News

ജമ്മു കാശ്മീർ: പോളിങ് 58.85 ശതമാനം

ന്യൂഡൽഹി:ജമ്മു കാശ്മീരിൽ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെപ്പിന്റെ ആദ്യ ഘട്ടത്തിൽ 58.85 ശതമാനം പോളിങ്. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ രാത്രി 7.30 ന് പുറത്തുവിട്ട കണക്കാണിതു്.ആദ്യഘട്ടത്തിൽ 24 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. കിഷ്ത്വാർ ജില്ലയിൽ 77.23 ശതമാനവും പുൽ വാമയിൽ 46.03 ശതമാനവും വോട്ട് രേഖപ്പെടുത്തി. ലോക്സഭ തെരഞ്ഞെടുപ്പിലെ 58.58 ശതമാനത്തെക്കാൾ ഉയർന്ന പോളിങ്ങാണ് ആദ്യ ഘട്ടത്തിലേത്. ഒമ്പത് വനിത സ്ഥാനാർഥികളടക്കം ആകെ 219 പേരാണ് ആദ്യ ഘട്ടത്തിൽ ജനവിധി തേടിയതു്. രാവിലെ 7 മണിക്കാരംഭിച്ച […]Read More

News

ലേബനനിൽ വീണ്ടും സ്ഫോടനം, നിരവധി പേർ മരിച്ചു

ലെബനനിൽ വീണ്ടും സ്ഫോടനം. വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചാണ് ഇത്തവണ സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ലെബനന്റെ വിവിധ ഭാഗങ്ങളിൽ പേജറുകൾ പൊട്ടിത്തെറിച്ച് 12 പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും സ്ഫോടനം നടന്നിരിക്കുന്നത്. രാജ്യത്തിൻ്റെ തെക്കൻ മേഖലയിലും തലസ്ഥാനമായ ബെയ്‌റൂട്ടിൻ്റെ പ്രാന്തപ്രദേശങ്ങളിലുമാണ് സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്. ഹിസ്ബുള്ള നേതാക്കളുടെ സംസ്കാരചടങ്ങ് നടക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ചൊവ്വാഴ്ച ഉണ്ടായ […]Read More

News

റേഷൻകാർഡ് മസ്റ്ററിങ്ങിന് ഇന്ന് തടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണന കാർഡുകാർക്കുള്ള മസ്റ്ററിങ് ബുധനാഴ്ച ആരംഭിക്കും. മഞ്ഞ, പിങ്ക് കാർഡ് ഉടമകളും അംഗങ്ങളുമാണ് റേഷൻ കടകളിലെത്തി മസ്റ്ററിങ് നടത്തേണ്ടതു്. സെപ്റ്റംബർ 24 വരെ തിരുവനന്തപുരം ജില്ലക്കാർക്കുള്ള മസ്റ്ററിങ് നടക്കും. 25 മുതൽ ഒക്ടോബർ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ ജില്ലകളിലും ഒക്ടോബർ ഒന്നു മുതൽ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലുമാണ് മസ്റ്ററിങ്. ഒക്ടോബർ15നകം മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം.Read More

News

ജമ്മു കാശ്മീർ ഇന്ന് ബൂത്തിലേക്ക്

ന്യൂഡൽഹി:ഒരു പതിറ്റാണ്ടിനു ശേഷം ജമ്മു കാശ്മീർ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പിലേക്ക്.ആദ്യ ഘട്ടത്തിൽ 24 മണ്ഡലത്തിലേക്കുള്ള പോളിങ് ബുധനാഴ്ച രാവിലെ ഏഴിന് തുടങ്ങും. ഒമ്പത് വനിതാ സ്ഥാനാർഥികളടക്കം 219 പേരാണ് ജനവിധി തേടുന്നത്. 90 പേർ സ്വതന്ത്ര സ്ഥാനാർഥികളാണ്. 23.27 ലക്ഷമാണ് വോട്ടർമാർ. പിർപാഞ്ചൽ പർവത നിരക്ക് ഇരു വശത്തുമുള്ള ഏഴു ജില്ലകളിലാണ് 24 മണ്ഡലവും. സൈന്യത്തിനു പുറമെ കേന്ദ്ര-സംസ്ഥാന പൊലീസ് സേനകളും ത്രിതല സുരക്ഷയൊരുക്കുന്നുണ്ട്.Read More

News വിദേശം

യുഎസ് നിർമ്മിത ആയുധങ്ങൾ പിടിച്ചെടുത്തു

കാരക്കാസ്:അമേരിക്കൻ നിർമ്മിത ആയുധ ശേഖരം വീണ്ടും വെനസ്വേലയിൽ നിന്ന് പിടികൂടി. സംഭവത്തിൽ സ്പാനിഷ് പൗരനേയും അമേരിക്കൻ നാവികനെയും കസ്റ്റഡിയിലെടുത്തതായി വെനസ്വേല പൊതുജനസുരക്ഷാമന്ത്രി ഡയസ് ഡാഡോ കാബെൽ അറിയിച്ചു. സിഐഎ ബന്ധം സംശയിക്കുന്ന ആറ് പേരെ 14 ന് അമേരിക്കൻ നിർമിത ആയുധങ്ങളുമായി പിടികൂടിയിരുന്നു.പിന്നാലെയാണ് തിങ്കളാഴ്ച കൂടുതൽ ആയുധം പിടിച്ചെടുത്തത്.യുഎസ്സ് ഉപയോഗിക്കുന്ന എം4 എ1 അടക്കമുള്ള തോക്കുകളാണ് പിടിച്ചെടുത്തത്.Read More

