News

ആഗോള താപനത്തിന് റെഡ് അലർട്ടുമായി ലോക കാലാവസ്ഥ സംഘടന

ജനീവ:ആഗോള താപനത്തെക്കുറിച്ച് ‘റെഡ് അലർട്ട് ‘ നൽകി ലോക കാലാവസ്ഥാ സംഘടന. 2023 ൽ ഹരിതഗൃഹ വാതകങ്ങൾ, കരയിലെയും ജലത്തിലെയും താപനില, മഞ്ഞുരുകൽ എന്നിവയിൽ വൻ വർധന ഉണ്ടായതോടെയാണ് മുന്നറിയിപ്പ്. 2024 ൽ ചുടുകൂടാൻ സാധ്യതയുണ്ടെന്ന് സംഘടന അറിയിച്ചു. 2023 ൽ ശരാശരി താപനില 174 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി ലോക കാലാവസ്ഥാ സംഘടന പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. സമുദ്രത്തിലെ താപനില 65 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി.Read More

News

നേരിയ ആശ്വാസമായി വേനൽ മഴ എത്തുന്നു

കടുത്ത വേനലിന് നേരിയ ആശ്വാസമായി കേരളത്തിലേയ്ക്ക് വേനൽ മഴ എത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴ കാത്തിരുന്ന കേരളത്തിന് നാളെ മുതൽ വേനൽ മഴ ലഭിച്ചേക്കും. നാളെ 10 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് കേരളത്തിൽ മഴ പെയ്യാൻ സാധ്യതയുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിലവിൽ സാധ്യത. മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴ സാധ്യതയുണ്ട്.  വേനൽ മഴ നാളെയോടെ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ […]Read More

News

കാട്ടാക്കടയിൽ ആർഎസ്എസ് മണ്ഡൽ കാര്യവാഹകിന് കുത്തേറ്റു;നില അതീവ ഗുരുതരം ,അഞ്ചിൽ മൂന്നുപേർ കസ്റ്റഡിയിൽ 

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ആർഎസ്എസ് മണ്ഡൽ കാര്യവാഹകിന് കുത്തേറ്റു. പ്ലാവൂർ ആർഎസ്എസ് മണ്ഡൽ കാര്യവാഹ് വിഷ്ണുവിനാണ് കുത്തേറ്റത്. കീഴാറൂർ കാഞ്ഞിരംവിള ക്ഷേത്ര ഘോഷയാത്രയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ അമ്പലത്തിൻകാല ക്ഷേത്രത്തിന് മുന്നിൽ വച്ചായിരുന്നു ആക്രമിച്ചത്. വിഷ്ണുവിന് നെറ്റിയിലും പുറകു വശത്തും കുത്തേറ്റിട്ടുണ്ട്. പുറകിലെ കുത്ത് ആഴത്തിലുള്ളതാണ്‌. വിഷ്ണുവിനെ കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട ഡി.വൈ.എസ്.പിയുടെ കീഴിൽവിവിധ സ്റ്റേഷനുകളിലെ പോലീസുകാർ സ്ഥലത്തെത്തിയിട്ടുണ്ട്. അഞ്ചംഗ സംഘമാണ് വിഷ്ണുവിനെ അപായപ്പെടുത്താൻ ശ്രമിച്ചത്. സംഘത്തിലെ മറ്റ് […]Read More

News

ഉത്തർപ്രദേശിൽ സുഹൃത്തിൻ്റെ മക്കളെ യുവാവ് വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു

ഉത്തർപ്രദേശിലെ ബുദൗണിൽ ഇരട്ടക്കൊലപാതകം. യുവാവ് സുഹൃത്തിൻ്റെ മക്കളെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു. സുഹൃത്തിൽ നിന്ന് 5000 രൂപ കടം വാങ്ങാനെത്തിയ യുവാവാണ് ആക്രമണം നടത്തിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു. ബാബ കോളനിയിൽ ബാർബർ ഷോപ്പ് നടത്തുന്ന മൊഹമ്മദ് സാജിദാണ് സുഹൃത്ത് വിനോദിൻ്റെ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വിനോദിൻ്റെ വീടിന് എതിർവശമാണ് സാജിദിൻ്റെ ബാർബർ ഷോപ്പ്. ചൊവ്വാഴ്ച വൈകീട്ട് 5,000 രൂപ കടം വാങ്ങുന്നതിനായി സാജിദ് വിനോദിൻ്റെ വീട്ടിലെത്തി. പക്ഷേ […]Read More

News

ടിപ്പര്‍ ലോറിയിലെ കരിങ്കല്ല് തെറിച്ചു വീണ് നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. മുക്കോല സ്വദേശി അനന്തു(24) ആണ് മരിച്ചത്. തുറമുഖത്തിന് സമീപം മുക്കോല ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്തേക്ക് ലോറിയില്‍ നിന്നും കല്ല് തെറിച്ചു വീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്‌കൂട്ടര്‍ സമീപത്തെ മതിലില്‍ ഇടിച്ചു മറിഞ്ഞു. കല്ല് അനന്തുവിന്റെ ദേഹത്ത് പതിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടന്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ […]Read More

