News

സിംഹങ്ങൾക്ക് പേരിട്ട ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു

അഗർത്തല :ത്രിപുര മൃഗശാലയിലെ സിംഹങ്ങക്ക് അക്ബർ, സീത എന്നിങ്ങനെ പേരുകളിട്ട ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രബിൻലാൽ അഗർവാളിനെ സസ്പെന്റ് ചെയ്തു. വിവാദമൊഴിവാക്കാൻ സിംഹങ്ങളുടെ പേരു് മാറ്റണമെന്ന് കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് നടപടി. അക്ബർ, സീത സിംഹങ്ങളെ ഒരുമിച്ച് പാർപ്പിക്കുന്നതിനെതിരെ വിഎച്ച്പിയാണ് കോടതിയിലെത്തിയത്. ത്രിപുരയിൽ നിന്ന് സിംഹങ്ങളെ കൊണ്ടുവന്നപ്പോൾതന്നെ ഇതേ പേരായിരുന്നുവെന്ന് ബംഗാൾ സർക്കാർ കോടതിയെ അറിയിച്ചു. 1994 ഐഎഫ്എസ് ബാച്ചിലെ ഉദ്യോഗസ്ഥനായ പ്രബിൻലാൽ അഗർവാളാണ് ബംഗാളിലെ സിലിഗുരിയിലേക്ക് അയക്കുമ്പോൾ സിംഹങ്ങളുടെ പേര് രജിസ്റ്ററിൽ രേഖപ്പെടുത്തിയതെന്നാണ് […]Read More

News

മറിയം ഷെറീഫ് പഞ്ചാബ് മുഖ്യമന്ത്രി

ലാഹോർ:പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസ് (പിഎം എൽഎൽ ) സീനിയർ വൈസ് പ്രസിഡന്റും മുൻപ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ മകളുമായ മറിയം ഷെറീഫ് (50)പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രിയാകുന്ന ആദ്യ വനിതയാണ് മറിയം ഷെറീഫ്. മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹരിക് ഇ ഇൻസാഫ് പിന്തുണക്കുന്ന സുന്നി ഇത്തിഹാദ് കൗൺസിലിന്റെ റാണ അഫ്താബ് ആയിരുന്നു എതിർ സ്ഥാനാർഥി. പിടിഐയും എസ്ഐ സിയും വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. പഞ്ചാബ് മുഖ്യമന്ത്രിയായതിൽ അഭിമാനമുണ്ടെന്നും രാഷ്ട്രീയ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും മറിയം ഷെരീഫ് വാർത്താ […]Read More

News

പങ്കജ് ഉധാസ്വിടവാങ്ങി

മുംബൈ:ഇന്ത്യൻ സംഗീതത്തിന് ആസ്വാദകരെ സൃഷ്ടിച്ച ഗസൽമാന്ത്രികൻ പങ്കജ് ഉധാസ്‌ (72) വിടവാങ്ങി. തിങ്കളാഴ്ച രാവിലെ 11ന് മുബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടിലേറെക്കാലം ഗസൽ സംഗീത ലോകത്ത് നിറ സാന്നിധ്യമായിരുന്നു പങ്കജ്. 1951മേയ് 17 ന് ഗുജറാത്തിലെ ജോത്പൂരിൽ കേശഭായ് ഉധാസിന്റേയും ജിതുബെൻ ദമ്പതികളുടേയും മകനായി ജനിച്ചു. 1980 ൽ പുറത്തുവന്ന ആദ്യ ഗസൽ ആൽബമായ ആഹത് മുതൽ 1986ൽ വന്ന ആഫ്രീൻ വരെ ആറു ഗസൽ ആൽബങ്ങൾ അദ്ദേഹത്തിന്റെ പ്രശസ്തി വർധിപ്പിച്ചു. പത്മശ്രീ […]Read More

News തൊഴിൽ വാർത്ത

ഇന്ത്യൻ മിലിട്ടറി കോളജ് പ്രവേശനത്തിന് അപേക്ഷിക്കാം

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരീക്ഷക്ക് അപേക്ഷിക്കാം. RIMC പ്രവേശനസമയത്ത് (2025 ജനുവരി 1-ന്) ഏതെങ്കിലും അംഗീകൃത സ്കൂളിൽ 7-ാം ക്ലാസ് പഠിക്കുകയോ, 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. 2012 ജനുവരി 2-നും 2013 ജൂലൈ 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. (അതായത് 2025 ജനുവരി 1- ന് അഡ്മിഷൻ സമയത്ത് പതിനൊന്നര വയസ് മുതൽ പതിമൂന്ന് വയസ് വരെ പ്രായമുള്ളവരായിരിക്കണം) അഡ്മിഷൻ നേടിയതിനു ശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കില്ല.പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിൽ അപേക്ഷ നൽകണം. […]Read More