News

തൃശൂരില്‍ ഇന്ന് പുലികളിറങ്ങും; ഇത്തവണ പുലികളിക്കുള്ളത് ഏഴ് ടീമുകള്‍

ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്ന തൃശ്ശൂരിലെ പുലിക്കളി ഇന്ന്. ഏഴ് ടീമാണ് ഇക്കുറി പുലിക്കളിക്കുള്ളത്. പുലികളുടെ ചായം പൂശല്‍ ആരംഭിച്ചു. പുലിക്കളിയുടെ ഭാഗമായി സ്വരാജ് റൗണ്ടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.  രാവിലെ മുതല്‍ സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ തേക്കിന്‍കാടും സ്വരാജ് റൗണ്ടിലെ വിവിധ മേഖലകളിലും വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തും. വൈകുന്നേരം അഞ്ചുമണിക്കാണ് പുലിക്കളിയുടെ ഫ്‌ലാഗ് ഓഫ്.Read More

News

ഗുരുവായൂർ ക്ഷേത്രത്തിൽ വീഡിയോഗ്രഫിക്ക് നിയന്ത്രണം

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ വീഡിയോഗ്രഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. ക്ഷേത്ര നടപ്പന്തലിലെ വീഡിയോഗ്രഫി ആണ് കോടതി വിലക്കിയത്. വിവാഹച്ചടങ്ങുകൾക്കും മറ്റ് മതപരമായ ചടങ്ങുകൾക്കും അല്ലാതെ നടപ്പന്തലിൽ വീഡിയോഗ്രഫി അനുവദിക്കരുതെന്ന് ഇടക്കാല ഉത്തരവിൽ പറയുന്നു. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രഫിക്കും നിയന്ത്രണം ഏർപ്പെടുത്താൻ കോടതി നിർദേശം നൽകി. ഗുരുവായൂർ ക്ഷേത്രത്തിലോ ക്ഷേത്രപരിസരത്ത അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഭക്തരായ രണ്ടുപേർ സമർപ്പിച്ച റിട്ട് ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ […]Read More

News വിദേശം

ലെബനനിലെ പേജർ സ്ഫോടനങ്ങളിൽ പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരം; മരിച്ചവരുടെ എണ്ണം 11

ലെബനനില്‍ സന്ദേശങ്ങൾ കൈമാറാനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. സ്ഫോടനങ്ങളിൽ പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം. മരണസംഖ്യ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്. ലെബനനിലും സിറിയയുടെ ചില ഭാഗങ്ങളിലും ഏതാണ്ട് ഒരേസമയം നൂറുകണക്കിന് ഹാൻഡ്‌ഹെൽഡ് പേജറുകളാണ് പൊട്ടിത്തെറിച്ചത്. പേജർ സ്‌ഫോടനത്തിൽ ഏകദേശം 2,800 പേർക്ക് പരിക്കേറ്റതായും അവരിൽ 200-ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ലെബനീസ് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. പേജർ സ്‌ഫോടനത്തിന് പിന്നിൽ ഇസ്രയേലാണെന്ന് […]Read More

News

യുപിഐയിലൂടെ 5 ലക്ഷം വരെ കൈമാറാം

ന്യൂഡൽഹി:നികുതി ഒടുക്കല ടക്കമുള്ള പ്രത്യേക ഇടപാടുകൾക്ക് യുപിഐയിലൂടെ ഇനി മുതൽ അഞ്ചു ലക്ഷം രൂപ വരെ കൈമാറാം. യുപിഐ ഇടപാട് പരിധി ഉയർത്താനുള്ള നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നിർദ്ദേശത്തെ തുടർന്നാണിതു്. നിലവിൽ ഒരു ലക്ഷം രൂപയായിരുന്നു പരിധി. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.ആശുപത്രികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഓഹരി നിക്ഷേപം, ആർബിഐ റീട്ടെയിൽ ഡയറക്ട് സ്കീമുകൾ എന്നിവയിലേക്കുള്ള യുപിഐ ഇടപാടുകളുടെ പരിധിയും സമാനമായ രീതിയിൽ ഉയർത്തി.Read More

Business News

പുതിയ എംജി വിൻഡ് സർ വിപണിയിലിറക്കി

പുതിയ എംജി വിൻഡ് സർ വിപണിയിലിറക്കി മുംബൈ:ജെഎസ്ഡബ്യു എംജി മോട്ടോർ ഇന്ത്യ മാനുവൽ കോംപാക്ട് എസ് യുവിയുടെ വിലയിൽ രാജ്യത്തെ ആദ്യ ഇന്റലിജന്റ് ഇ- സിയുവി (ക്രോസ് ഓവർ യൂട്ടിലിറ്റി വെഹിക്കിൾ) വിൻഡ്സർ പുറത്തിറക്കി. സെഡാന്റെ യാത്ര സുഖവും എസ് യുവി യുടെ വിസ്തൃതിയും വാഗ്ദാനം ചെയ്യുന്ന ഈ വാഹനം എയ്റോഗ്ലൈഡ് ഡിസൈനിലാണ് സജ്ജമാക്കിയിരിക്കുന്നത്. 135 ഡിഗ്രി വരെ ചാരിയിരിക്കാനാവുന്ന എയ്റോ ലോഞ്ച് സീറ്റുകൾ, ഇൻഫിനിറ്റി വ്യൂ ഗ്ലാസ് റൂഫ്, 15.6 ഇഞ്ച് ഗ്രാൻഡ്‌ വ്യൂ ടച്ച് […]Read More

Travancore Noble News