പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കെതിരായ അൻവറിന്റെ ആരോപണങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാതൃകപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവർ കൊടുക്കുന്ന പരാതികൾ അതേപോലെ പരിശോധിക്കാൻ അല്ല ശശി അവിടെ ഇരിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആരോപണം വന്നതുകൊണ്ട് മാത്രം ആരെയും ഒരു സ്ഥാനത്തു നിന്നും ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിജിലൻസ് അന്വേഷണം പ്രാഥമികമായി നടക്കട്ടെ. കുറ്റക്കാരെങ്കിൽ നടപടി എടുക്കും. അങ്ങനെ എങ്കിൽ മാത്രമേ നടപടിയെടുക്കൂ […]Read More
തിരുവനന്തപുരം:ചാക്ക ഗവ. ഐടിഐയിൽ ടെക്നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ് (ടിഎംഇ)ട്രേഡിലേക്ക് ഒരു ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുണ്ട്. 23ന് രാവിലെ 11ന് ഉദ്യോഗാർഥികളുടെ അഭിമുഖം നടക്കും. എസ്എസ്എൽസി ബന്ധപ്പെട്ട ട്രേഡിൽ എൻടിസിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും / എൻഎസിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും / ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിങ് ഡിപ്ളോമ / ഡിഗ്രി എന്നിവയാണ് യോഗ്യത.Read More
വെഞ്ഞാറമൂട് :ദേശിയ അക്വാട്ടിക് വാട്ടർ പോളോ ഡൈവിങ് ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ സൂപ്പർ ലീഗിൽ. തമിഴ്നാടിനെ എതിരില്ലാത്ത 23 ഗോളി നാണ് കേരള വനിതകൾ തോൽപ്പിച്ചത്. വനിതകളുടെ പൂൾ ബിയിലെ പോരാട്ടത്തിൽ പൊലീസിനെ തകർത്ത് ബംഗാൾ സൂപ്പർ ലീഗ് യോഗ്യത നേടി. ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ കർണാടകത്തെ രണ്ടിനെതിരെ 13 ഗോളിന് പരാജയപ്പെടുത്തി മഹാരാഷ്ട്ര സൂപ്പർ ലീഗിലേക്ക്. വനിതകളുടെ മറ്റു മത്സരങ്ങളിൽ ഡൽഹി ആന്ധ്രപ്രദേശിനെ എതിരില്ലാത്ത 19 ഗോളിനും, ഹരിയാന രണ്ടിനെതിരെ 14 ഗോളിന് തെലുങ്കാനയേയും […]Read More
വർക്കല :ശ്രീനാരായണ ഗുരുവിന്റെ 92ാമത് സമാധിദിനം ശനിയാഴ്ച. മഹാസമാധി സമ്മേളനവും ഉപവാസ യജ്ഞവും രാവിലെ 10 മണിക്ക് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. 12 മണിക്ക് മഹാസമാധി വിശദീകരണം സ്വാമി സച്ചിദാനന്ദ നിർവഹിക്കും. കൂടാതെ പ്രഭാഷണം, ശാന്തി യാത്ര, അന്നദാനം എന്നിവയുമുണ്ടാകും. ജന്മഗൃഹമായ ചെമ്പഴന്തി ശ്രീ ശ്രീനാരായണ ഗുരുകുലത്തിൽ വിവിധ പരിപാടികളോടെ മഹാസമാധിദിനം ആചരിക്കും. ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ വയൽവാരം വീട്ടിൽ ഉപവാസവും സമൂഹപ്രാർഥനയും ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് മഹാസമാധിദിനാചരണ സമ്മേളനം മന്ത്രി […]Read More
പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കെതിരായ അൻവറിന്റെ ആരോപണങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാതൃകപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവർ കൊടുക്കുന്ന പരാതികൾ അതേപോലെ പരിശോധിക്കാൻ അല്ല ശശി അവിടെ ഇരിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആരോപണം വന്നതുകൊണ്ട് മാത്രം ആരെയും ഒരു സ്ഥാനത്തു നിന്നും ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിജിലൻസ് അന്വേഷണം പ്രാഥമികമായി നടക്കട്ടെ. കുറ്റക്കാരെങ്കിൽ നടപടി എടുക്കും. അങ്ങനെ എങ്കിൽ മാത്രമേ നടപടിയെടുക്കൂ […]Read More
കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കാന്‍സര്‍ രോഗബാധിതയായി ലിസി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ ആണ് പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയില്‍ തന്നെ സ്റ്റേജ് 4 കാന്‍സര്‍ ആണ് കണ്ടെത്തിയത്. സെപ്തംബര്‍ 3 ന് തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. സംസ്‌കാരം നാളെ വൈകിട്ട് 4 മണിക്ക് ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍. രാവിലെ 9 മതുല്‍ 12 വരെ കളമശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ […]Read More
കൊല്ലം:ഓയൂർ ഓട്ടു മലയിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ അച്ഛന്റെ രഹസ്യമൊഴി കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ബി രാജേഷ് 23 ന് രേഖപ്പെടുത്തും. കേസ് അന്വേഷിക്കുന്ന റൂറൽ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം കുട്ടിയുടെ അച്ഛന്റെ മൊഴിയെടുത്തിരുന്നു. ക്രിമിനൽ ചട്ടം 164-ാംവകുപ്പ് പ്രകാരമാണ് മൊഴി രേഖപ്പെടുത്തുന്നത്.അന്വേഷണം തൃപ്തികരമല്ലെന്ന വിധമുള്ള ഇദ്ദേഹത്തിന്റെ പരാമർശം ടി വി ചാനലുകളിൽ വന്നിരുന്നു. റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച മൊഴിയെടുത്തത്.പത്ത് ലക്ഷം രൂപയ്ക്കുവേണ്ടി […]Read More
തിരുവനന്തപുരം:ആധാരങ്ങളുടെ രജിസ്ട്രേഷൻ, കരാർ തുടങ്ങിയവ പൂർണമായും ഇ സ്റ്റാമ്പിങ്ങിലേക്ക് മാറുന്നു. 2017 മുതൽ ഒരു ലക്ഷത്തിനു മുകളിൽ മുദ്രപ്പത്രം ആവശ്യമുള്ള രജിസ്ട്രേഷന് ഇ സ്റ്റാമ്പ് ഉപയോഗിക്കുന്നുണ്ട്. മുദ്രപ്പത്രത്തിന്റെ അച്ചടിച്ചെലവ് ഒഴിവാക്കാനും ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനുമാണ് പുതിയ സംവിധാനം.ഇ സ്റ്റാമ്പ് വെണ്ടർമാർ വഴിയാണ് നൽകുക.സൈറ്റ് ലോഗിൻ ചെയ്യാൻ ഇവർക്ക് പാസ് വേർഡ് നൽകും.ഇ സ്റ്റാമ്പിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ പേരു്,മുദ്രപ്പത്രം എടുത്ത സ്ഥലം എന്നിവ അറിയാം.Read More
ഗാസ സിറ്റി:ലബനനെതിരായ ആക്രമണം തുടരുന്നതിനിടെ ഗാസയിലും ഇസ്രയേൽ സേനയുടെ ആക്രമണം. ജബലിയയിൽ ഒരു വീടിനുനേരെ നടന്ന ആക്രമണത്തിൽ ആറ് പേരും,അധിനിവേശ വെസ്റ്റ്ബാങ്കിൽ നടന്ന ആക്രമണത്തിൽ മൂന്നുപേരും കൊല്ലപ്പെട്ടു.കഴിഞ്ഞ ഒക്ടോബറിനുശേഷം 41,272 പലസ്തീൻ സ്വദേശികളാണ് കൊല്ലപ്പെട്ടതു്. ഇതിൽ 16400 പേർ കുട്ടികളാണ്. 95551 പേർക്ക് പരിക്കേറ്റു. അധിനിവേശ വെസ്റ്റ്ബാങ്കിൽ മാത്രം 10700 പേരെ ഇസ്രയേൽ സേന തടങ്കലിലാക്കി.Read More
