News

സിദ്ധാർത്ഥിന്റെ മരണം; അക്രമത്തെ പോത്സാഹിപ്പിക്കുന്നത് മുഖ്യമന്ത്രി: വി ഡി സതീശൻ

തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്റിനറി കോളജിലെ ആത്മഹത്യയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതികളായ എസ്എഫ്ഐക്കാരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നു. കോളജിലെ ഇടത് സംഘടന അധ്യാപകരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ക്രിമിനൽ സംഘങ്ങളെ അഴിഞ്ഞാടാൻ വിടുന്നത് മുഖ്യമന്ത്രിയെന്നും വി ഡി സതീശൻ വ്യക്തമാക്കി.Read More

News

ലോക്സഭ എൽ ഡി എഫിനൊപ്പം ;തോമസ് ഐസക്

പത്തനംതിട്ട : പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളും ഭൂരിപക്ഷം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും എൽ ഡി എഫിനൊപ്പമാണെന്നും അതുകൊണ്ട് പത്തനംതിട്ട ലോക്സഭ എൽ ഡി എഫ് നേടുമെന്നും തോമസ് ഐസക് പറഞ്ഞു.പഴയ പത്തനംതിട്ട അല്ല ഇപ്പോഴത്തെ പത്തനംതിട്ടയെന്നും അതിനാൽ വിജയം സുനിശ്ചിതമാണെന്നുമുള്ള പ്രഖ്യാപനത്തോടെ ഡോ. ടി എം.തോമസ് ഐസക് മണ്ഡലം പര്യടനത്തിന് തയ്യാറായി. കിഫ്‌ബി വഴി 8000കോടിയുടെ വികസന പ്രവർത്തനങ്ങൾ പത്തനംതിട്ടയിൽ നടത്തിയിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.പാലവും റോഡുമെല്ലാം കിഫ്‌ബി വഴി നിർമ്മിച്ചിട്ടുണ്ട്.കുടുംബ ശ്രീയും […]Read More

News

പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ തീർപ്പാക്കാത്ത 16514ഫയൽ

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31 മാർച്ച് 31നകം തീർപ്പാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഡയറക്ടറേറ്റിലെ 38 സെക്ഷനുകളിലായി 16514 ഫയൽ ശേഷിക്കുന്നതായി കണ്ടെത്തി. ഇവയിൽ മൂന്നു വർഷത്തിന് മുമ്പുള്ള നിരവധി ഫയലുകളും ഉൾപ്പെടും. ഓഡിറ്റ് സംബന്ധമായ ഫയലുകളും, നിയമന അംഗീകാരം സംബന്ധിച്ചുള്ള ഫയലുകളും, പെൻഷൻ, വിജിലൻസ്, കോടതി കേസുകൾ സംബന്ധിച്ച ഫയലുകളും അടിയന്തിരമായി തീർപ്പാക്കാൻ അദാലത്ത് സംഘടിപ്പിക്കാനും മന്ത്രി നിർദ്ദേശിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.Read More

News

കേന്ദ്ര സംഗീത അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി:2022, 2023 വർഷങ്ങളിലെ കേന്ദ്ര സംഗീത അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംഗീതം, നൃത്തം, നാടകം, പരമ്പരാഗത / നാടോടി / ആ ദിവാസി സംഗീതം, പാവകളി തുടങ്ങിയ മേഖലയിൽ സമഗ്ര സംഭാവനകൾ നൽകിയ 92 കലാകാരൻമാർ പുരസ്കാരങ്ങൾക്ക് അർഹരായി. ബാലസുബ്രഹ്മണ്യൻ, കലാവിജയൻ, മാർഗി മധു ചാക്യാർ, കെ വിശ്വനാഥ പുലവർ തുടങ്ങിയവർ 2022 ലെ സംഗീതനാടക അക്കാദമി പുസ്കാരങ്ങൾ നേടി. മാർഗി വിജയകുമാരൻ, പല്ലവി കൃഷ്ണൻ, പി കെ കുഞ്ഞിരാമൻ, വേണു ജി തുടങ്ങിയവർ 2023 ലെ […]Read More

News

പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ ഉടൻ

ന്യൂഡൽഹി:ലോക്സഭ തെരഞ്ഞെടുപ്പിന്റെ മാതൃക പെരുമാറ്റചട്ടം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് പൗരത്വദേദഗതിനിയമം നടപ്പാക്കാൻ കേന്ദ്രം തിരക്കിട്ട നീക്കം ആരംഭിച്ചു. 2019 ൽ നിയമം പാസാക്കിയെങ്കിലും . ഇതിന് ആവശ്യമായ ചട്ടങ്ങൾക്ക് രൂപം നൽകുന്നതു് നീട്ടുകയായിരുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31നു മുമ്പ് ഇന്ത്യയിൽ എത്തിയ മുസ്ലീങ്ങൾ ഒഴികെയുള്ള അഭയാർഥികൾക്ക് പൗരത്വം നൽകാനാണ് നിയമഭേദഗതിയെന്ന് സർക്കാർ അവകാശപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ അസം, ബംഗാൾ അടക്കമുള്ള അതിർത്തി സംസ്ഥാനങ്ങൾക്കാണ് ഈ നിയമം കൂടുതൽ ബാധകമാകുന്നത്.Read More

