News

സെപ്റ്റംബർ 23ന് അസ്തമയം കാണാം

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോപുര വാതിലിലൂടെ സൂര്യാസ്തമയം കാണുന്ന ദക്ഷിണായനത്തിലെ വിഷുവം 23ന്. കൊല്ലത്തിൽ രണ്ടു തവണ മാത്രം ദൃശ്യമാകുന്ന അപൂർവ കാഴ്ചയാണിത്. ക്ഷേത്ര ഗോപുരത്തിന് ഏഴ് നിലകളുണ്ട്. ഓരോ നിലയിലെ നടുവിലും ഇരുഭാഗത്തേക്കും കാണാവുന്ന വിധം വാതിലുകളുമുണ്ട്.എല്ലാ വർഷവും മാർച്ച് 21 നും, സെപ്റ്റംബർ 23നും ഈ ഗോപുര വാതിലുകളിലൂടെ അസ്തമയ സൂര്യന്റെ പ്രകാശം മറുഭാഗത്തെത്തും. സൂര്യന്റെ ഉത്തര-ദക്ഷിണ ഭ്രമണമാറ്റത്തിന് അനുസൃതമായാണ് ഗോപുരം നിർമ്മിച്ചിട്ടുള്ളതു്.എല്ലാവർഷവും നൂറു കണക്കിനാളുകളാണ് ഈ അപൂർവ കാഴ്ചകാണാൻ ക്ഷേത്ര പരിസരത്ത് എത്തുന്നതു്.Read More

News

പോർട്ട് ബ്ലയർ ഇനി ‘ ശ്രീ വിജയപുരം’

ന്യൂഡൽഹി:കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ തലസ്ഥാനമായ പോർട്ട് ബ്ലയറിന്റെ പേര് ‘ശ്രീ വിജയപുരം’ എന്നാക്കി മാറ്റി കേന്ദ്ര സർക്കാർ. കൊളോണിയൽ മുദ്രകൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.ആഭ്യന്തര മന്ത്രി അമിത് ഷായാണ് പേരുമാറ്റo പ്രഖ്യാപിച്ചതു്.Read More

News

പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിങ് 20ന്

തിരുവനന്തപുരം:പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിങ് വെള്ളിയാഴ്ച രാവിനെ 11 മണിക്ക് വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മീഷൻ കോർട്ട് ഹാളിൽ നടത്തും.കുളത്തൂപ്പുഴ പഞ്ചായത്തിലെ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിൽ ജോലിചെയ്തു വരുന്ന മുത്തുരാജ സമുദായത്തിൽപ്പെട്ടവരെ ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്തുക, നായിഡു സമുദായത്തെ എസ്ഇബിസി വിഭാഗത്തിൽപ്പെടുത്തുക, പടയാച്ചി വിഭാഗത്തെ ഒഇസി ലിസ്റ്റിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കും.Read More

News

സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ച് രാജ്യം

സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ച് രാജ്യം. ഇന്ന് രാവിലെ പത്ത് മണിയോടെ സിപിഎം ദേശീയ ആസ്ഥാനമായ ഏകെജി ഭവനിലേക്ക് എത്തിച്ച യെച്ചൂരിയുടെ ഭൌതി ശരീരം കാണാൻ രാവിലെ മുതൽ തന്നെ വലിത തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ പാര്‍ട്ടികളുടെ നേതാക്കളും മറ്റു ഉന്നതരും പൊതുജനങ്ങളും എകെജി ഭവനിലെത്തി യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ചു. തൻ്റെ മരണശേഷം മൃതശരീരം ഗവേഷണപഠനത്തിനായി എയിംസ് ആശുപത്രിക്ക് കൈമാറണമെന്നാണ് അദ്ദേഹം പ്രിയപ്പെട്ടവർക്ക് നൽകിയിരുന്ന നിർദ്ദേശം.  കേരളത്തിലെ ഇടത് നേതാക്കൾ എല്ലാവരും തന്നെ ഇന്നലെ മുതൽ  ഡൽഹി വസന്ത് കുഞ്ചിലെ […]Read More

News

 സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയപ്പ് 

ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയപ്പ് നൽകും. യെച്ചൂരിയുടെ വസതിയിൽ എത്തിച്ച മൃതശരീരം രാവിലെ 11 മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്ക് കൊണ്ടുപോകും. തുടർന്ന് പൊതുദർശനം നടക്കും. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പൊതുജനങ്ങളും യെച്ചൂരിക്ക് ആദരാഞ്ജലികൾ ആർപ്പിക്കും. എകെജി സെന്ററിൽ നിന്ന് ഉച്ചയോടെ മൃതദേഹം വിലാപയാത്രയായി 14 അശോക് റോഡ് വരെ കൊണ്ടുപോകും. വൈകിട്ട് 5 മണിയോടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി ഡൽഹി എയിംസിന് […]Read More

