News

വാഗമണ്ണിൽ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ തുടങ്ങി

ഇടുക്കി:      സാഹസിക വിനോദ സഞ്ചാരത്തെ പ്രധാന ടൂറിസം ശാഖയായി വളർത്തുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. വാഗമണ്ണിൽ ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പോർട്സ് അഡ്വഞ്ചറായ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ, അന്തർദേശീയ തലത്തിൽ പ്രശസ്തരായ ഗ്ലൈഡർമാർ ഫെസ്റ്റിവലിൽ പങ്കെടുക്കും. വാഗമണ്ണിലും വർക്കലയിലുമാണ് പാരാഗ്ലൈഡിങ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. യോഗത്തിൽ വാഴൂർ സോമൻ എംഎൽഎ അധ്യക്ഷനായി. മാർച്ച് 17 വരെയാണ് ഫെസ്റ്റ്. വാട്ടർ കയാക്കിങ് ഫെസ്റ്റിവൽ, […]Read More

News

വിഴിഞ്ഞം തുറമുഖനിർമ്മാണം അന്തിമഘട്ടത്തിൽ

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ട് നിർമ്മാണം മേയിൽ പൂർത്തിയാകുമെന്ന് മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ചൈനയിൽ നിന്ന് മൂന്ന് കപ്പലിലായി 17 കൂറ്റൻ ക്രെയിൻ കൂടി ഉടനെത്തും. ഒന്നാം ഘട്ടത്തിൽ 15 ക്രെയിനുമായി എത്തിയ നാലു കപ്പലിനു പുറമെയാണ് രണ്ടാം ഘട്ടമെന്ന നിലയിൽ കപ്പലുകൾ എത്തുന്നത്. ചൈനയിലെ ഷാങ്ഹായിൽ നിന്ന് 16, 31, ഏപ്രിൽ 10 തീയതികളിലായി കപ്പലുകൾ പുറപ്പെട്ട് ഏപ്രിൽ 4, 17, 23 തീയതികളിൽ വിഴിഞ്ഞത്തെത്തും. 14 കാന്റിലിവർ റെയിൽ മൗണ്ടഡ് […]Read More

News

നേപ്പാളിൽ പ്രചണ്ഡ വിശ്വാസവോട്ട് നേടി

കാഠ്മണ്ഡു:നേപ്പാൾ പാർലമെന്റിൽ പ്രധാനമന്ത്രി പുഷ്‌പ കമൽ ദഹൽ പ്രചണ്ഡ വിശ്വാസവോട്ടു നേടി.കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ മാവോയിസ്റ്റ് സെന്റർ നേതാവായ പ്രചണ്ഡയ്ക്ക് 275 അംഗ പ്രതിനിധി സഭയിൽ 157 പേരുടെ പിന്തുണ ലഭിച്ചു. 138 വോട്ടാണ് വിശ്വാസപ്രമേയം പാസാകാൻ ആവശ്യം. നേപ്പാളി കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ചതിന് ദിവസങ്ങൾക്കു ശേഷമാണ് വിശ്വാസവോട്ടെടുപ്പ്. ഒന്നര വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രചണ്ഡ വിശ്വാസ വോട്ട് തേടുന്നത്. മുൻ പ്രധാനമന്ത്രി കെ പി ഒലിയുടെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ യൂണിഫെഡ് […]Read More

News

പാചകക്കാരന്റെ മകളെ ചീഫ് ജസ്റ്റിസ് അഭിനന്ദിച്ചു

ന്യൂഡൽഹി:അമേരിക്കൻ സർവകലാശാലകളിൽ നിയമത്തിൽ ബിരുദാനന്തര ബിരുദം പഠിക്കാൻ സ്കോളർഷിപ് നേടിയ സുപ്രീംകോടതിയിലെ പാചകക്കാരന്റെ മകളെ അഭിനന്ദിച്ച് ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും. സുപ്രീം കോടതിയിൽ പാചകക്കാരനായ അജയ്കുമാർ സമാലിന്റെ മകൾ പ്രഗ്യയ്ക്കാണ് അമേരിക്കയിലെ രണ്ട് സർവകലാശാലകളിൽ നിന്ന് സ്കോളർഷിപ്പ് ലഭിച്ചതു്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും മറ്റ് ജഡ്ജിമാരും അജയ്കുമാർ സമാലിനെയും പ്രഗ്യയെയും അഭിനന്ദിച്ചു. ചീഫ് ജസ്റ്റിസും സഹജഡ്ജിമാരും ഒപ്പിട്ട പുസ്തകവും പ്രഗ്യയ്ക് സമ്മാനിച്ചു.Read More

