News

പാരാലിമ്പിക്സ് ജേതാക്കൾക്ക് 75 ലക്ഷം പാരിതോഷികം

ന്യൂഡൽഹി:പാരാലിമ്പിക്സിൽ മെഡൽ നേടിയ ഇന്ത്യൻ അത്‌ലറ്റുകൾക്ക് കേന്ദ്ര കായികമന്ത്രി മാൻ സൂഖ് മാൻഡവിയ പാരിതോഷികം പ്രഖ്യാപിച്ചു. സ്വർണം നേടിയവർക്ക് 75 ലക്ഷം രുപ നൽകും. വെള്ളി നേടിയവർക്ക് 50 ലക്ഷവും,വെങ്കല നേട്ടത്തിന് 30 ലക്ഷം രൂപയുമാണ് പാരിതോഷികം. ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് കായികതാരങ്ങൾ പാരീസിൽ കാഴ്ചവച്ചത്. ഏഴ് സ്വർണവും, ഒമ്പത് വെള്ളിയും, 13 വെങ്കലവും നേടി 29 മെഡലുമായി ഇന്ത്യ മെഡൽ പട്ടികയിൽ പതിനെട്ടാം സ്ഥാനത്തെത്തി.Read More

News

ഹമാസുമായി ധാരണയാകാമെന്ന് യോവ് ഗാലന്റ്

ടെൽ അവീവ്:ഗാസ മുനമ്പിൽ വെടിനിർത്തൽ നടപ്പാക്കി ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി താൽക്കാലിക ധാരണയാകാമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്.ആറാഴ്ചത്തേക്കെങ്കിലും വെടിനിർത്തിയാൽ ഹമാസ് ബന്ദികളാക്കിയവരിൽ ജീവനോടെ ശേഷിക്കുന്നവരെ മോചിപ്പിക്കാനാകും. വടക്ക് ലബനൻ അതിർത്തിയിലെ സംഘർഷത്തിനും അയവുണ്ടാകും.എന്നാൽ ശാശ്വത വെടിനിർത്തലിനെപ്പറ്റി ഉറപ്പ് നൽകാനാവില്ലെന്നും ഗാലന്റ് പറഞ്ഞു. മുനമ്പിലെ കടന്നാക്രമണം പൂർണ്ണമായും അവസാനിപ്പിക്കണമെന്ന ഹമാസിന്റെ ആവശ്യം ഇസ്രയേൽ അംഗീകരിക്കുന്നില്ല.Read More

News

കെഎസ്ആർടിസി കൂടുതൽ ബസ്സ് ഓടിയ്ക്കും

തിരുവനന്തപുരം:മിന്നൽ മോഡലിൽ കൂടുതൽ സൂപ്പർ ഡിലക്സ് ബസ് പുറത്തിറക്കാൻ കെഎസ്ആർടിസി. നിലവിലെ ബസുകൾ നവീകരിക്കാനുള്ള നടപടികളും ആരംഭിച്ചു. മിന്നലിനേക്കാൾ കൂടുതൽ സ്റ്റോപ്പുകൾ ഡീലക്സിലുണ്ടാകും. തിരുവനന്തപുരം – കോയമ്പത്തൂർ, തിരുവനന്തപുരം – പെരിന്തൽമണ്ണ, കൊട്ടാരക്കര – കോയമ്പത്തൂർ, തിരുവനന്തപുരം – പെരിന്തൽമണ്ണ – മാനന്തവാടി, മൂന്നാർ – കുമളി – കണ്ണൂർ തുടങ്ങിയ നിരവധി നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പുതുതായി സർവ്വീസുകൾ ആരംഭിക്കും. പുതുതായി ആരംഭിക്കുന്ന എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് ഒക്ടോബർ ആദ്യം സർവീസ് ആരംഭിക്കും.[11/09, 8:20 pm] […]Read More

News

മാർപാപ്പ കിഴക്കൻ ടിമൊറിൽ

ദിലി:തിങ്കളാഴ്ച കീഴക്കൻ ടി ടിമൊറിലെത്തിയ മാർപാപ്പയ്ക്ക് വൻ വരവേൽപ്പ്. വത്തിക്കാനുശേഷം ജനസംഖ്യയിൽ ഏറ്റവും കൂടുതൽ കത്തോലിക്കാ വിശ്വാസികളുള്ള രാജ്യമാണ് കിഴക്കൻ ടിമൊർ.പുതു തലമുറയ്ക്ക് സമാധാനപൂർണ്ണമായ ബാല്യം പ്രദാനം ചെയ്യേണ്ടതുണ്ടെന്നും മാർപാപ്പ പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്യ സമരത്തിൽ സുപ്രധാന പങ്കുവഹിച്ചതിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച കാർലോസ് ഷിമെഗെസ് ബെലൊ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ അവകാശത്തെപ്പറ്റി മാർപാപ്പ എടുത്തു പറഞ്ഞതു്. മാർപാപ്പയുടെ രണ്ടു ദിവസത്തെ സന്ദർശനത്തിന് 100 കോടിയോളം രൂപ കിഴക്കൻ […]Read More

