Sticky
Astrology

നക്ഷത്രഫലങ്ങൾ

1.അശ്വതി നക്ഷത്രം അശ്വതി നക്ഷത്രത്തെ കുറിച്ച്‌ അറിയേണ്ട ചില കാര്യങ്ങൾ വളരെ ലളിതമായി വിവരിക്കാം ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ആദ്യ നക്ഷത്രം .നേർവാളുപോലെ മൂന്ന് നക്ഷത്രങ്ങളായി ആകാശത്ത് കാണപ്പെടുന്നു .മിക്ക മുഹൂർത്തങ്ങൾക്കും ഈ നക്ഷത്രം ശുഭമാണ് .യാത്രയ്ക്കും,ഔഷധ സേവക്കും വിദ്യാരംഭത്തിനും അശ്വതി നക്ഷത്രം ഉത്തമമാണ് .അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്കു സൗന്ദര്യവും ബുദ്ധിശക്തിയും ,ഈശ്വര വിശ്വാസവും ശാന്ത സ്വഭാവവും ഉണ്ടായിരിക്കും .കലാസാഹിത്യ രംഗങ്ങളിൽ ഇവർ ശോഭിക്കുന്നു .വിശാലമായ കണ്ണുകളും വിസ്താരമേറിയ നെറ്റിയും ഉയർന്ന നാസികയും ഇവരുടെ പ്രത്യേകതകളാണ് .സ്വപ്രയത്‌നത്താൽ ഉന്നത […]Read More

News

ഹോസ്പിറ്റൽ മേഖലയിൽ തൊഴിൽ വകുപ്പിന്റെ  പരിശോധന: ആയിരത്തി എണ്ണൂറോളം നിയമലംഘനങ്ങൾ കണ്ടെത്തി

  സംസ്ഥാനത്തെ ഹോസ്പിറ്റൽ മേഖലയിൽ കഴിഞ്ഞ നാലു ദിവസമായി തൊഴിൽ വകുപ്പ് നടത്തി വന്ന പരിശോധനയിൽ 1810 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.  സംസ്ഥാനവ്യാപകമായി 110 ഹോസ്പിറ്റലുകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം, മിനിമം വേതന നിയമം, പേയ്മെന്റ് ഓഫ് വേജസ് നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്സ്  നിയമം എന്നീ തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനത്തിലാ യിരുന്നു പരിശോധന. 34,235 തൊഴിലാളികൾ ജോലി ചെയ്യുന്നതിൽ 628 പേർക്ക് മിനിമം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. ഇതിനുപുറമേ 1,182 മറ്റു നിയമലംഘനങ്ങളും കണ്ടെത്തി. തൊഴിൽ […]Read More

News

കെപിസിസി അംഗം കെ. വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

കെപിസിസി അംഗം കെ. വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെ പ്രവർത്തിച്ചതായി പരാതി ഉയർന്നിരുന്നു. കെ. വി. സുബ്രഹ്മണ്യനെതിരെ കെപിസിസി നേതൃയോഗത്തിൽ എം കെ രാഘവൻ വിമർശനം ഉയർത്തിയിരുന്നു. കോൺഗ്രസിൽ നിന്ന് നേരത്തെ സുബ്രഹ്മണ്യൻ രാജിവെച്ചിരുന്നു.Read More

News

50 ദിവസങ്ങൾക്ക് ശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിന് പുറത്തേക്ക്

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇഡ‍ി അറസ്റ്റ് ചെയ്തു ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജാമ്യത്തിലിറങ്ങി. ദൈവം തനിക്കൊപ്പമാണെന്ന് പ്രതികരിച്ച കെജ്രിവാൾ സുപ്രീംകോടതിക്ക് നന്ദി പറഞ്ഞു. കെജ്രിവാളിനെ സ്വീകരിക്കാൻ നിരവധി പാർട്ടി  പ്രവർത്തകരാണ് തിഹാർ ജയിലിനു മുന്നിലെത്തിയത്. തിഹാർ ജയിലിൽ നിന്ന് വീട്ടിൽ പോയി മാതാപിതാക്കളെ കാണും. നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് വാർത്താസമ്മേളനം നടത്തുമെന്നും കേജ്‌രിവാൾ അറിയിച്ചു. ഇ.ഡിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും കടുത്ത എതിര്‍പ്പ് തള്ളിയാണ് കെജ്രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ വ്യക്തിഗത […]Read More

News

വാഹനത്തിലേക്ക് പാറക്കല്ല് വീണു മലയാളി സൈനികന് ദാരുണാന്ത്യം

ഹിമാചൽ പ്രദേശിൽ വാഹനാപകടത്തിൽ സൈനികന് ദാരുണാന്ത്യം. ആർമി 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിലെ സൈനികൻ ആദർശ്( 26 ) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ഹിമാചൽ പ്രദേശിൽ ഡ്യൂട്ടിക്കിടെ സൈനികൻ ഓടിച്ചു കൊണ്ടിരുന്ന വാഹനത്തിലേക്ക് പാറക്കല്ല് വീഴുകയായിരുന്നു. നാളെ വൈകിട്ടോടെ കണ്ണൂർ എയർപോർട്ട് വഴി സൈനികന്റെ ഭൗതികശരീരം നാട്ടിലെത്തിക്കും.Read More