News

ശമ്പളം കിട്ടിയില്ല; തലകുത്തി നിന്ന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ പ്രതിഷേധം

കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതിൽ ജീവനക്കാരന്‍ തലകുത്തി നിന്ന് പ്രതിഷേധിച്ചു. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കെ എസ് ജയകുമാറാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. മൂന്നാര്‍ ഡിപ്പോയിലായിരുന്നു പ്രതിഷേധം നടന്നത്. ജയകുമാറിനൊപ്പം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ഗിരീഷ്, ബിജുമോന്‍ എന്നിവരും സമരത്തില്‍ പങ്കുചേര്‍ന്നു. ഇവർ നിന്നുകൊണ്ടാണ് സമരത്തില്‍ പങ്കെടുത്തത്.അരമണിക്കൂറോളം പ്രതിഷേധം നീണ്ടു നിന്നു.Read More

News

സിഎഎ തടയാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ല:അമിത്ഷാ

പൗരത്വ (ഭേദഗതി) നിയമം (സിഎഎ) തടയാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്നും കേന്ദ്രത്തിന് മാത്രമേ പൗരത്വം അനുവദിക്കാൻ കഴിയൂ എന്നും അമിത്ഷാ. സിഎഎ ഒരിക്കലും തിരിച്ചെടുക്കില്ല. നമ്മുടെ രാജ്യത്ത് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുന്നത് ഞങ്ങളുടെ പരമാധികാര തീരുമാനമാണ്, അതിൽ ഞങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു. ആക്ട് നടപ്പാക്കുന്നതിനെക്കുറിച്ച് സംസാരിച്ച അമിത് ഷാ, “ന്യൂനപക്ഷങ്ങളോ മറ്റേതെങ്കിലും വ്യക്തിയോ ഭയപ്പെടേണ്ട ആവശ്യമില്ല, കാരണം ആരുടെയും പൗരത്വം എടുത്തുകളയാൻ സിഎഎയിൽ വ്യവസ്ഥയില്ല. അഫ്ഗാനിസ്ഥാൻ, […]Read More

News

അശ്ലീല ഉള്ളടക്കം: 18 ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്രം

മുന്നറിയിപ്പുകൾ നൽകിയിട്ടും അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ച 18 ഒടിടി പ്ലാറ്റ്‌ഫോമുകൾ) വിലക്കി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം. രാജ്യവ്യാപകമായി ഈ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ 19 വെബ്‌സൈറ്റുകളെയും 10 ആപ്ലിക്കേഷനുകളെയും 57 സോഷ്യൽ മീഡിയ ഹാൻഡിലുകളെയും നിരോധിച്ചിട്ടുണ്ട്. ഓൺലൈൻ ഉള്ളടക്കം നിയന്ത്രിക്കുന്നതിനും കാഴ്ചക്കാരെ സംരക്ഷിക്കുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.Read More

News

പ്രമുഖർ കോൺഗ്രസ്സ് വിട്ട് ബി ജെ പി യിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി മുൻ ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ സതീഷും ഉദയനും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് പത്മിനി തോമസും കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഇവർക്ക് പുറമെ 18 കോൺ​ഗ്രസ് പ്രവർത്തകരും പാർട്ടി വിട്ടു. തിരുവനന്തപുരത്തെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി ഇവർ ബിജെപി അം​ഗത്വം സ്വീകരിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ എന്നിവർചേർന്ന് ഇവരെ സ്വീകരിച്ചു.Read More

News

കെഎസ്ടിസിയിൽ ഡ്രൈവിംഗ് സ്കൂൾ പരിശീലനം

തിരുവനന്തപുരം:കെഎസ്ആർടിസി യുടെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കാൻ പദ്ധതി. ഇതിന്റെ സാങ്കേതികത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചെയർമാനോട് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ നിർദ്ദേശം നൽകി. കുറഞ്ഞ നിരക്കിൽ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നൽകുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പരിശീലന കേന്ദ്രം ആരംഭിക്കും. ഇതിനായി വിദഗ്ധ ഇൻസ്ട്രക്ടർമാരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. പരിശീലന കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റിനുള്ള സംവിധാനവും ഒരുക്കും. ദേശിയ – അന്തർദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോർ ഡ്രൈവിംഗ് പരിശീലനം […]Read More

Travancore Noble News