News

അടിമാലി വാഹനാപകടം;മരണം നാലായി 

ഇടുക്കി : ഇടുക്കി അടിമാലി മാങ്കുളത്ത് ട്രാവലർ മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാലായി. തേനി സ്വദേശി അഭിനേഷ് മൂർത്തിയാണ് മരിച്ചത്. നേരത്തെ അഭിനേഷിന്റെ രണ്ടുവയസുള്ള മകൻ തൻവിക് അപകടത്തിൽ മരിച്ചിരുന്നു. തേനി സ്വദേശിയായ ഗുണശേഖരൻ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് രണ്ടുപേർ. ഇന്ന് വൈകിട്ടോടെയാണ് അടിമാലി മാങ്കുളത്ത് ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് ദുരന്തമുണ്ടായത്. തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാര സംഘമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ക്രാഷ് ബാരിയർ […]Read More

News

പ്രഭാവർമ്മയ്ക്ക് സരസ്വതി സമ്മാൻ

ന്യൂഡൽഹി:സാഹിത്യത്തിനുള്ള 2023ലെ സരസ്വതി സമ്മാൻ പുരസ്കാരത്തിന് കവി പ്രഭാവർമ്മ അർഹനായി. ‘ രൗദ്രസാത്വികം’ എന്ന കാവ്യാഖ്യായികയ്ക്കാണ് 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം. 12 വർഷത്തിനു ശേഷമാണ് മലയാളത്തിലേക്ക് സരസ്വതി സമ്മാൻ എത്തുന്നത്. കെ കെ ബിർള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ഇന്ത്യൻ സാഹിത്യരംഗത്തെ പരമോന്നത പുരസ്കാരങ്ങളിൽ ഒന്നാണ്. 22 ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള ഏറ്റവും മികച്ച സാഹിത്യ സൃഷ്ടിക്കാണ് പുരസ്കാരം നൽകുന്നതു്. അധികാരവും വ്യക്തിയും കലയും തമ്മിലുള്ള ബന്ധങ്ങളേയും സംഘർഷങ്ങളേയും അനന്യമായ രീതിയിൽ പരിശോധിക്കുന്ന […]Read More

News

എസ്ബിഐക്ക് അന്ത്യശാസനം

പുറത്തുവിടാത്തതെന്നും കോടതി ചോദിച്ചു.വിധി അനുസരിക്കാനുള്ള ബാധ്യത എസ്ബിഐ ചെയര്‍മാനുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. തിരഞ്ഞെടുത്ത വിവരങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കാനാവില്ല. എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കണം. കോടതി ഓരോന്നായി പറയൂ, വെളിപ്പെടുത്താം എന്ന നിലപാട് ശരിയല്ല. എല്ലാ വിവരങ്ങളും എന്നാല്‍ കൈയ്യിലുള്ള എല്ലാ വിവരങ്ങളും എന്നാണ് അർത്ഥമാക്കുന്നതെന്നും കോടതി പറഞ്ഞു.വിവരങ്ങള്‍ മറച്ചുവെച്ചില്ലെന്ന് എസ്ബിഐ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച അഞ്ച് മണിയ്ക്കകം എസ്ബിഐ സത്യവാങ്മൂലം നല്‍കണം. എല്ലാ വിവരങ്ങളും എസ്ബിഐ വെളിപ്പെടുത്തണം. ഒരു വിവരങ്ങളും തടഞ്ഞുവച്ചിട്ടില്ലെന്നും […]Read More

News

പാലക്കാട് ശ്രീനിവാസൻ വധക്കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ

പാലക്കാട്: ആർഎസ്എസ് നേതാവ് എ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ ഷഫീഖ് ആണ് കൊല്ലത്ത് അറസ്റ്റിലായത്. ഇയാള്‍ പോപ്പുലർ ഫ്രണ്ട് അംഗമാണെന്ന് എൻഐഎ അറിയിച്ചു. 2022 ഏപ്രിൽ 16ന് ശ്രീനിവാസൻ കൊല്ലപ്പെട്ടതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ശ്രീനിവാസൻ വധക്കേസിൽ ഉൾപ്പെട്ട 71 പേരെ തിരിച്ചറിഞ്ഞതായും എൻഐഎ വ്യക്തമാക്കി. കേസിൽ ആദ്യ കുറ്റപത്രം 2023 മാർച്ചിലും രണ്ടാം കുറ്റപത്രം അതേവർഷം നവംബറിലും എൻഐഎ […]Read More

News

ബിജെപി പ്രവർത്തകരെ ആവേശത്തിലാഴ്ത്തി നരേന്ദ്രമോദിയുടെ പാലക്കാട്ടെ റോഡ് ഷോ

ബിജെപി പ്രവർത്തകരെ ആവേശത്തിലാഴ്ത്തി നരേന്ദ്രമോദിയുടെ പാലക്കാട്ടെ റോഡ് ഷോ. അഞ്ചുവിളക്കിൽ നിന്നും പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയായിരുന്നു പ്രകടനം. പ്രധാനമന്ത്രിക്കൊപ്പം NDA സ്ഥാനാർത്ഥികളും റോഡ് ഷോയിൽ പങ്കെടുത്തു. പാലക്കാട്ടെ ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു. 30 മിനിറ്റോളം റോഡ് ഷോ നടന്നു. ഏകദേശം 50,000 പേര്‍ മോദിയുടെ റോഡ് ഷോയില്‍ അണിനിരന്നുവെന്ന് ബിജെപി ജില്ലാ നേതൃത്വം അവകാശപ്പെട്ടു.. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.Read More

Travancore Noble News