News

കെഎസ്ആർടിസി ബസിനെ കർണാടക പൊലീസ് അറസ്റ്ചെയ്തു

തിരുവനന്തപുരം:നിറയെ യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് സഞ്ചരിച്ച കെഎസ്ആർആർടിസിബസ് കർണാടക പൊലിസ് കസ്റ്റഡിലെടുത്തു. മടിവാള പൊലീസാണ് രാത്രി 7.30 ഓടെ സ്കാനിയ എസി ബസ് കസ്റ്റഡിയിലെടുത്തത്. സ്ഥലപരിചയമില്ലാത്ത യാത്രക്കാരിയെ കാത്ത് മടിവാള പൊലീസ് സ്റ്റേഷനുസമീപം ബസ് നിർത്തിയിട്ടതിൽ പ്രകോപിതരായാണ് ബസ് പിടിച്ചെടുത്തതെന്ന് ജീവനക്കാർ പറയുന്നു. മടിവാള സെന്റ് ജോൺസ് ആശുപത്രിക്ക് മുന്നിൽ നിന്ന് കയറേണ്ട യാത്രക്കാരിക്കു വേണ്ടിയാണ് ബസ് നിർത്തിയിട്ടത്.ട്രാഫിക് ബ്ളോക്ക് ഉണ്ടാക്കിയെന്നാരോപിച്ചാണ് ബസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു ചെല്ലാൻ നിർദ്ദേശിച്ചത്. കണ്ടക്ടറുടെ ഇലക്ട്രോണിക്സ് ടിക്കറ്റ് മെഷീൻ, ട്രിപ്പ് ഷീറ്റ്,പണം […]Read More

Sports

പഞ്ചാബ് കിങ്സ് പുറത്ത്

ധർമശാല:ഐപിഎൽ ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളുരി വിനോട് തോറ്റതോടെ പഞ്ചാബ്കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. മുംബൈ ഇന്ത്യൻസിന് പിന്നാലെ മടങ്ങുന്ന രണ്ടാമത്തെ ടീമാണ്. ബംഗളുരുവിനോട് 60 റണ്ണിനാണ് തോറ്റത്. വിരാട് കോഹ് ലിയുടെ മികവിൽ ഏഴിന് 241 എന്ന കൂറ്റൻ സ്കോർ നേടിയ ബംഗളുരുവിനെതിരെ പഞ്ചാബിന്റെ മറുപടി 181ൽ അവസാനിച്ചു. സ്കോർ ബംഗളുരു 7/ 241 പഞ്ചാബ് 181(17). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗളുരു തുടക്കം മുതൽ ആഞ്ഞടിച്ചു. കോഹ്‌ലിയോടൊപ്പം രജത്പടിദാർ, കാമറൂൺ […]Read More

Education

പ്ലസ് വൺ അപേക്ഷ മെയ് 16 മുതൽ

തിരൂവനന്തപുരം:ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാനടപടി മെയ് 16 ന് ആരംഭിക്കും.അപേക്ഷകർക്ക് സ്വന്തമായോ, പത്താംക്ലാസ് പഠിച്ച സ്കൂളിലെയോ തൊട്ടടുത്ത സ്കൂളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യംതേടിയോ അപേക്ഷിക്കാം. അവസാന തീയതി മെയ് 25.ട്രയൽ അലോട്ട്മെന്റ് 29 നും ആദ്യ അലോട്ട്മെന്റ് ജൂൺ 5 നും രണ്ടാം അലോട്ട്മെന്റ് 12 നും മൂന്നാം അലോട്ട്മെന്റ് 19 നും പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്:www.vhseportal.kerala.gov.in, www.admission.dge.kerala.gov.in.Read More

Cinema

ചോരപ്പാടുകളു മായി മാർക്കോയുടെ പുതിയ പോസ്റ്റർ.

മുഖം കാണിക്കാതെ ചോരപ്പാടുകൾ ഏറെയുള്ള കൈകളിൽ എരിയുന്ന സിഗാറുമായിമാർക്കോ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മാർക്കോ എന്ന കേന്ദ്ര കഥാപാത്രത്തെ ആക്ഷൻ ഹീറോ ഉണ്ണി മുകുന്ദൻ ഏറെ ഭദ്രമാക്കുന്നു.ക്യൂബ് എൻ്റെർടൈൻമെൻ്റസ് & ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.പൂർണ്ണമായും വയലൻസ്, ആക്ഷൻ ചിത്രമായ മാർക്കോ എന്ന ചിത്രത്തിന് ഏറെ അനുയോജ്യമായ പോസ്റ്റർ തന്നെയാണ് അണിയറ പ്രവർത്തകർപുറത്തു […]Read More

News

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും.

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും.കഴിഞ്ഞ ആറു ദിവസമായി തടസ്സപ്പെട്ടിരുന്ന ടെസ്റ്റുകള്‍ പൊലിസ് സംരക്ഷണയോടെ ഇന്ന് മുതൽ തുടങ്ങണമെന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശം. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. അതിനാൽ സ്ലോട്ട് ലഭിച്ച എല്ലാവരും ഇന്ന് എത്താൻ സാധ്യതയില്ല. മോട്ടോർ വാഹനവകുപ്പി് സ്വന്തമായി സ്ഥലമുളളടിത്താകും ടെസ്റ്റ് നടക്കുക. മറ്റ് സ്ഥലങ്ങളിൽ തിങ്കളാഴ്ച മാത്രമേ പകരം സൗകര്യം ഒരുങ്ങുകയുള്ളൂ. കെ എസ് ആർ ടി സിയുടെ […]Read More

Travancore Noble News