News

ബി ജെ പി സ്ഥാനാർത്ഥി പട്ടിക :പ്രത്യേകതകൾ ഏറെ

ന്യൂഡൽഹി : ബി ജെ പി പാർട്ടി ആസ്ഥാനത്ത് നിന്നും 195 പേരുടെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നും മൂന്നാമതും ലോക്സഭയിലേയ്ക്ക് മത്സരിക്കും.അമിത് ഷാ ഉൾപ്പെടെ 34കേന്ദ്രമന്ത്രിമാർ ഇക്കുറി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.കൂടാതെ രണ്ട് മുഖ്യമന്ത്രിമാരുമുണ്ട്.തമിഴ്‌നാട്ടിലെ ഒരു മണ്ഡലത്തിലെ സ്ഥാനാർത്ഥികളെപോലും ആദ്യഘട്ട ലിസ്റ്റിൽ ഉൾപെടുത്തിയിട്ടില്ല. നരേന്ദ്രമോദിയുടെ ദക്ഷിനേന്ത്യൻ സാന്നിധ്യം ഉണ്ടാകുമെന്നുള്ള അഭ്യൂഹം അതിനാൽ നിലനിൽക്കുന്നു.ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഒട്ടേറെ പ്രത്യേകതകൾ കാണാൻസാധിക്കും.പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ 57പേർ ഒ ബി […]Read More

News

ചട്ടം ലംഘിച്ചാൽ നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി:തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഷ്ട്രീയ പാർട്ടികളും നേതാക്കളും പെരുമാറ്റ ചട്ടം പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ചട്ട ലംഘനങ്ങളിൽ കർശന നടപടി സ്വീകരിക്കും. ജാതി – മത വികാരങ്ങളുടെ അടിസ്ഥാനത്തിൽ വോട്ട് തേടാൻ പാടില്ല. ജാതി, മത, സാമുദായിക വിദ്വേഷമുണ്ടാക്കുന്ന പ്രചാരണം പാടില്ല. സംസ്ഥാന സർക്കാരുകൾ ക്ഷേമ പദ്ധതികളെക്കുറിച്ച് അയൽ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നാളുകളിൽ പരസ്യം നൽകരുത്. മറ്റ് പാർട്ടികളുടെ താരപ്രചാരകരെ അപമാനിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണം. അടിസ്ഥാനരഹിത ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിക്കരുത്.സമൂഹ മാധ്യമങ്ങൾ വഴി തെറ്റിദ്ധാരണ ജനകമായ പ്രചാരണം നടത്തരുത്. […]Read More

News

മ്യാൻമാർ അതിർത്തിയിൽ വേലി കെട്ടരുതെന്ന് നാഗാലാന്റ്

കൊഹിമ:മ്യാൻമാർ അതിർത്തിയിൽ വേലി കെട്ടരുതെന്നും അതിർത്തി ഗ്രാമത്തിലുള്ളവർക്ക് പാസ്പോർട്ടില്ലാതെ അതിർത്തി കടന്ന് യാത്ര ചെയ്യാനുള്ള സംവിധാനം എടുത്തുകളഞ്ഞതും കേന്ദ്രസർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് നാഗാലാൻഡ് നിയമസഭയിൽ പ്രമേയം പാസാക്കി. ഈ മാസം ആദ്യമാണ് കേന്ദ്രം എഫ്എംആർ അവസാനിപ്പിച്ചത്.ഇതോടെ ഇന്ത്യ – മ്യാൻമാർ അതിർത്തിയിൽ താമസിക്കുന്നവർക്ക് വിസയില്ലാതെ 16 കിലോമീറ്റർ ചുറ്റാനും സഞ്ചരിക്കുവാനുള്ള അനുമതി ഇല്ലാതായി. ഇത് നാഗാജനതയുടെ ചരിത്രപരവും സാമൂഹികവും ഗോത്രപരവുമായ ബന്ധങ്ങളെ തകർക്കുമെന്നും പ്രമേയത്തിൽ പറയുന്നു.Read More

News

വധശ്രമക്കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ വിമർശനവുമായി പി ജയരാജൻ

