധരിച്ചിരിക്കുന്ന ആൾ ഒരു ‘മനുഷ്യനല്ല’ എന്ന രീതിയിലാണ് രേഖപ്പെടുത്തുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News