News

സുധാകരൻ പുറത്ത്, കോണ്ഗ്രസ് പിളരുമോ

തിരുവനന്തപുരം: കെ.പി. സി.സി അദ്ധ്യക്ഷസ്ഥാനത്ത് കെ സുധാകരന്റെ തിരിച്ചു വരവ് ത്രിശങ്കുവിലായതോടെ, കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടാകുമെന്ന അഭ്യൂഹവും ശക്തം. തനിക്ക് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം തിരികെ ലഭിച്ചില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് പോകേണ്ടി വരുമെന്ന നിലപാടാണ് സുധാകരന്‍ അനുയായികളെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ സുധാകരന് അദ്ധ്യക്ഷ സ്ഥാനം തിരികെ നല്‍കരുതെന്ന കടുത്ത നിലപാടിലാണ് വി.ഡി സതീശന്‍ വിഭാഗം ഉള്ളത്. ഈ നിലപാടിന് കോണ്‍ഗ്രസ്സിലെ എ വിഭാഗത്തിന്റെ പിന്തുണയുമുണ്ട്. തിരഞ്ഞെടുപ്പ് രംഗത്ത് പലയിടത്തും ബുത്ത് ഏജന്റുമാര്‍ പോലും ഇല്ലാത്ത സാഹചര്യം ഉണ്ടായത് […]Read More

News

ഡ്രൈവർ യദു വിന്റെ പിറകെ നടന്നു വേട്ടയാടി ഉപദ്രവിക്കരുത്. ജീവിച്ചു പോട്ടെ അയാളും

യദു –മേയർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ദേശിയ ജനത പാർട്ടി (RLM) പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ മേയർ ഡ്രൈവർ യദു വിഷയത്തിന്റെ ശരി തെറ്റുകൾ തീരുമാനിക്കാൻ ദേശീയ ജനതാ പാർട്ടി തയ്യാറാവുന്നില്ല. അതെല്ലാം കോടതി തീരുമാനിക്കട്ടെ ഡോ. ബിജു കൈപ്പാരെടൻ പറഞ്ഞു. മേയറുടെ പത്തിലൊന്നു പോലും വരുമാനമില്ലാത്ത ഒരു താൽക്കാലിക ജീവനക്കാരനാണ് യദു. മേയറുടെ വീട്ടിൽ പണിക്ക് വരുന്ന കല്പണിക്കാരന് ദിവസം 1200 രൂപ കൊടുക്കണം. യദുവിന് ഈ തീപ്പൊരി ചൂടിൽ ഒരു ദിവസം വണ്ടി […]Read More

News

ഇന്ന് നീറ്റ് പരീക്ഷ

രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ മെറിറ്റ് സീറ്റുകളിലെ പ്രവേശനത്തിനു നടത്തപ്പെടുന്ന നീറ്റ് യുജി (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് – അണ്ടർ ഗ്രാജുവേഷൻ) പരീക്ഷ, രാജ്യത്തെ വിവിധകേന്ദ്രങ്ങളിൽ ഇന്ന്( ഞായറാഴ്ച )നടക്കും. 2013നു വരെ എല്ലാ സംസ്ഥാനങ്ങളും അവരവർ തന്നെ മെഡിക്കൽ പ്രവേശന പരീക്ഷകൾ നടത്തി, പ്രവേശനം നടത്തുകയായിരുന്നു, പതിവ്. നീറ്റ് പരീക്ഷ വന്നതോടെ രാജ്യമെമ്പാടുമുള്ള മെഡിക്കൽ പ്രവേശന പരീക്ഷകൾ ഏകീകരിക്കപ്പെട്ടു. തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പ് പരിഗണിച്ച്, സുപ്രീംകോടതി 2014ൽ നീറ്റ് റദ്ദാക്കിയെങ്കിലും 2016ൽ ഇത് […]Read More

News കാസർകോട്

ജോലി സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രേഡ് എഎസ്ഐ വിജയൻ മരിച്ചു

കാസർഗോഡ് : ജോലി സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രേഡ് എഎസ്ഐ വിജയൻ മരിച്ചു. കാസർഗോഡ് ബേഡകം സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിഷം കഴിച്ചതിനെ തുടർന്ന് ആരോഗ്യ നില മോശമായ വിജയൻ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിഎം ഉനൈസിനെതിരായി സിപിഐഎം വനിതാ നേതാവ് നൽകിയ പരാതിയിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വിജയൻ. ഈ കേസിലുണ്ടായ സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കോൺഗ്രസ് ആരോപണം.Read More

