News മലപ്പുറം

പി വി അൻവർ എംഎൽഎയ്ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ

മലപ്പുറം: സിപിഎം ബന്ധം അവസാനിപ്പിച്ച പി വി അൻവർ എംഎൽഎയ്ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി പ്രവർത്തകർ. സിപിഎം നിലമ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ ടൗണിലും ജില്ലയുടെ വിവിധ സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു. ‘ഗോവിന്ദന്‍ മാഷൊന്നു ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും’, ‘പൊന്നേയെന്ന് വിളിച്ച നാവിൽ പോടായെന്ന് വിളിക്കാനറിയാം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ മുഴങ്ങി. പിന്നാലെ പ്രവർത്തകർ അൻവറിന്റെ കോലം കത്തിച്ചു. ഇരുന്നൂറിലധികം ആളുകൾ നിലമ്പൂരിലെ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. അൻവറിന്റെ ചിത്രം ഉൾപ്പെടുത്തിയ […]Read More

News

അന്‍വര്‍ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലിയായി, പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണം- എം.വി. ഗോവിന്ദൻ

ഇടത് എംഎല്‍എ അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലിയാണ്. കമ്യൂണിസ്റ്റ് പാർട്ടി സംവിധാനത്തെ കുറിച്ച് അൻവറിന് ധാരണയില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിക്ക് അന്‍വറുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇനിയില്ലെന്ന് വ്യക്തമാക്കി എംവി ഗോവിന്ദന്‍. അന്‍വറുമായിട്ടുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നുവെന്നും മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരായി തെറ്റായ പ്രചാരവേല നടത്തുന്ന ബൂര്‍ഷ്വാ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും ചട്ടുകമായി അന്‍വര്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്‍വറിന്റെ തന്നെ നിലപാടിനെ […]Read More

News

രക്ഷാസമിതി സ്ഥിരാംഗത്വത്തിന് ഫ്രാൻസിന്റെ പിന്തുണ

ന്യൂയോർക്ക്:യു എൻ രക്ഷാസമിതി നവീകരിക്കണമെന്നും ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്നും പൊതുസഭയിൽ ആവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ബ്രസീൽ, ജർമനി, ജപ്പാൻ എന്നിവക്കും,രണ്ട് ആഫ്രിക്കൻ രാജ്യങ്ങൾക്കും സ്ഥിരാംഗത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രക്ഷാസമിതിയിലെ ഭിന്നതയാണ് ഗാസയിലെ ഇസ്രയേൽ കടന്നാക്രമണവും,റഷ്യ – ഉക്രയ്ൻ യുദ്ധവും, സുഡാൻ ആഭ്യന്തരയുദ്ധവും അവസാനിപ്പിക്കാൻ തടസ്സമാകുന്നതെന്നുംയുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിമർശിച്ചു.Read More

News

ശ്രീജേഷിന് സ്വീകരണം ഒക്ടോബർ 19 ന്

തിരുവനന്തപുരം:പാരിസ് ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽനേടിയ മലയാളിതാരം പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ ഒക്ടോബർ 19 ന് സ്വീകരണം നൽകും. പകൽ 11.30 ന് തിരുവനന്തപുരത്ത് നൽകുന്ന സ്വീകരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയാകും. കായികവകുപ്പും, പൊതു വിദ്യാഭ്യാസവകുപ്പും സംയുക്തമായാണ് സ്വീകരണമൊരുക്കുന്നതു്. സർക്കാർപ്രഖ്യാപിച്ച രണ്ടു കോടി രൂപയുടെ പാരിതോഷികം ചടങ്ങിൽ കൈമാറും.Read More

News തിരുവനന്തപുരം

തിരുവോണ ബമ്പർ ടിക്കറ്റ് വില്പന 48 ലക്ഷം കവിഞ്ഞു

തിരുവനന്തപുരം:കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് വില്പന 48 ലക്ഷത്തോളമായി. ഇക്കുറിയും പാലക്കാട് ജില്ലയാണ് മുന്നിൽ. 25 കോടി ഒന്നാം സമ്മാനവും,ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനവും,50 ലക്ഷം രൂപ മൂന്നാം സമ്മാനവും അടക്കം കോടികളുടെ സമ്മാനമാണ് നൽകുന്നതു്. നറുക്കെടുപ്പ് ഒക്ടോബർ 9 ന്. കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വിൽപ്പന.Read More