News

കെഎസ്ആർടിസി കൂടുതൽ ബസ്സ് ഓടിയ്ക്കും

തിരുവനന്തപുരം:മിന്നൽ മോഡലിൽ കൂടുതൽ സൂപ്പർ ഡിലക്സ് ബസ് പുറത്തിറക്കാൻ കെഎസ്ആർടിസി. നിലവിലെ ബസുകൾ നവീകരിക്കാനുള്ള നടപടികളും ആരംഭിച്ചു. മിന്നലിനേക്കാൾ കൂടുതൽ സ്റ്റോപ്പുകൾ ഡീലക്സിലുണ്ടാകും. തിരുവനന്തപുരം – കോയമ്പത്തൂർ, തിരുവനന്തപുരം – പെരിന്തൽമണ്ണ, കൊട്ടാരക്കര – കോയമ്പത്തൂർ, തിരുവനന്തപുരം – പെരിന്തൽമണ്ണ – മാനന്തവാടി, മൂന്നാർ – കുമളി – കണ്ണൂർ തുടങ്ങിയ നിരവധി നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പുതുതായി സർവ്വീസുകൾ ആരംഭിക്കും. പുതുതായി ആരംഭിക്കുന്ന എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് ഒക്ടോബർ ആദ്യം സർവീസ് ആരംഭിക്കും.Read More

News

അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനായി

ഡൽഹി : ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) മേധാവിയുമായ അരവിന്ദ് കെജ്‌രിവാൾ, എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി. രാജ്യതലസ്ഥാനത്ത് കനത്ത മഴയിലും ആയിരങ്ങളാണ് പ്രിയ നേതാവിനെ കാണാൻ തടിച്ചുകൂടിയത്.  ഭാര്യ സുനിത കെജ്‌രിവാൾ, മുതിർന്ന എഎപി നേതാക്കളായ മനീഷ് സിസോദിയ, അതിഷി, സഞ്ജയ് സിംഗ്, ഭഗവന്ത് മാൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഒരു കാറിൻ്റെ സൺറൂഫിലൂടെ നിന്നുകൊണ്ട് ആം ആദ്മി നേതാവ് തിഹാർ ജയിലിന് പുറത്ത് […]Read More

News

70 കഴിഞ്ഞവർക്ക് ഇൻഷ്വറൻസ്

ന്യൂഡൽഹി: രാജ്യത്ത് 70 വയസ് കഴിഞ്ഞ എല്ലാവർക്കും വരുമാനം പരിഗണിക്കാതെ ആയുഷ്മാൻ ഭാരത് പദ്ധതിവഴി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. 5 ലക്ഷം രൂപയുടെ വരെ ആശുപത്രി ചികിത്സയ്ക്ക് സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. ആറ് കോടി മുതിർന്ന പൗരൻമാർക്ക് ഗുണം ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. യോഗ്യരായവർക്ക് പുതിയ കാർഡ് നൽകും. സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് പോളിസി, എംപ്ളോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് എന്നിവ ഉള്ളവർക്കും പുതിയ പദ്ധതിയിൽ […]Read More

News

പാതയോരങ്ങൾ സുന്ദരമാകും

തിരുവനന്തപുരം:മാലിന്യത്തിൽ നിന്ന് നഗരത്തെ സംരക്ഷിക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ പൂന്തോട്ടങ്ങൾ നിർമ്മിക്കും. കുടപ്പനക്കുന്ന്, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ ആരംഭിച്ച പൂന്തോട്ട നിർമ്മാണം മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ-സ്ഥിരം സമിതി അദ്ധ്യക്ഷ ഗായത്രി ബാബുയും പങ്കെടുത്തിരുന്നു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണമ്മൂല വിജയൻ, കൗൺസിലർ എം എസ് കസ്തൂരി, വിജയകുമാർ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു. നഗരത്തിലെ മാലിന്യമിടുന്ന സ്ഥലങ്ങൾ വൃത്തിയാക്കി പൂന്തോട്ടങ്ങളാക്കാനുള്ള പ്രവർത്തനമാണ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നത്.,Read More

News

തലയോലപ്പറമ്പിൽ വൻ കുഴൽപ്പണവേട്ട

തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 1, 12, 1, 12,38,000 രുപയുടെ കുഴൽപ്പണം പിടിച്ചു. അന്തർസംസ്ഥാന സ്വകാര്യ ബസിൽ കടത്തിയ പണത്തിന് പുറമെ 12 വിദേശ കറൻസികളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം പത്തനാപുരം ജസീറ മൻസിലിൽ ഷാഹുൽ ഹമീദിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി ആർ സ്വരുപിന്റെ നേതൃത്വത്തിലുള്ള സംഘം തയയോലപ്പറമ്പ് ഡി ബി കോളേജിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് പണവുമായി പ്രതിയെ പിടികൂടിയത്.Read More

Travancore Noble News