News

ജമ്മു കശ്മീരിൽ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർത്തതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച  നടന്ന വെടിവെയ്പ്പിൽ സൈനികർക്ക് പരിക്കേറ്റതായും അവർ പറഞ്ഞു.  സുരൻകോട്ടിലെ സനായി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ ഇന്ത്യൻ ആർമിയുടെയും പോലീസിൻ്റെയും സേനാ വിഭാഗങ്ങൾ സ്ഥലത്തെത്തി പരിശേധനകൾ ആരംഭിച്ചിട്ടുണ്ട്.  പ്രാദേശിക രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഷാസിതാറിനടുത്തുള്ള ജനറൽ ഏരിയയിലെ എയർബേസിനുള്ളിൽ വാഹനങ്ങൾ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. Read More

News

മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസ്

മേയർ – കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ കേസെടുത്ത് പൊലീസ്. കോടതി നിർദ്ദേശപ്രകാരമാണ് കൻ്റോണ്മെൻ്റ് പൊലീസ് കേസെടുത്തത്. കെഎസ്ആർടിസി ബസിൻ്റെ യാത്ര തടസപ്പെടുത്തിയതുൾപ്പെടെയാണ് വകുപ്പുകൾ. കേസിൽ അഞ്ചു പേരാണ് പ്രതികൾ. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. അഭിഭാഷകൻ ബൈജു നോയലിന്റെ ഹർജിയിൽ പരിശോധിച്ച് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ആയിരുന്നു നിർദ്ദേശം നൽകിയത്.Read More

News

നവജാത ശിശുവിനെ കൊന്ന കേസിൽ അമ്മ അറസ്റ്റിൽ

കൊച്ചി:നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്നശേഷം ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞു. എറണാകുളം പനമ്പള്ളി നഗറിനു സമീപത്തെ ഫ്ളാറ്റിൽ വെള്ളിയാഴ്ച രാവിലെ 8.15 നാണ് സംഭവം. ഇരുപത്തി മൂന്നുകാരിയാണ് പ്രസവിച്ച് മൂന്നു മണിക്കൂറിനകം ബാൽക്കണിയിൽനിന്ന് കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്. പീഡനത്തിന് ഇരയായാണ് ഇവർ ഗർഭിണിയായതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ അറസ്‌റ്റു ചെയ്തു. ഗർഭിണിയാണെന്ന് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. ഫ്ളാറ്റിലെ ശുചിമുറിയിൽ വെള്ളിയാഴ്ച പുലർച്ചെ അഞ്ചിനാണ് പ്രസവിച്ചത്. റോഡിന്റെ നടുക്കാണ് മൃതദേഹം കിടന്നത്. യുവതിയെ പീഡിപ്പിച്ചയാൾ തൃശൂർ […]Read More

News

രാഹുൽ ഗാന്ധി റായ്ബറേലി സീറ്റിൽ നിന്നും ജനവിധി തേടും

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലി സീറ്റിൽ നിന്നും ജനവിധി തേടും. വയനാടിന് പുറമെയാണ് രാഹുൽ റായ്ബറേലിയും ജനവിധി തേടുന്നത്. ഏറെ ചർച്ചകൾക്കൊടുവിൽ ആണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ പ്രഖ്യാപനം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി ഇന്ന് ആണ്. വലിയ റാലിയോടെയാകും രാഹുലിൻ്റെ പത്രികാ സമർപ്പണം. പ്രിയങ്കാ ഗാന്ധിയും അനുഗമിക്കും. തൻ്റെ മുൻ കോട്ടയായ അമേത്തിയിൽ നിന്ന് മത്സരിക്കാൻ സാധ്യതയില്ലെന്ന് നേരത്തെ റിപ്പോർട്ടപകൾ ഉണ്ടായിരുന്നു. 2004 മുതൽ സോണിയ ഗാന്ധി വിജയിച്ചു വരുന്ന മണ്ഡലം കൂടിയാണ് റായ്ബറേലി. പാർട്ടി ശക്തികേന്ദ്രമായ റായ്ബറേലിയിൽ രാഹുലോ പ്രിയങ്കയോ മത്സരിക്കണമെന്ന […]Read More

Sports

ഒളിമ്പിക്സിന് ഏഴ് ബാഡ്മിന്റൺ താരങ്ങൾ

ന്യൂഡൽഹി:പി വി സിന്ധു, എച്ച് എസ് പ്രണോയ് ഉൾപ്പെടെ ഏഴ് ബാഡ്മിന്റൺ താരങ്ങൾ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടി. വനിതകളിൽ സിന്ധു പന്ത്രണ്ടാമതാണ്. പുരുഷൻമാരിൽ പ്രണോയ് ഒമ്പതാമതും, ലക്ഷ്യ സെൻ പതിമൂന്നാമതു മാണ്.ഡബിൾസിൽ മൂന്നാം റാങ്കുകാരനായ സാത്വിക് സായ് രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യവും യോഗ്യത നേടി. വനിതാ ഡബിൾസിൾ തനീഷ ക്രസ്റ്റോയും അശ്വനി പൊന്നപ്പയും പാരീസ് ടിക്കറ്റ് സ്വന്തമാക്കിയപ്പോൾ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യത്തിന് യോഗ്യത നേടാനായില്ല.Read More

Travancore Noble News