ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച (മാർച്ച് 19) പാലക്കാട് നഗരത്തിൽ റോഡ് ഷോ നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ റോഡ് ഷോയും പ്രചാരണ പരിപാടിയുമാണിത്. രാവിലെ മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് റോഡ് മാർഗം കോട്ടമൈതാനത്ത് എത്തും. തുടർന്ന് രാവിലെ 9.30ഓടെ അഞ്ചുവിളക്കു പരിസരത്തു നിന്ന് സുൽത്താൻപേട്ട വഴി പാലക്കാട് ഹെഡ്പോസ്റ്റ് ഓഫിസ് പരിസരം വരെയുള്ള റോഡ് ഷോ […]Read More
ന്യൂഡൽഹി:വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ ഡൽഹി ക്യാപ്റ്റൻസിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് വിജയികളായി.ആദ്യം ബാറ്റെടുത്ത ഡൽഹി 18.3 ഓവറിൽ 113 റണ്ണിന് പുറത്തായി. ബാംഗ്ലൂർ 19.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓപ്പണർമാരായ സ്മൃതി മന്ദാനയു ടെയും (39) സോഫി ഡിവൈനിന്റേയും (27) വിക്കറ്റ് നഷ്ടമായി. മലയാളി താരം മിന്നു മണി ആദ്യ പന്തിൽ ഫോറടിച്ചെങ്കിലും ശ്രേയങ്കയുടെ തിരിയുന്ന പന്തിൽ കുടുങ്ങി. എന്നാൽ അവസാന മൂന്ന് വിക്കറ്റും ഈ […]Read More
മംഗളുരു:മംഗളുരുവിൽ നിന്ന് രാമേശ്വരത്തേക്ക് ട്രെയിൻ സർവീസ് ശനിയാഴ്ച മുതൽ തുടങ്ങും.16622-ാംനമ്പർ എക്‌സ്പ്രസ് ട്രെയിൻ ശനിയാഴ്ച വൈകിട്ട് 7.30 ന് മംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച 11.45 ന് രാമേശ്വരത്തെത്തും. 16621-ാം നമ്പർ ട്രെയിൻ ഞായറാഴ്ച പകൽ 2 ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 5.50 ന് മംഗളുരുവിലെത്തും വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് റെയിൽവെ ഉത്തരവിറക്കി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പഴനി, ഒട്ടൻഛത്രം, പൊള്ളാച്ചി, ദിണ്ടിഗൽ, മധുര, മാനാമധുരൈ, രാമനാഥപുരം […]Read More
റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ളാദിമിർ പുടിന് അഞ്ചാമതും ജയം. 87 ശതമാനത്തിലധികം വോട്ടുകൾ സ്വന്തമാക്കിയാണ് പുടിൻ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്. വരുന്ന ആറ് വർഷത്തെ ഭരണം പുടിൻ ഉറപ്പിക്കുന്നതോടെ അധികാരക്കസേരയിൽ ഏറ്റവും കൂടുതൽ നാൾ ഇരുന്ന ഭരണാധികാരിയെന്ന ജോസഫ് സ്റ്റാലിന്റെ റെക്കോർഡ് പുടിൻ മറികടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാൽ രാഷ്ട്രീയമായി വിയോജിക്കുന്നവരെ തടവിലാക്കിയും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചുമാണ് വീണ്ടും പുടിൻ റഷ്യൻ പ്രസിഡന്റാകുന്നതെന്ന് അമേരിക്കയും ബ്രിട്ടണും ജർമനിയും പ്രതികരിച്ചു.Read More
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണം തള്ളി ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ രംഗത്ത്. രാജീവ് ചന്ദ്രശേഖറുമായി തനിക്ക് ഒരു ബന്ധവുമില്ല, അടുത്ത് കണ്ടിട്ടില്ല, ഫോണിലും സംസാരിച്ചിട്ടില്ല. തനിക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് കൊടുക്കാൻ തയ്യാറാണ്. മുദ്ര പേപ്പറുമായി വന്നാൽ സതീശന് എല്ലാം എഴുതിക്കൊടുക്കാം. ഭാര്യക്ക് വൈദേകം റിസോര്‍ട്ടില്‍ ഷെയറുണ്ട്. എന്നാല്‍ ബിസിനസൊന്നുമില്ല. തന്‍റെ ഭാര്യയുടെ പേരിലുള്ള ബിസിനസ് സതീശന്‍റെ ഭാര്യയുടെ പേരിൽ എഴുതി […]Read More
തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ മികച്ച ഡ്രൈവിങ് പരിശീലനം ഏപ്രിലിൽ ആരംഭിക്കും. തിരുവനന്തപുരം, പാറശ്ശാല, ഈഞ്ചയ്ക്കൽ, ആനയറ, ആറ്റിങ്ങൽ, ചാത്തന്നൂർ, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, ചിറ്റൂർ, പൊന്നാനി, എടപ്പാൾ, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്കൂൾ വരുന്നത്. ക്ലാസ് റൂം, പരിശീലന ഹാൾ, വാഹനങ്ങൾ, മൈതാനം, ഓഫീസ്, പാർക്കിങ്, ടെസ്റ്റിങ് ഗ്രൗണ്ട് എന്നിവയും ഒരുക്കും.ട്രാഫിക്ക് നിയമങ്ങൾ, റോഡ് സുരക്ഷ, വാഹന പരിശലനം എന്നിവയുൾപ്പെടെ തയ്യാറാക്കും. തിരുവനന്തപുരം സ്റ്റാഫ് […]Read More
മുംബൈ:ഐപിഎൽ ക്രിക്കറ്റിന്റെ ഈ സീസണിലെ എല്ലാ മത്സരങ്ങളും ഇന്ത്യയിൽത്തന്നെയെന്ന് ബിസിസിഐ സെകട്ടറി ജയ്ഷാ അറിയിച്ചു. തെരഞ്ഞെടുപ്പിനെത്തുടർന്ന് രണ്ടാംഘട്ട മത്സരങ്ങൾ യുഎഇ യിലേക്ക് മാറ്റുമെന്ന് വാർത്തയുണ്ടായിരുന്നു. നിലവിലെ മത്സരക്രമം അനുസരിച്ച് 22ന് ചെന്നൈ സൂപ്പർ കിങ്സും ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം.ഏപ്രിൽ ഏഴു വരെയുള്ള 21 മത്സരങ്ങളുടെ പട്ടികയാണ് പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാക്കി മത്സരക്രമം ഉടനെയറിയാമെന്നും ബിസിസിഐ റിപ്പോർട്ട് ചെയ്തു.Read More
കൊച്ചി: ആചാരത്തിന്റെ ഭാഗമായ വെടിക്കെട്ട് നിരോധിക്കുന്നത് അപകടത്തിന്റെ പേരില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് സമമെന്ന് ഹൈക്കോടതി. പ്രസിദ്ധമായ തൃശ്ശൂരിലെ ആറാട്ടുപുഴ പൂരം, പാലക്കാട് കാവശ്ശേരിപൂരം എന്നിവയുടെ ഭാഗമായുള്ള വെടിക്കെട്ടിന് എഡിഎം അനുമതി നിഷേധിച്ചത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍റെ നിരീക്ഷണം. ആറാട്ടുപുഴ ക്ഷേത്രത്തില്‍ ആചാരത്തിന്റെ ഭാഗമായി കാലങ്ങളായി നടക്കുന്ന വെടിക്കെട്ട് സ്ഥിരമായി തടയാനാകില്ല. അപകടം ഉണ്ടാകുന്നത് സര്‍ക്കാര്‍ ആവശ്യത്തിന് മുന്‍കരുതല്‍ എടുക്കാത്തതിനാലാണെന്നും കോടതി നിരീക്ഷിച്ചു. ആചാരത്തിന്റെ ഭാഗമായ ക്ഷേത്രങ്ങളില്‍ മറ്റൊരിടത്ത് അപകടം ഉണ്ടായി […]Read More
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്തെ റേഷൻ മസ്റ്ററിംഗ് നിർത്തിവച്ചു. തകരാറുകൾ പരിഹരിക്കാൻ എൻ. ഐ. സിക്കും ഐ. ടി മിഷനും കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ സംസ്ഥാനത്തെ റേഷൻ മസ്റ്ററിംഗ് നിർത്തിവച്ചതായി ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അറിയിച്ചു. റേഷൻ വിതരണം എല്ലാ കാർഡുകാർക്കും സാധാരണ നിലയിൽ നടക്കും. സാങ്കേതിക തകരാർ പൂർണമായി പരിഹരിച്ചതായി എൻ. ഐ. സിയും ഐ. ടി മിഷനും അറിയിച്ച ശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കൂ. മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങൾക്കും മസ്റ്ററിംഗ് […]Read More
മുംബൈ: ഭാരത് ജോഡോ ന്യായ് യാത്ര സമാപിച്ചു. മുംബൈയിൽ ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണിയുടെ ശക്തി പ്രകടന റാലി. വൈകിട്ട് അഞ്ചുമണിയോടെ ശിവാജി പാർക്കിലാണ് വമ്പൻ റാലി നടക്കുക. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ യാത്രയുടെ സമാപനവുമായി ബന്ധപ്പെട്ടതാണ് റാലി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, എസ് പി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ് അടക്കം നേതാക്കളെ പരിപാടിയിൽ പ്രതീക്ഷിക്കുന്നു . രാവിലെ 8 മണിയോടെ മഹാത്മാഗാന്ധിയുടെ ഭവനമായ […]Read More
