Sports

ലോപെടെഗുയി വെസ്റ്റ്ഹാം പരിശീലകൻ

ലണ്ടൻ:സ്പാനിഷ് പരിശീലകൻ യുലെൻ ലോ പെടെഗുയി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ് വെസ്റ്റ്ഹാം യുണൈറ്റഡിന്റെ പരിശീലകനാകും. അടുത്ത സീസണിലാണ് അമ്പത്തേഴുകാരനായ ഗുയി ചുമതലയേൽക്കുന്നത്. നിലവിലെ പരിശീലകൻ ഡേവിഡ് മൊയെസ് തുടരേണ്ടതില്ലെന്ന് വെസ്റ്റ്ഹാം നേരത്തെ തീരുമാനിച്ചിരുന്നു.Read More

News

പഴയ സ്വർണം മോഷ്ടിച്ച മാനേജർ അറസ്റ്റിൽ

കഴക്കൂട്ടം:സ്വകാര്യ സ്വർണപ്പണയ സ്ഥാനത്തിൽ പണയം വെച്ച ആഭരണം മോഷ്ടിച്ച മാനേജർ റിമാൻഡിൽ. മേനംകുളം പുതുവൽ പുത്തൻ വീട്ടിൽ ബിബിൻ ബിനോയ് യാണ് കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. കഴക്കൂട്ടത്തെ ആക്സി വഫിൻവെസ്റ്റിലാണ് മോഷണം. കഴിഞ്ഞ മാസം നാലുപേർ പണയംവച്ച 121.16 ഗ്രാം ആഭരണങ്ങളാണ് സെയ്ഫ് റൂമിൽ നിന്ന് മോഷ്ടിച്ചത്. ലോക്കറിന്റെ സൂക്ഷിപ്പുകാരന് സംശയം തോന്നിയതിനെത്തുടർന്ന് റീജണൽ ഓഫീസിൽ പരാതി നൽകി.അന്വേഷണത്തിൽ മാനേജർ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. കഴക്കൂട്ടം എസ്എച്ച്ഒ വിനോദിന്റെ നേതൃത്വത്തിൽ ഇയാളെ ത്തറസ്റ്റ് ചെയതു.Read More

Health News

വെസ്റ്റ് നൈൽ പനി: ഈ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണെന്ന് മന്ത്രി അറിയിച്ചു. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം […]Read More

News

ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു

തിരുവനന്തപുരം:  ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കയറ്റി പോകുകയായിരുന്ന ലോറിക്കാണ് പോത്തൻകോട് വച്ച് തീപിടിച്ചത്. വാഹനത്തിന്റെ എഞ്ചിനിലാണ് തീ പടർന്നത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട വാഹനത്തിന്റെ ഡ്രൈവർ അരുൺ പുറത്തിറങ്ങി ഫയർ എക്സ്റ്റി​ഗ്യൂഷർ ഉപയോ​ഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. പിന്നീട് കഴക്കൂട്ടം സ്റ്റേഷനിൽ നിന്ന് രണ്ട് ഫയർ യൂണിറ്റ് എത്തി തീയണച്ചു. ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. […]Read More

Politics

പാർട്ടിയെ പിടിച്ചുകുലുക്കിയ വെല്ലുവിളിയെ അതിജീവിക്കാൻ ജെഡിഎസിനു കഴിയുമോ

പാർട്ടിയെ പിടിച്ചുകുലുക്കിയ വെല്ലുവിളിയെ അതിജീവിക്കാൻ ജെഡിഎസിനു കഴിയുമോ? ഭരത് കൈപ്പാറേടൻ ബoഗുളുരു : പ്രോജ്വൽ രേവണ്ണ എപ്പിസോഡ് ഉയർത്തിയ വെല്ലുവിളിയെ അതിജീവിക്കാൻ ജെഡിഎസിനു കഴിയുമോ എന്ന ചോദ്യമാണ് ഇന്ന് കർണ്ണാടക രാഷ്ട്രീയത്തിൽ മുഴങ്ങി കേൾക്കുന്നത്. ഗൗഡയുടെ കൊച്ചുമകൻ പ്രോജ്വൽരേവണ്ണയുടെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഒരു വർഷത്തിലേറെയായി അഭ്യൂഹങ്ങൾ പരന്നിരുന്നു. അന്നു മുതൽ ജനാതാ ദൾ സെക്കുലർ സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ എച്ച്‌ഡി ദേവഗൗഡയുടെ കുടുംബത്തിലും പാർട്ടിയിലും ഈ കിംവദന്തി എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു അഗ്നിപർവ്വതം പോലെ പുകഞ്ഞു നിൽക്കുകയായിരുന്നു […]Read More

Cinema News

പ്രശസ്ത സംവിധായകൻ ഹരികുമാർ അന്തരിച്ചു

തിരുവനന്തപുരം:  സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ [70] അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവാണ് ആദ്യചിത്രം.1994-ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം. മമ്മൂട്ടി, ഗൗതമി എന്നിവര്‍ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പൂരസ്‌കാരം നേടുകയും ചെയ്തു. ദേശീയ ചലച്ചിത്രപുരസ്‌ക്കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005 ലും 2008 ലും ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയിൽ അദ്ദേഹം […]Read More

Cinema News

നടി കനകലത [63] അന്തരിച്ചു

നടി കനകലത അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. 350ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു.ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും മലയാളി ഒരിക്കലും മറക്കാത്ത കലാകാരിയാണ് കനകലത. നാടകത്തിയില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി […]Read More

News

അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു

കന്യാകുമാരി തീരത്ത് സന്ദര്‍ശകരായ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. തഞ്ചാവൂര്‍ സ്വദേശി ചാരുകവി, നെയ്‌വേലിസ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സര്‍വദര്‍ശിത്, ദിന്‍ഡിഗള്‍ സ്വദേശി പ്രവീണ്‍ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. തിരിച്ചിറപ്പള്ളി എസ്ആര്‍എം കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് മുങ്ങിമരിച്ചത്. മൂന്ന് വിദ്യാര്‍ത്ഥികൾ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. കരൂര്‍ സ്വദേശി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരാണ് രക്ഷപ്പെട്ടത്.Read More

News തൊഴിൽ വാർത്ത

സഹകരണ ബാങ്കുകളിലെ ഒഴിവ്: വിജ്ഞാപനം മേയ്15 ന്

സംസ്ഥാനത്തെ സഹകരണ സംഘം/ ബാങ്കുകളിലെ വിവിധ തസ്തികകളിലേക്ക് റിപ്പോർട്ട് ചെയ്യുന്ന പ്രകാരമുള്ള ഒഴിവുകളിലേക്ക് മെയ് 15 ന് വിജ്ഞാപനം പുറപ്പെടുവിക്കും. ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തീകരിക്കാനുളള ഉദ്യോഗാർഥികൾ വിജ്ഞാപനത്തിനു മുൻപ് പൂർത്തീകരിക്കണം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സംഘo/ ബാങ്കുകൾ സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ www.cseb.kerala.gov.in എന്നെ വെബ്സൈറ്റിൽ ഒഫീഷ്യൽ ലോഗിൻ വഴി 10 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.Read More

Travancore Noble News