തിരുവനന്തപുരം:സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പൻസിന് വിജയം. ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലെ ആരവങ്ങൾ സാക്ഷയാക്കി തൃശൂർ മാജിക് എഫ്സിയെ രണ്ടു ഗോളിന് കീഴടക്കി.15-ാം മിനിറ്റിൽ ടി എം വിഷ്ണുവും, 69-ാം മിനിറ്റിൽ ലാൽമംഗെയി സാംഗെയുമാണ് ഗോളടിച്ചത്. റഫറി യോട് തർക്കിച്ച തൃശൂർ ഗോളി സഞ്ജീവൻ ഘോഷിന് മഞ്ഞകാർഡ് കിട്ടി.ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ സമനിലയ്ക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.രണ്ടാം പകുതിയിൽ കൊമ്പൻസ് ലീഡ് ഉയർത്തി.തൃശൂർ മാജിക്കിന്റെ രണ്ടാം തോൽവിയാണിത്. നാളെ കാലിക്കറ്റ് ഫോഴ്സ് കൊച്ചിയെ നേരിടും.Read More
വത്തിക്കാൻ സിറ്റി: അമേരിക്കൻപ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇരു സ്ഥാനാർഥികളെയും മാർപാപ്പ വിമർശിച്ചു. കമല ഹാരിസും, ഡോണാൾഡ് ട്രംപും ജീവിതത്തിന് എതിരാണെന്നും രണ്ടു തിന്മകളിൽ ചെറു തിനെ തെരഞ്ഞെടുക്കു യാകും ഉചിതമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിച്ച് വത്തിക്കാനിലേക്ക് മടങ്ങവെ വിമാനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാർപാപ്പ.’ ഒരാൾ കുടിയേറ്റക്കാരെ കൈ വിടുന്നു, മറ്റൊരാൾ കുഞ്ഞുങ്ങളെ കൊല്ലുന്നു. രണ്ടും ജീവിതത്തിന് എതിരാണ്. ഇതിൽ ആര് വേണമെന്ന് ആലോചിച്ച് തീരുമാനിക്കുക’ എന്നായിരുന്നു മാർപാപ്പായുടെ പരാമർശം. ട്രംപിന്റെ കുടിയേറ്റ […]Read More
ശബരിമല: ശബരിമല സന്നിധാനത്തിൽ കളകാഭിഷേകത്തിനും,തീർഥാടകർക്ക് വിതരണം ചെയ്യാനുമുള്ള ചന്ദനം തിരുവോണദിവസം മുതൽ അവിടെത്തന്നെ തയ്യാറാക്കും. നിലവിൽ അരച്ച ചന്ദനം വാങ്ങിയാണ് ഉപയോഗിക്കുന്നതു്. ചന്ദനം അരയ്ക്കുന്ന യന്ത്രത്തിന്റെ പ്രവർത്തനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ബോർഡംഗം ജി സുന്ദരേശൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡിന്റെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള ചന്ദന മുട്ടികളാണ് ഇനി മുതൽ അരച്ചു പയോഗിക്കുക. സ്റ്റോക്ക് തീരുന്ന മുറയ്ക്ക് മുട്ടികൾ വനം വകുപ്പിൽ നിന്ന് വാങ്ങും.Read More
ത്രിബിൾ റോളിൽ നടൻ ടൊവിനോRead More
മലപ്പുറം : വണ്ടൂർ തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാർഡുകളും സമീപത്തെ മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്മെൻ്റ് സോണാക്കിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ നിപ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഏർപെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ വി.ആർ. വിനോദ് ഇന്നലെ തന്നെ അറിയിച്ചിരുന്നു. തിരുവാലി പഞ്ചായത്തിലാകെ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഇന്നലെ രാത്രിയോടെ മലപ്പുറത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ഈ വാർഡുകളിൽ ഇന്നത്തെ നബിദിന ഘോഷയാത്രക്കും വിലക്കുണ്ടാവും. വണ്ടൂർ തിരുവാലി പഞ്ചായത്തിലെ നടുവത്ത് ചെമ്മരം ശാന്തിഗ്രാമം സ്വദേശിയായ […]Read More
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഡിജിപിയുടെ ശുപാർശയിൽ മുഖ്യമന്ത്രി ഇന്ന് തീരുമാനമെടുത്തേക്കും. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച അൻവറിൻ്റെ ആരോപണങ്ങളാണ് വിജിലൻസിന് കൈമാറണമെന്ന് ഡിജിപി ശുപാർശ ചെയ്തത്. സർക്കാരിന് കൈമാറിയ ശുപാർശയിൽ ഇതേവരെ നടപടിയെടുത്തുരുന്നില്ല. ഡൽഹിയിലായിരുന്ന മുഖ്യമന്ത്രി ഇന്നലെ തിരുവനന്തപുരത്ത് തിരിച്ചെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനം വൈകില്ലെന്ന പ്രതീക്ഷ. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം തുടങ്ങി, അൻവർ മൊഴി നൽകിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് […]Read More
