News

കൺവീനർ സ്ഥാനത്ത് ഇപി ജയരാജൻ തുടരും :എംവി ഗോവിന്ദൻ

ഇപി വിവാദത്തിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എൽഡിഎഫ് കൺവീനർ കൂടിയായ ജയരാജന് നിർദ്ദേശം നൽകിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‌“ദല്ലാള്‍ നന്ദകുമാറിനെ പോലുള്ളവരുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുക തന്നെ വേണം. അത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നന്ദകുമാറുമായുള്ള ബന്ധം മുമ്പേ അവസാനിപ്പിച്ചു എന്ന് ജയരാജന്‍ വ്യക്തമാക്കി. വോട്ടെടുപ്പ് ദിവസത്തെ ജയരാജൻ്റെ തുറന്നു പറച്ചില്‍ പാര്‍ട്ടിയെ ബാധിക്കേണ്ട കാര്യമില്ല”. എംവി […]Read More

News

മേയറുടെ ആഗ്രഹം നടക്കില്ല, കെഎസ്ആർടിസി ഡ്രൈവറേ പിരിച്ചു വിടില്ല

മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കത്തിൽ ഇടപ്പെട്ട് സിഎംഡി. യദുവിനെ പിരിച്ചുവിടേണ്ടതില്ലെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് സിഎംഡിയുടെ ശുപാർശ. ഇതുസംബന്ധിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിഎംഡി റിപ്പോർട്ട് നൽകി.  ഡ്രൈവര്‍ അസഭ്യമായ രീതിയില്‍ ലൈംഗിക ചുവയോട് കൂടി ആംഗ്യം കാണിച്ചുവെന്ന് മേയര്‍ ആവര്‍ത്തിച്ചു. റെഡ് സിഗ്‌നലില്‍ വെച്ചാണ് ഡ്രൈവറുടെ ബസ് തടഞ്ഞത്. ഡ്രൈവര്‍ ലഹരി പദാര്‍ത്ഥം ഉപയോഗിച്ചിരുന്നുവെന്നും മന്ത്രിയെ വിളിച്ച് അപ്പോഴേ കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ […]Read More

Cinema

നടികർ മെയ്‌ 3 ന്

വിശാലമായ ക്യാൻവാസിൽ, വ്യത്യസ്ഥമായ അര ഡസനോളം ലൊക്കേഷനുകളിലൂടെ ഒരുക്കുന്ന നടികർ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.മെയ് മൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗോഡ് സ്പീഡ് ആൻ്റ് മൈത്രിമൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യേർനേനി, വൈ.രവിശങ്കർ, അലൻ ആൻ്റണി, അനൂപ് വേണു ഗോപാൽ എന്നിവരാണ് നിർമ്മിക്കുന്നത്.ഇൻഡ്യൻ സിനിമയിലെ വൻകിട നിർമ്മാതാക്കളാണ് മൈത്രി മൂവി മേക്കേഴ്സ് .പുഷ്പ പോലെ വമ്പൻ ചിത്രങ്ങൾ നിർമ്മിച്ചു പോരുന്നനിർമ്മാണ സ്ഥാപനമാണ് മൈത്രിമൂവി മേക്കേഴ്സ് .ഈ […]Read More

News

മേയറുടെ വാദം പൊളിഞ്ഞു! സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട ശേഷമായിരുന്നു വാക്പോര്. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രി 9.45-ന് പാളയം സാഫല്യം കോംപ്ലക്സിന് മുന്നിലെ സിഗ്നലിലാണ് സംഭവം. പ്ലാമൂട് – പിഎംജി റോഡിൽ ബസും കാറും സമാന്തരമായി വരുന്നതും ഒടുവിൽ പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. നേരത്തെ ബസ് തടഞ്ഞില്ലെന്ന് മേയർ പറഞ്ഞിരുന്നു. ഇതിനിടെ മേയറുമായി […]Read More

News

ഡോ. പോൾ മണലിൽ നാഷണൽ ഫിലിം അക്കാദമി ചെയർമാൻ

തിരുവനന്തപുരം:ചലച്ചിത്ര സംഘടനയായ നാഷണൽ ഫിലിം അക്കാദമിയുടെ ചെയർമാനായി മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. പോൾ മണലിൽ തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ.സന്തോഷ് ജി തോമസാണ് ഡയറക്ടർ.ഗവേണിങ് ബോർഡിലേക്ക് സോമൻ ചെലവൂർ (കോഴിക്കോട്), കോട്ടയം പ്രദീപ് കുമാർ (കൊച്ചി), പ്രിറ്റി എഡ്വേഡ് (കൊല്ലം)എന്നിവരും തെരഞ്ഞടുക്കപ്പെട്ടു. കാർട്ടൂണിസ്റ്റ് അബു എബ്രഹാം, അതുല്യ ചലച്ചിത്രപ്രതിഭ പി ഭാസ്കരൻ എന്നിവരുടെ ജന്മശതാബ്ദി ആഘോഷം, സ്മൃതി വേദി, ശബ്ദാദിനയം/ ഡബ്ബിങ് പരിശീലനം എന്നിവ നടപ്പാക്കുമെന്ന് ഡോ. പോൾ മണലിലും അഡ്വ.സന്തോഷ് ജി തോമസും അറിയിച്ചു.Read More