News

രാജീവ് ഗാന്ധി വധക്കേസ് പ്രതി ശാന്തൻ അന്തരിച്ചു

ചെന്നൈ:രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ (55) അന്തരിച്ചു. ചെന്നൈ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ 7.30 നായിരുന്നു അന്ത്യം. കരൾ രോഗത്തിന് ശാന്തൻ ചികിത്സയിലായിരുന്നു. കോടതി വിട്ടയച്ച ഏഴുപ്രതികളിൽ ഒരാളായ ശാന്തൻ അമ്മയെ കാണാനായി ശ്രീലങ്കയിലേക്ക് പോകാനിരിക്കെയായിരുന്നു മരണം. ശ്രീലങ്കയിലേക്ക് പോകാൻ കോടതിയും സർക്കാരും അനുമതി നൽകിയിരുന്നു. 20 വർഷത്തെജയിൽവാസത്തിനുശേഷം 2022 ലാണ് ശാന്തൻ ഉൾപ്പെടെയുള്ളവരെ വിട്ടയച്ചത്. മൃതദേഹം ശ്രീലങ്കയിലേക്ക് കൊണ്ടുപോകും.Read More

Sports

പ്രീമിയർ ലീഗിൽ ആദ്യ ജയം യുപിയ്ക്ക്

ബംഗളുരു:വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ യുപി വാരിയേഴ്സ് ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. ഈ കളിയിൽ യുപി യുടെ ആദ്യ ജയവും മുംബൈയുടെ ആദ്യ തോൽവിയുമായി. സ്കോർ: മുംബെ161/6, യുപി163/3(163). ഓപ്പണർമാരായ കിരൺ നവഗിരി, അലിസ ഹീലി സഖ്യമാണ് വിജയത്തിന് അടിത്തറയിട്ടതു്. ദീപ്തി ശർമയും, ഗ്രേസ് ഹാരിസും ലക്ഷ്യം നേടി. മുംബൈയ്ക്കായി ഹെയ്ലി മാത്യൂസ് 55 റണ്ണെടുത്തു. മലയാളി ബാറ്റർ എസ് സജന രണ്ട് പന്തിൽ നാല് റണ്ണെടുത്ത് പുറത്തായി.Read More

News

വെറ്ററിനറി വിദ്യാർഥിയുടെ മരണം: ആറുപേർ അറസ്റ്റിൽ; SFI നേതാക്കളടക്കം ഒളിവിൽ

വയനാട് :വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്ത ആറുപേരെ പൊലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് കേസില്‍ പുതുതായി പ്രതിചേര്‍ത്ത ആറുപേരെയും കസ്റ്റഡിയിലെടുത്തത്. അതേസമയം, കേസില്‍ ആദ്യം പ്രതിചേര്‍ത്ത എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ള 12 പേര്‍ ഇപ്പോഴും ഒളിവിലാണ്. മരിച്ച സിദ്ധാര്‍ഥനെ റാഗ് ചെയ്തതിലും ക്രൂരമായി മര്‍ദിച്ചതിലും എട്ടുവിദ്യാര്‍ഥികളെ ബുധനാഴ്ച പൊലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇതില്‍ ആറുപേരെയാണ് പിന്നീട് കസ്റ്റഡിയിലെടുത്തത്. ഇവരെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തു. ഇതോടെ കേസില്‍ ആകെ 18 പ്രതികളായി.പൂക്കോട് […]Read More

News

ക്ലിഫ് ഹൗസ് ഉള്‍പ്പെടെ കേരളത്തിലെ ഔദ്യോഗിക വസതികള്‍ പലതും പരിതാപകരമായ അവസ്ഥയിൽ :മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഉള്‍പ്പെടെ കേരളത്തിലെ ഔദ്യോഗിക വസതികള്‍ പലതും പരിതാപകരമായ അവസ്ഥയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷര്‍ട്ടും മുണ്ടും ഇസ്തിരിയിട്ടുവച്ചാല്‍ അതില്‍ മരപ്പട്ടി മൂത്രമൊഴിയ്ക്കുന്ന അവസ്ഥയോളമെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിടപ്പുമുറിയില്‍ ഒരു ഗ്ലാസ് വെള്ളം തുറന്ന് വയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കേരളത്തിന്റെ അഭിമാനമായിരുന്ന ഗസ്റ്റ് ഹൗസുകളെ ഇപ്പോള്‍ ദയാവധത്തിന് വിട്ടിരിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.Read More

News

ലോകായുക്താ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു;

ന്യൂഡെൽഹി : ലോകായുക്താ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ലോകായുക്ത ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്ക് അയച്ചതിലാണ് ഇപ്പോള്‍ രാഷ്ട്രപതി അംഗീകാരം നല്‍കിയിരിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കി അയച്ച ലോകായുക്തയുമായി ബന്ധപ്പെട്ട നിലപാട് അംഗീകരിക്കപ്പെട്ടത് സംസ്ഥാന സര്‍ക്കാരിന് നേട്ടമാകുകയാണ്. സെക്ഷന്‍ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ബില്ലിനാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയിരിക്കുന്നത്. ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്കയച്ച ബില്ലുകളില്‍ സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ ബില്ലാണ് ലോകായുക്ത ഭേദഗതി ബില്‍. ലോകായുക്തയുടെ വിധി പുനപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഭേദഗതി.ഗവര്‍ണര്‍ക്കോ […]Read More

Travancore Noble News