News

ശ്രീലങ്കയിൽ നാളെ തെരഞ്ഞെടുപ്പ്

കൊളംബൊ:ശ്രീലങ്കയിൽ ശനിയാഴ്ച പൊതുതെരഞ്ഞെടുപ്പ് നടക്കും. കനത്ത സുരക്ഷയാണ് ലങ്കയിലുടനീളം ഏർപ്പെടുത്തിയിട്ടുള്ളത്.39 പേരാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതു്. യുണൈറ്റഡ് നാഷണൽ പാർട്ടി നേതാവും നിലവിലെ പ്രസിഡന്റുമായ റനിൽ വിക്രമസിംഗെയ്ക്കാണ് മുൻതൂക്കം.സമാഗി ജന ബാലവേഗയ പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമായ സജിത് പ്രേമദാസയും, ലങ്കൻ കമ്യൂണിസ്‌റ്റ് പാർട്ടിയായ ജനത വി മുക്തി പെരമുനയുടെ നേതാവ് അനുര കുമാര ദിസനായകെയും ഒപ്പത്തിനൊപ്പമുണ്ട്. കടുത്ത മാന്ദ്യത്തെത്തുടർന്നുണ്ടായ പ്രതിസന്ധിക്കും അട്ടിമറികൾക്കും ശേഷം നടക്കുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പാണിതു്.Read More

News

തിരുപ്പതി ലഡ്ഡുവിൽ മൃഗ കൊഴുപ്പോ?

പ്രശസ്തമായ തിരുപ്പതി ലഡ്ഡൂവിൻ്റെ നിർമ്മാണത്തിൽ മൃഗക്കൊഴുപ്പും മറ്റ് നിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ വെള്ളിയാഴ്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനോട് സംസാരിക്കുകയും റിപ്പോർട്ട് തേടുകയും ചെയ്തു. റിപ്പോർട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെ നദ്ദ പറഞ്ഞു. “ഞാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനോട് സംസാരിക്കുകയും ഇത് സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. […]Read More

News

മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണം, അന്വേഷണം പ്രഖ്യാപിച്ചു

മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണം പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (EY) കമ്പനിയിലെ മലയാളി ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ മരണം രാജ്യമെമ്പാടും ചർച്ചയാവുകയാണ്. അമിത ജോലിഭാരമാണ് മകളുടെ മരണത്തിന് കാരണമെന്നാണ് അന്നയുടെ മാതാപിതാക്കൾ പറയുന്നത്. മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭാ കരന്തലജെ അന്വേഷണം പ്രഖ്യാപിച്ചു.Read More

News

ലെബനനിൽ പേജറുകള്‍ പൊട്ടി ത്തെറിച്ച സംഭവം, മലയാളിക്കെതിരെ അന്വേഷണം

ലെബനനില്‍ കഴിഞ്ഞ ദിവസം പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മലയാളിയുടെ ഉടമസ്ഥതയിലുള്ള പ്രാദേശിക കമ്പനിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ആണ് പേജറുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചതെന്ന് സംശയിക്കുന്നത്. സോഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡാണ് പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. നോർവീജിയൻ പൗരത്വമുള്ള വയനാട് മാനന്തവാടി സ്വദേശിയായ റിന്‍സണ്‍ ജോസിന്റെ കമ്പനിയാണ് നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ്. ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് റിന്‍സണ്‍ എന്ന് ലിങ്ക്ഡിന്‍ അക്കൗണ്ടില്‍ വ്യക്തമാക്കുന്നു. […]Read More

News

നടൻ മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി

നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ ഗുരുതരമായ പരാതി. 2014ൽ നടിയുടെ  ബന്ധുവിനെ പ്രായപൂർത്തിയാകുന്നതിന് മുൻപ് ചെന്നൈയിൽ ഒരു സംഘത്തിന് മുന്നിൽ കാഴ്ചവച്ചുവെന്നാണ് ആരോപണം. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയായിരുന്നു പീഡനം. നിരവധി പെൺകുട്ടികളെ നടി ഇതുപോലെ പലർക്കും കാഴ്ചവെച്ചിട്ടുണ്ടെന്നും പരാതിയിൽ പറഞ്ഞു. Read More