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ട്രംപിനുനേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച അന്‍പത്തിയെട്ടുകാരനെ സീക്രട്ട് സര്‍വീസ് കസ്റ്റഡിയിലെടുത്തു. ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപിന്റെ ഗോള്‍ഫ് ക്ലബിലാണ് ആക്രമണശ്രമമുണ്ടായത്. അക്രമിയില്‍ നിന്ന് AK47, ഗോപ്രോ ക്യാമറ എന്നിവ പൊലീസ് പിടികൂടി. ട്രംപ് ഗോള്‍ഫ് കളിക്കുന്നതിടിനെ അദ്ദേഹം നില്‍ക്കുന്നയിടത്തുനിന്ന് 400 മീറ്ററോളം അകലെ കുറ്റിച്ചെടികള്‍ക്കിടയില്‍ സംശയാസ്പദമായ ഒരു വസ്തു യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് കേസില്‍ നിര്‍ണായകമായത്. അത് സൂക്ഷ്മമായി നിരീക്ഷിച്ച യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് […]Read More
വണ്ടൂർ: മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് നിപാ ബാധിച്ച് മരിച്ചു. ബംഗളൂരുവിൽ സൈക്കോളജി വിദ്യാർഥിയായ ഇരുപത്തിമൂന്നുകാരനാണ് തിങ്കളാഴ്ച പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ മരിച്ചതു്. പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചിരുന്നു.രണ്ടു മാസം മുമ്പ് ബംഗളൂരുവിൽവച്ച് മഞ്ഞപ്പിത്തം ബാധിച്ച് നാട്ടിലെത്തിയ വിദ്യാർഥി അസുഖം ഭേദമായതോടെ തിരിച്ചു പോയി. താമസ സ്ഥലത്ത് തെന്നിവീണ് കാലിന് പരിക്കേറ്റ് വീണ്ടും നാട്ടിലെത്തി ചികിത്സ തേടി. ഇതിനിടെ നാലു ദിവസം മുമ്പ് പനി ബാധിച്ച് വണ്ടൂരിലെ സ്വകാര്യാശുപത്രയിലും തുടർന്ന് ഞായറാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. […]Read More
ശ്രീനഗർ: ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു. പത്താൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. നിരവധി ആയുധങ്ങളും പിടികൂടി. സൈന്യവും ജമ്മു കാശ്മീർ പൊലീസും സംയുക്തമായി വെള്ളിയാഴ്ച രാത്രിയോടെയാണ് ഓപ്പറേഷൻ തുടങ്ങിയത്. വെള്ളിയാഴ്ച കത്വ യിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. കിഷ്ത്വാറിലെ ചാത്രുവിൽ ഭീകരരുമായുള്ള ഏറ്റുമുലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ രണ്ടു സൈനികർ ചികിത്സയിലാണ്. ജമ്മു കാശ്മീർ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവെയാണ് ആശങ്ക പടർത്തി ഭീകരാക്രമണം തുടരുന്നതു്. 16 മണ്ഡലങ്ങളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് […]Read More
കൽപ്പറ്റ:തിരുവോണനാളിൽ കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ളാസ്റ്റേഴ്സ് താരങ്ങളെ കൈപിടിച്ച് നടത്തുക വയനാട്ടിലെ ദുരന്തഭൂമിയായ ചൂരൽമലയിലെ കുട്ടികൾ. എട്ടിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ള 24 കുട്ടികൾ കളിക്കാർക്കൊപ്പം സ്റ്റേഡിയത്തിലെത്തുമ്പോൾ അതിജീവനത്തിനുള്ള പുതിയൊരു കാൽവെപ്പാവും. ഫുട്ബോളിലെ ഇഷ്ടതാരങ്ങളുടെ സാന്നിധ്യം സന്താഷവും ആത്മവിശ്വാസവും പകരുമെന്നാണ് പ്രതീക്ഷ. കേരള ബ്ലാസ്റ്റേഴ്സ് ഒരുമിച്ചോണം എന്ന ആശയത്തിലാണ് ദുരന്തമേഖലയിലെ കുട്ടികളെയും കൂടെ ചേർക്കുന്നത്. ടീം നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.Read More