വധശ്രമക്കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിയെ രൂക്ഷമായി വിമർശിച്ചു കൊണ്ട് ഫേസ് ബുക്കിലൂടെ പി ജയരാജന്റെ പ്രതികരണം .ഇരയായ തനിക്ക്‌ നീതി ലഭിച്ചില്ലെന്ന് പി ജയരാജൻ കുറ്റപ്പെടുത്തി . ജുഡീഷ്യറിയിലെ പുഴുക്കുത്തുകൾക്കെതരെ ജനങ്ങൾ പ്രതികരിക്കണമെന്നും പ്രലോഭനങ്ങൾക്ക് വശംവദരാകാതെ നീതി ലഭ്യമാക്കാനുള്ള ബാധ്യത ന്യായാധിപർക്കുണ്ടെന്നും ജയരാജൻ ചൂണ്ടിക്കാട്ടി ‘കീഴ്‌ക്കോടതികളുടെ വിധികൾ മേൽക്കോടതികൾ റദ്ദാക്കുന്നത് സ്വാഭാവികമാണ്. ഞാൻ ഇരയായിട്ടുള്ള വധശ്രമ കേസിന്റെ ഹൈക്കോടതി വിധിയും അതുകൊണ്ട് തന്നെ ഞാൻ വ്യക്തിപരമായി എടുക്കുന്നുമില്ല. എന്നാൽ ജുഡീഷ്യറിയുടെ പല തലങ്ങളിലും ആർ.എസ്.എസിന്റെ […]Read More

Lifestyle

കർണാടകയിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾക്ക് സൗജന്യ സാനിറ്ററി പാഡ്

ബാംഗ്ലൂർ: സ്‌കൂൾ, കോളേജ് തലത്തിൽ 19 ലക്ഷത്തോളം കൗമാരക്കാരായ പെൺകുട്ടികൾക്ക് സാനിറ്ററി പാഡുകൾ വിതരണം ചെയ്തുകൊണ്ട് ആർത്തവ ശുചിത്വത്തിനായുള്ള ശുചി പദ്ധതി കർണാടക സർക്കാർ പുനരാരംഭിച്ചു. കഴിഞ്ഞ നാലുവർഷമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന പദ്ധതിയാണ് ബുധനാഴ്ച വീണ്ടും ആരംഭിച്ചത്. ഇതിലൂടെ സംസ്ഥാനത്തുടനീളമുള്ള സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലുമായി 19 ലക്ഷത്തോളം പെൺകുട്ടികൾക്ക് (10 മുതൽ 18 വയസ്സു വരെയുള്ള) സൗജന്യ സാനിറ്ററി പാഡുകൾ നൽകുമെന്ന് അധികൃതർ അറിയിച്ചു. കർണാടക ആരോഗ്യവകുപ്പ് നേരിട്ട് സ്കൂളുകളിൽ സാനിറ്ററി പാഡുകൾ വിതരണത്തിനായി എത്തിക്കും. […]Read More

News

സ്ഫോടനം നടന്ന രാമേശ്വരം കഫെ :ബോളിവുഡ് താരങ്ങളുടെ ഇഷ്ട കേന്ദ്രം

ബാംഗ്ളൂർ : രാജ്യത്താകെ അറിയപ്പെടുന്ന ബാംഗ്ലൂരിലെ രാമേശ്വരം കഫെ സാധാരണക്കാർ മുതൽ ബോളിവുഡ് താരങ്ങൾ വരെ ഇഷ്ടപ്പെടുന്ന ഭക്ഷണകേന്ദ്രമാണ്.ബാംഗ്ളൂർ സന്ദർശിക്കുന്നവർക്ക് ഇവിടത്തെ ഭക്ഷണം കൂടി കഴിക്കണമെന്ന ലക്ഷ്യം കൂടിയുണ്ട്.ഇവിടെ നടന്ന സ്ഫോടനം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള അപകടമാണെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്‌. എന്നാൽ ഇതൊരു ആസൂത്രിത ബോംബ് സ്ഫോടനം തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്. സ്ഫോടനവസ്തുക്കൾ നിറച്ച ഒരു ബാഗ് അജ്ഞാതൻ സ്ഥലത്ത് കൊണ്ടുവന്നു വച്ചു എന്നാണ് എക്സ് ഹാൻഡിലിൽ ബി ജെ പി എംപി […]Read More

News

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പെന്ന് നിർദ്ദേശിച്ച്നിയമകമ്മീഷൻ