News

ലൈംഗികാതിക്രമണ കേസിൽ സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു

ലൈംഗികാതിക്രമണ കേസിൽ സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. കൊല്ലം പള്ളിത്തോട്ടം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഹൈക്കോടതി വി.കെ പ്രകാശിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി വി.കെ പ്രകാശ് മൊഴി നൽകി. 2022-ൽ കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ സിനിമയുടെ കഥ പറയാൻ എത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി.   അഭിനയത്തിൽ താൽപര്യമുണ്ടോ എന്ന് ചോദിച്ച്  ഒരു സീൻ ചെയ്യാൻ ആവശ്യപ്പെടുന്നു. പിന്നാലെ ലൈംഗികമായി ആക്രമിക്കാൻ […]Read More

News

ചെന്നൈയിൽ ലൈംഗിക തൊഴിലാളിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു

ചെന്നൈ:  പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ യുവാവ് കൊലപ്പെടുത്തി. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ തൊറൈപാക്കം ഭാഗത്ത് വച്ച് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തൊറൈപാക്കം പൊലീസ് സ്യൂട്ട്കേസിൽ നിന്ന് യുവതിയുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തു. തുടർന്ന് അന്വേഷണം നടത്തി. പ്രാഥമിക അന്വേഷണത്തിൽ മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സൂക്ഷിച്ചിരുന്ന സ്യൂട്ട്കേസ് തൊറൈപ്പാക്കത്തെ ഐ ടി ഇടനാഴിക്ക് സമീപമുള്ള ജനവാസകേന്ദ്രത്തിൽ ഉപേക്ഷിച്ചതാണെന്നും പൊലീസ് സംശയിക്കുന്നു.Read More

News

തേജസ് യുദ്ധവിമാനം പറത്താൻ വനിത പൈലറ്റ്

ന്യൂഡൽഹി:ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിത പൈലറ്റായി സ്ക്വാഡ്രൺ ലീഡർ മോഹന സിങ്. ഇന്ത്യൻ എയർ ഫോഴ്സിന്റെ ‘ഫൈ്ളയിങ് ബുള്ളറ്റ്സ്’ സ്ക്വാഡ്രണിന്റെ ഭാഗമായാണ് മോഹന ചരിത്രം സൃഷ്ടിച്ചത്. 32 വയസുകാരിയായ മോഹന സിങ് രാജസ്ഥാനിലെ ജുൻജുനു സ്വദേശിനിയാണ്. ജോധ്പൂരിൽ അടുത്തിടെ നടന്ന വ്യോമാഭ്യാസമായ തരംഗ് ശക്തിയുടെ ഭാഗമായും മോഹന പ്രവർത്തിച്ചു. ഇന്ത്യൻ വ്യോമസേനയിൽ നിന്ന് ഫൈറ്റർ പൈലറ്റുമാരായ ആദ്യ മൂന്നു വനിതകളിൽ ഒരാളാണ് മോഹന സിങ്.Read More

News

ഉദയനിധി ഉപമുഖ്യമന്ത്രിയായേക്കും

ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. നിലവിൽ കായിക മന്ത്രിയാണ് ഉദയനിധി. ലോക്സഭ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായ ഉദയനിധി ഡിഎംകെയുടെ സീറ്റു വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.Read More

News

ശ്രീജിത്ത് നമ്പൂതിരി മേൽശാന്തി

ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി എരുമപ്പെട്ടിക്കടുത്ത് വേലൂർ പഞ്ചായത്തിലെ വെള്ളറക്കാട് തോന്നല്ലൂർ പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു. ആദ്യമായാണ് ഇദ്ദേഹം മേൽശാന്തിയാകുന്നത്. സെപ്റ്റംബർ 30 ന് രാത്രി അത്താഴ പൂജയ്ക്കുശേഷം ചുമതലയേൽക്കും. ഒക്ടോബർ ഒന്നു മുതൽ ആറുമാസമാണ് പുതിയ മേൽശാന്തിയുടെ കാലാവധി. പുതുമന ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും പട്ടാമ്പി ആലമ്പിള്ളി മനയിലെ സാവിത്രിയുടെയും മകനാണ്.ആദ്യമായാണ് പുതുമന കൂടുംബത്തിൽ നിന്ന് ഒരാൾ മേൽശാന്തിയാകുന്നത്. എട്ടാമത്തെ തവണ അപേക്ഷിച്ചപ്പോഴാണ് തെരഞ്ഞെടുത്തത്.Read More

Travancore Noble News