News

അധിക്ഷേപ പരാമർശം: പി.വി അൻവറിനെതിരെ കേസെടുക്കണമെന്ന് കോടതി

കോൺഗ്രസ് നേതാവും വയനാട് മണ്ഡലം സ്ഥാനാർത്ഥിയുമായ രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നിലമ്പൂർ എംഎഎ പിവി അൻവറിനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. മണ്ണാർക്കാട് കോടതിയാണ് പി.വി അൻവറിനെതിരെ കേസെടുക്കാൻ നാട്ടുകൽ എസ് എച്ച് ഒയ്ക്ക്  നിർദേശം നൽകിയത്. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയലിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. പാലക്കാട് ജില്ലയിലെ എടത്തനാട്ടുകാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പി.വി അൻവൻ എംഎഎയുടെ വിവാദമായ പരാമർശമുണ്ടായത്. രാഹുൽ ഗാന്ധി, നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്നായിരുന്നു […]Read More

News

ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച സിപിഐഎം നേതാവ് ഇ പി ജയരാജൻ; ശോഭാ

ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച സിപിഐഎം നേതാവ് ഇ പി ജയരാജനെന്ന് ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ഇ പി ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് പിണറായി വിജയന് വ്യക്തമായി അറിയാം. ഇപി ജയരാജന്റെ മക്കൾ തനിക്ക് മെസ്സേജ് അയക്കേണ്ട ആവശ്യം എന്താണ്? പ്ലീസ് നോട്ട് മൈ നമ്പർ എന്നായിരുന്നു ഇ പി ജയരാജന്റെ മകൻ വാട്സാപ്പിലൂടെ അയച്ചത്. ബിജെപിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചർച്ച നടന്നത് ഡൽഹിയിൽ വച്ചാണ്.. ആകെ രണ്ടു തവണയാണ് താൻ വിദേശത്ത് പോയത്. […]Read More

News

ഇസ്രയേൽ കേന്ദ്രങ്ങൾ ആക്രമിച്ച് ഹിസ്ബുള്ള

ടെൽഅവീവ്:ഇസ്രയേലിന്റെ രണ്ട് സൈനിക കേന്ദ്രങ്ങൾ റോക്കറ്റാക്രമണം നടത്തിയെന്ന് ഇറാൻ പിന്തുണയുള്ള ലബനീസ് സായുധ സംഘടനയായ ഹിസ്ബുള്ള. വടക്കൻ ഇസ്രയേലിലെ സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മുപ്പതോളം മിസൈൽ തൊടുത്തെന്ന് ഹിസ്ബുള്ള സ്ഥിരീകരിച്ചു. 200 ദിവസം പിന്നിടുന്ന ഗാസ അധിനിവേശം തുടങ്ങിയശേഷം ഇസ്രയേലിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണ് ഹിസ്ബുള്ള നടത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയതു. കഴിഞ്ഞ ദിവസം തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണിത്. അതേസമയം, ആക്രമണവാർത്ത ഇസ്രയേൽ നിഷേധിച്ചു.Read More

News

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നൽ ​ജാ​ഗ്രത നിർദേശവും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും 26, 27 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചുRead More

Cinema Music News

ഇളയരാജ സംഗീതം നൽകിയ പാട്ടുകൾക്കുമേലുള്ള അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ല : മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഇളയരാജ സംഗീതം നൽകിയ പാട്ടുകൾക്കുമേലുള്ള അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി. വരികളില്ലാതെ പാട്ടുകളില്ലെന്നും അതിനാൽ ഗാനരചയിതാവ് അടക്കമുള്ളവർക്കും അവകാശവാദം ഉന്നയിക്കാമെന്നും ജസ്റ്റിസ് ആർ. മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇളയരാജ ഈണം നൽകിയ 4500ഓളം പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ സംഗീത കമ്പനിയായ എക്കോ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ പകർപ്പവകാശം സിനിമാ നിർമാതാക്കളിൽനിന്ന് എക്കോ വാങ്ങിയിരുന്നു. ഇതിനെതിരേയുള്ള ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾ […]Read More

News

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചതിൽ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാൻ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങൾ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷൻ പറയുന്നു. കമ്മീഷന്റെ അവലോകനയോഗത്തിലാണ് ഈ വിലയിരുത്തൽ. ഇക്കാര്യം ഉടൻ പരാതിക്കാരനെ അറിയിക്കും.സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ […]Read More