ന്യൂഡൽഹി:ലോക്സഭയിലേക്കും, നിയമസഭയിലേക്കും, തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് 2029ൽ ഒരുമിച്ച് നടത്താൻ നിർദ്ദേശിച്ച് നിയമകമ്മീഷൻ. ഇതിനായി ഭരണഘടനയിൽ പുതിയ അധ്യായം എഴുതി ചേർക്കുന്നതടക്കമുള്ള ഭേദഗതി നിർദ്ദേശങ്ങ ൾക്ക് 22-ാമത് നിയകമ്മീഷൻ രൂപം നൽകിയതായി റിപ്പോർട്ട്. മൂന്ന് ഭരണഘടനാ ഭേദഗതികളാണ് കമ്മീഷൻ നിർദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നതിനായി ഭരണഘടനയിൽ പുതിയൊരു ഭാഗം ഉൾക്കൊള്ളിക്കണം. കാലാവധി പൂർത്തിയാകുംമുമ്പ് സർക്കാർ വീണാൽ എല്ലാപാർട്ടികളെയും ഉൾപ്പെടുത്തി ഐക്യ സർക്കാരിന് സാധ്യത ആരായുന്നതാണ് രണ്ടാം ഭേദഗതി. ഐക്യസർക്കാർ സാധ്യമായില്ലെങ്കിൽ സർക്കാരിന്റെ ശേഷിക്കുന്ന കാലയളവിലേക്ക് മാത്രമായി തെരഞ്ഞെടുപ്പ് […]Read More

foreign News

ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ന്യൂസിലാൻഡ്

വെല്ലിങ്‌ടൺ:ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ന്യൂസിലാന്റ്. പലസ്തീൻകാർക്കെ തിരെ അതിക്രമം നടത്തുന്ന തീവ്ര ഇസ്രയേൽ വാദികളായ കുടിയേറ്റക്കാർക്കെതിരെ ഉപരോധവും ഏർപ്പെടുത്തി. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഹമാസിനെ ഭീകരസംഘടനയുടെ പട്ടികയിൽ ചേർത്തത് ഗാസയിൽ മാനുഷിക സഹായവും ഭാവിയിലെ വികസനത്തിന് പിന്തുണയും നൽകുന്നതിനെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ പ്രസ്താവനയിൽ പറഞ്ഞു.നടപടി ഹമാസിനെതിരെ മാത്രമാണെന്നും ഗാസയിലും ലോകത്താകെയുള്ള പലസ്തീൻകാർക്കെതിരെ അല്ലെന്നും ക്രിസ്റ്റഫർ ലക്സൻ കൂട്ടിച്ചേർത്തു.Read More

News

സെറ്റ് ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:ജനുവരി 21ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷാ ഫോറം മാർച്ച് 15 മുതൽ വെബ് സൈറ്റിൽ ലഭിക്കും. പരീക്ഷയെഴുതിയ 19,464 പേരിൽ 5103 പേർ വിജയിച്ചു. വിജയ ശതമാനം 26.22. പാസായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അവരുടെ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് അപേക്ഷ നൽകണം. വിലാസം: ഡയറക്ടർ,എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33. വിവരങ്ങൾക്ക്:www.prd.kerala.gov.in, www.kerala.gov.in, www.lbscentre.kerala.gov.in ഫോൺ: 0471- 2560311, 2560312, 313, 314 .Read More

News

മന്ത്രിമാരുടെയോ മുഖ്യമന്ത്രിയുടെയോ വീട്ടുപടിക്കല്‍ താനും കുടുംബവും സമരം കിടക്കും :ജയപ്രകാശ്

രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മുഴുവന്‍ പ്രതികളെയും പിടികൂടിയില്ല എങ്കില്‍ താന്‍ അടുത്ത നടപടി സ്വീകരിക്കും. മന്ത്രിമാരുടെയോ മുഖ്യമന്ത്രിയുടെയോ വീട്ടുപടിക്കല്‍ താനും കുടുംബവും സമരം കിടക്കുമെന്ന് കൊല്ലപ്പെട്ട സിദ്ധാർഥ്ന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു. അവിടെ നടക്കുന്ന അക്രമം സംഭവങ്ങളെക്കുറിച്ച് ഡീനിന് അറിയാം. ഒരാഴ്ചവരെ ഡീനിനെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല. ഡീനിനെയും വാര്‍ഡനെയും പ്രതിചേര്‍ക്കണമെന്ന് ജയപ്രകാശ് ആവശ്യപ്പെട്ടു. അതേസമയം കേസില്‍ മൂന്നു പേരുടെ കൂടെ അറസറ്റ് രേഖപ്പെടുത്തി. എസ്എഫ്‌ഐ യുണീറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഭവം നടന്നിട്ട് […]Read More

Travancore Noble News