News

സ്വർണ്ണക്കടത്ത് സിറ്റിങ്ങ് ജഡ്ജി അന്വേഷിക്കണം

നിലമ്പൂർ:കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണം പൊലിസ് പിടികൂടിയ സംഭവം സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പി വി അൻവർ എംഎൽഎ. എഡിജിപി എം ആർ അജിത് കുമാർ എഴുതിക്കൊടുത്ത റിപ്പോർട്ട് വാർത്താ സമ്മേളനത്തിൽ അതുപോലെ വായിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിക്ക് പരാതി നൽകിയപ്പോൾ പ്രതീക്ഷയുണ്ടായിരുന്നു. പി ശശിയും, അജിത് കുമാറും,സുജിത്ത്ദാസും അടങ്ങുന്ന സംഘമാണ് സ്വർണക്കടത്തിന് പിന്നിൽ. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. ഇനി സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ല. തുടർ നിലപാടുകൾ വിശദീകരിക്കാൻ പൊതുയോഗം നടത്തുമെന്നും […]Read More

News

മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് ഭരിക്കാൻ യോഗ്യതയില്ല;ആഭ്യന്തരവകുപ്പ് ഉടൻ ഒഴിയണം: പി വി അൻവർ

മുഖ്യമന്ത്രി പൂർണ പരാജയമെന്ന് പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഉടൻ ഒഴിയണം. മുഖ്യമന്ത്രിയുടെ ഓഫീസ് അഗ്നിപർവതത്തിന് മുകളിലാണ് ഇരിക്കുന്നത്. ഇന്ത്യയിൽ മുഖ്യമന്ത്രിക്ക് മാത്രമാണ് പി ശശി നല്ലതെന്നും അൻവർ പറഞ്ഞു. ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ മുഖ്യമന്ത്രിയാവും പിണറായി വിജയൻ. അദ്ദേഹത്തെ നയിക്കുന്നത് ഉപജാപകസംഘമാണെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ വികൃതമാക്കുന്നത് ശശിയാണ്. മറ്റൊരു സഖാക്കളും ശശിയെക്കുറിച്ച് നല്ലത് പറയില്ല, ശശിയെക്കുറിച്ച് നല്ല അഭിപ്രായമുള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണ്. ഈ രീതിയിലാണ് പോവുന്നതെങ്കിൽ കമ്യൂണിസ്റ്റ് […]Read More

News തിരുവനന്തപുരം

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നൂറ്റിപതിനാലാം നാടുകടത്തൽ ദിനാചരണം അനുസ്മരിച്ചു

അഴിമതിക്കെതിരായി തൂലിക ചലിപ്പിച്ചതിന് നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നൂറ്റിപതിനാലാം നാടുകടത്തൽ ദിനാചരണവും അനുസ്മരണവും പുഷ്പാർച്ചനയും ഗാന്ധി മിത്ര മണ്ഡലത്തിന്റെയും പി.ഗോപിനാഥൻ നായർ നാഷ്ണൽ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ ആചരിച്ചു. ചെയർമാൻ ബി.ജയചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ കെൽപ്പാം ചെയർമാൻ എസ്.സുരേഷ് കുമാർ ഉത്ഘാടനം ചെയ്തു. നെയ്യാറ്റിൻകര നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ. സാദത്ത്, നേതാക്കളായ എൻ ആർ സി നായർ , തിരുമംഗലം സന്തോഷ്, ബിനു മരുതത്തൂർ, കെ.കെ.ശ്രീകുമാർ ,വഴുതൂർ സുദേവൻ, മധുസൂദനൻ നായർ എന്നിവർ പ്രസംഗിച്ചു.Read More

News തൊഴിൽ വാർത്ത

യുഎഇയിലേക്ക് റിക്രൂട്ട്മെന്റ്

തിരുവനന്തപുരം:ഒഡെപെക് വഴി യുഎഇ ആസ്ഥാനമായ പ്രമുഖ കമ്പനികളിലെ പുരുഷ സെക്യൂരിറ്റി ഗാർഡുകളുടെ ഒഴിവിലേക്ക് റിക്രൂട്ട്മെന്റ് നടത്തും. രണ്ടു വർഷമെങ്കിലും സെക്യൂരിറ്റി മേഖലയിൽ ജോലി ചെയ്തവരായിരിക്കണം.ഉദ്യോഗാർഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്പോർട്ട്, ആധാർ എന്നിവ സഹിതം Jobs@odepc.in എന്ന ഇ-മെയിലിലേക്ക് 30 ന് മുൻപ് അപേക്ഷിക്കണം. വിവരങ്ങൾക്ക്: 04712329440, 41, 42, 45, 7736496574.www.odepc.kerala.gov.in.Read More

Travancore Noble News