News

മൂന്നാറിൽ നാല് കടുവ ഇറങ്ങി

മൂന്നാർ:തേയില എസ്റ്റേറ്റിൽ കടുവാക്കൂട്ടം ഇറങ്ങിയത് തൊഴിലാളികളിൽ പരിഭ്രാന്തി പരത്തി. കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ തേയില തോട്ടത്തിന് സമീപത്താണ് വ്യാഴാഴ്ച പകൽ രണ്ടോടെ നാല് കടുവകൾ ഇറങ്ങിയത്. കൊളുന്ത് നുള്ളിക്കൊണ്ടിരുന്ന തൊഴിലാളികളാണ് ദൂരെനിൽക്കുന്ന കടുവ കളെ കണ്ടത്. ഇതാദ്യമായാണ് കൂട്ടത്തോടെ കടുവകളെ കാണുന്നത്.രണ്ടു വർഷത്തിനിടെ ഇതേ എസ്റ്റേറ്റിൽ ഇരുപതോളം പശുക്കളെ കടുവ കൊന്നിരുന്നു. വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിന് വനം വകുപ്പ് നിയോഗിച്ച ആർആർടി സംഘം പ്രദേശത്ത് പരിശോധന നടത്തി.Read More

Cinema News കോട്ടയം

രംഗണ്ണനെ കാണാൻ  ആവേശത്തോടെ ചാണ്ടി ഉമ്മൻ

ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ ആവേശം കാണുവാൻ ചാണ്ടി ഉമ്മൻ എത്തി . 200 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടെ ഉണ്ടായിരുന്നു .കേരളത്തിലും തമിഴ് നാട്ടിലും ചിത്രം സൂപ്പർ ഹിറ്റാണ് . പാലായിലുള്ള തിയേറ്ററിലാണ് സിനിമയ്ക്കെത്തിയത്. ഏറെ ആവേശത്തോടെയാണ് പ്രവര്‍ത്തകരും പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് തിരക്കിന് ശമനം വന്നെങ്കിലും ആവേശം ഇപ്പോഴും തുടരുകയാണെന്ന് ചാണ്ടി ഉമ്മൻ. സിനിമ കാണാനെത്തിയ മറ്റുള്ളവര്‍ക്കും ഏറെ കൗതുകമായി ചാണ്ടി ഉമ്മന്‍റെ വരവ്.Read More

News

മമതാ ബാനര്‍ജിക്ക് പരുക്ക്; ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ തെന്നി വീണു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ വീണ് പരിക്കേറ്റു. ദുര്‍ഗാപൂരില്‍ ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ തെന്നി വീഴുകയായിരുന്നു. മമത ബാനര്‍ജിക്ക് നിസാര പരിക്കേറ്റതായും പരുക്ക് ഗുരുതരമല്ലെന്നും ഓഫീസ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി കുല്‍ത്തിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. അപകടമുണ്ടായിട്ടും, മമത ബാനര്‍ജി കുല്‍ത്തിയിലേക്ക് പോയെന്നാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അസന്‍സോള്‍ സ്ഥാനാര്‍ത്ഥി ശത്രുഘ്‌നന്‍ സിന്‍ഹയുടെ പ്രചാരണ റാലിയില്‍ പങ്കെടുക്കാനാണ് മമത ബാനര്‍ജി പുറപ്പെട്ടത്.Read More

News

10 കോടി നഷ്ടപരിഹാരം; ശോഭാ സുരേന്ദ്രന് വക്കീല്‍ നോട്ടീസയച്ച് ഗോകുലം ഗോപാലന്‍

ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസയച്ച് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. വാർത്താ സമ്മേളനത്തിൽ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് നോട്ടീസിൽ പറയുന്നു. സിഎംആർഎൽ ഉടമ ശശിധരൻ കർത്താ സുഹൃത്താണെന്ന തെറ്റായ ആരോപണം ഉന്നയിച്ചെന്നും തെളിവ് നൽകാൻ പരസ്യമായി ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രൻ തയാറായില്ലെന്നും നോട്ടീസിൽ പറയുന്നു. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഗോകുലം ഗോപാലൻ ഇന്നലെ പറഞ്ഞിരുന്നു. ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ […]Read More

News കൊല്ലം

പെൻഷനാകാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ചു

കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ രഘുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 56 വയസായിരുന്നു. ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റര്‍ റൂമിന് മുന്‍പിലായാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയാണ് രഘു. നാളെ പെന്‍ഷന്‍ ആകാനിരിക്കെയാണ് രഘു ജീവനൊടുക്കിയത്. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു ഇന്നലെ രാത്രിയോടെയാണ് രഘു തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ 5 മണിക്ക് സെക്ഷന്‍ ഓഫീസിന് സമീപത്തെ ബാങ്കിലേക്ക് ഒരു […]Read More

Travancore Noble News