Business News

ജാവ 42 എഫ്ജെ ശ്രേണിയിൽ പുതിയ മോഡൽ

ജാവ 42 എഫ്ജെ ശ്രേണിയിൽ പുതിയ മോഡൽ മുംബൈ:ജാവ യെസ്ഡി, ബിഎസ്എ മോട്ടോർ സൈക്കിൾ ബ്രാൻഡുകളുടെ ഉടമകളായ ക്ലാസിക് ലെജൻഡ്സ് ജാവ 42 ലൈഫ് ശ്രേണിയിൽ പുതിയ മോഡൽ ‘ജാവ 42 എഫ്ജെ’ വിപണിയിൽ അവതരിപ്പിച്ചു. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ മോട്ടോർ സൈക്കിളിന് പുതിയ 350 ആൾഫ2 എൻജിനാണ് കരുത്തേകുന്നത്. ഇതു് 29.2 പിഎസ് പവറും 29.6 എൻഎം ടോർക്കും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 1440 എംഎം വീൽബേസും178 എംഎം ഗ്രൗണ്ട് […]Read More

News

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യനെ

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് ഖലീദ് ഇന്ത്യയിലെത്തിയത്. അദ്ദേഹത്തിന്റെ ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. “അടുത്ത സുഹൃത്തിന് ഊഷ്മളമായ സ്വാഗതം. ഹൈദരാബാദ് ഹൗസില്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യനെ പ്രധാനമന്ത്രി […]Read More

News

രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചു

രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സംശയാസ്പദമായി ഐസോലേറ്റ് ചെയ്ത രോഗിക്ക് എം പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ യുവാവിനാണ് എം പോക്സ് സ്ഥിരീകരിച്ചത്. എംപോക്സ് ഇല്ലെന്ന് നേരത്തെ ഇറക്കിയ പ്രസ്താവന തിരുത്തികൊണ്ടാണ് ആരോഗ്യ മന്ത്രാലയം എംപോക്‌സ് സ്ഥിരീകരിച്ച് പ്രസ്താവന ഇറക്കിയിരിക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കൻ ക്ലേ 2 എംപോക്‌സ് ആണ് രോഗിക്ക് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒറ്റപ്പെട്ട കേസാണെന്നും യാത്ര സംബന്ധമായാണ് രോഗിക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം […]Read More

Health News

ചില ക്യാൻസർ മരുന്നുകളുടെ നിരക്ക് കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനം 

ചില ക്യാൻസർ മരുന്നുകളുടെ നിരക്ക് കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തിങ്കളാഴ്ച പറഞ്ഞു. നവംബറിൽ നടക്കുന്ന അടുത്ത യോഗത്തിൽ മെഡിക്കൽ ഹെൽത്ത് ഇൻഷുറൻസ് നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് കൗൺസിൽ ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു. ചില കാൻസർ മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചതായി തിങ്കളാഴ്ച ജിഎസ്ടി കൗൺസിലിൻ്റെ 54-ാമത് യോഗത്തിൽ അധ്യക്ഷയായ നിർമല സീതാരാമൻ പറഞ്ഞു. കൗൺസിൽ നാംകീനിൻ്റെ നിരക്ക് 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായി […]Read More

News

എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ല :സ്പീക്കർ

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും സുഹൃത്താണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് എഡിജിപി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ ആരോപണത്തില്‍ അടിസ്ഥാനമുണ്ടെന്ന് തോന്നുന്നില്ലെന്നും ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. “എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടകാര്യത്തില്‍ അഭിപ്രായം പറയേണ്ടത് സര്‍ക്കാരാണ്. വ്യക്തികള്‍ ആര്‍എസ്എസ് നേതാവിനെ കാണുന്നതില്‍ തെറ്റില്ല. അദ്ദേഹം തന്നെ പറഞ്ഞത് സുഹൃത്താണ് കൂട്ടിക്കൊണ്ടുപോയതെന്നാണ്. അതൊന്നും […]Read More

Travancore Noble News