News പത്തനംത്തിട്ട

ജീപ്പില്‍ നിന്ന് വീണ്എല്‍ഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം

പത്തനംതിട്ട : പത്തനംതിട്ട കോന്നിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങവേ ജീപ്പില്‍ നിന്ന് വീണ് എല്‍ഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം. കോട്ടയം കുലപ്പാറ ചരിവ്കുഴിയില്‍ വീട്ടില്‍ റെജി ആണ് മരിച്ചത്. 50 വയസായിരുന്നു. പത്തനംതിട്ട പൂങ്കാവ് അമ്മൂമ്മത്തോട്ടില്‍ ആയിരുന്നു അപകടം. ജീപ്പ് വളവ് തിരിയവെ റെജി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നോയെന്നും പരിശോധിച്ചുവരികയാണ്. ഇദ്ദേഹത്തിന്റെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഉടന്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.Read More

News

12 വര്‍ഷങ്ങള്‍ക്കുശേഷം അമ്മ നിമിഷപ്രിയയെ നേരില്‍കണ്ട് സംസാരിച്ചു

യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷയെ അമ്മ പ്രേമകുമാരി നേരിട്ടു കണ്ടു. യെമനിലെ സൻആ ജയിലിലെത്തിയ പ്രേമകുമാരി ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മകളെ കണ്ടത്. 12 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും നേരിൽ കാണുന്നത്. നിമിഷയെ കാണാൻ അമ്മയ്ക്ക് മാത്രമാണ് അനുവാദം നൽകിയത്. ജയിലിൽ ഫോൺ അനുവദിച്ചിരുന്നില്ല. പ്രേമകുമാരിക്കൊപ്പം പോയ സേവ് നിമിഷപ്രിയ ഫോറത്തിലെ അംഗം സാമുവൽ ജെറോം ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ എംബസി അധികൃതരും ജയിലിൽ എത്തിയിരുന്നു.  ഒരു […]Read More

News

പിണറായി വിജയനും സി.പി.ഐ. എം നേതാക്കളും നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല:രമേശ് ചെന്നിത്തല

രാഹുല്‍ ഗാന്ധിയെക്കുറിച്ച് സമനില തെറ്റിയ പരാമര്‍ശം നടത്തിയ പി.വി.അന്‍വറിൻ്റെ പ്രസ്ഥാവനയെ ന്യായീകരിച്ച മുഖ്യമന്ത്രി വില കുറഞ്ഞ മാനസിക നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല. ബി.ജെ.പി യജമാനന്മാരെ സുഖിപ്പിക്കാന്‍ എന്തും പറയാമെന്ന അവസ്ഥയിലേക്ക് സി.പി.ഐ.എം നേതൃത്വം തരം താണിരിക്കുന്നു. സി.പി.ഐ.എം ഇപ്പോള്‍ അധിക്ഷേപിക്കുന്നതും തോന്ന്യാസ പരാമര്‍ശങ്ങള്‍ നടത്തുന്നതുമെല്ലാം ബി.ജെ.പിക്കെതിരെയല്ലെന്നും രാഹുൽ ഗാസിക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. .പിണറായി വിജയനും സി.പി.ഐ. എം നേതാക്കളും നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല. പകരം മ്ലേച്ഛമായ തരത്തില്‍ രാഹുല്‍ഗാന്ധിയെ കടന്നാക്രമിക്കുകയാണ്. മോദി ഇത്തവണ താഴെ […]Read More

News

തയ് വാനിൽ ഭൂചലനം

തായ്പെ:തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവ്വാഴ്ച വരെ തയ് വാന്റെ കിഴക്കൻ തീരത്തുണ്ടായത് എൻപതിലധികം ഭൂചലങ്ങൾ.6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഭൂചലനങ്ങളിൽ ഭൂരിപക്ഷവും ഗ്രാമീണ കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ചാണുണ്ടായത്.ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.ഏപ്രിൽ മൂന്നിനുണ്ടായ 7.2 തീവ ത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 14 പേർ മരിച്ചു. തുടർന്ന് നൂറിലധികം തവണ തയ് വാനിൽ ഭൂചലന മുണ്ടായി. 2016 ൽ തെക്കൻ തയ് വാനിലുണ്ടായ ഭൂകമ്പത്തിൽ നൂറിലധികം പേർ മരിച്ചു.Read More

Travancore Noble News