News

കേരളത്തിൽ ഇത്തവണ രണ്ടക്ക സീറ്റ് നേടും :പ്രധാന മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ബിജെപിയോടുള്ള പ്രതീക്ഷ വിശ്വാസമായി മാറിയിരിക്കുന്നുവെന്നും ഇത്തവണ രണ്ടക്ക സീറ്റ് കേരളത്തില്‍ നേടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ എൻഡിഎ നാന്നൂറിലധികം സീറ്റുകൾ നേടുമെന്നും മോദി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ ‌സ്റ്റേഡിയത്തില്‍ ബിജെപി പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019 നെക്കാൾ ആവേശം ഇപ്പോൾ കാണുന്നു. 2024 ൽ പ്രതിപക്ഷം പരാജയം ഉറപ്പാക്കി. പ്രതിപക്ഷത്തിന് നരേന്ദ്ര മോദിയെ ആക്ഷേപിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. കേരളം കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന നാടാണ്. നാടിന്റെ വികസനത്തിനു വേണ്ടി […]Read More

News

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് 1-8 വരെ പ്രതികൾക്ക് 20 വർഷം

പ്രോസിക്യൂഷൻ്റെ ഭാഗത്തു നിന്നും പ്രതികൾക്ക് വധശിക്ഷ വേണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും ഇരട്ട ജീവപര്യന്തം എന്ന അന്തിമ വിധിയിലേയ്ക്കാണ് കോടതി എത്തിയത്.രാഷ്ട്രീയ കൊലപാതകത്തെ അപൂർവ്വങ്ങളിൽ അപൂർവമായി കാണാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രതീകൾക്ക് ജീവപര്യന്തവും ഇരട്ട ജീവപര്യന്തവും വിധിച്ചത്.  ഒന്നു മുതൽ എട്ട് വരെ പ്രതികൾക്ക് 20 വർഷം കഠിന തടവ്. പ്രതികളുടെ പിഴ തുക വർധിപ്പിച്ചു. പതിനൊന്നാം പ്രതിക്കും 20 വർഷം കഠിന തടവ്. 20 വർഷം കഴിയാതെ ഇളവോ പരോളോ ഇല്ല.പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും […]Read More

News

പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും. രാവിലെതന്നെ വിഎസ്എസ് സിയിൽ ഗഗൻയാൻ പദ്ധതിക്കായി നവീകരിച്ച ട്രൈസോണിക് വിൻഡ് ടണൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗഗൻ യാൻ അവലോകന യോഗത്തിൽ സംബന്ധിക്കും. അതിനു ശേഷം രാവിലെ11.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ബിജെപി കേരള ഘടകം സംഘടിപ്പിക്കുന്ന റാലിയിലും പങ്കെടുക്കും. റാലി അഭിസംബോധന ചെയത് പ്രസംഗിച്ച ശേഷം ഡൽഹിക്ക് മടങ്ങും.Read More

News

തിരക്കഥാകൃത്ത് കുമാർ സാഹ്നി അന്തരിച്ചു

കൊൽക്കത്ത:പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി (83) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ച രാത്രി 11ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സമാന്തര സിനിമകളിലൂടെ പ്രേക്ഷക മനസുകളിൽ ഇടംപിടിച്ച സംവിധായകനായിരുന്നു അദ്ദേഹം. മായാദർപ്പൺ, ഖയാൽ ഗാഥ, തരംഗ്, കസ്ബ തുടങ്ങിയവ സാഹ്നിയുടെ ശ്രദ്ധേയ സിനിമകളാണ്.1940 ഡിസംബർ ഏഴിന് സിന്ധിൽ ജനിച്ച അദ്ദേഹം 1947ലെ ഇന്ത്യാ വിഭജനത്തിനു ശേഷം മുംബൈയിൽ താമസം മാറി.പ്രശസ്ത സംവിധായകൻ റിത്വിക്ക് ഘട്ടക്കിന്റെ ശിഷ്യഷ്ടനായിരുന്നു സാഹ്നി.ഹിന്ദി എഴുത്തുകാരൻ നിർമൽ വർമയുടെ ചെറുകഥയെ […]Read More

News

ക്ഷേത്രങ്ങളിലെ സ്വർണ്ണം എസ്ബിഐയിൽ നിക്ഷേപിക്കും

തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ 500 കിലോ സ്വർണ്ണം റിസർവ് ബാങ്കിന്റെ നിക്ഷേപ പദ്ധതിപ്രകാരം എസ്ബിഐയിലേക്ക് മാറ്റും. സ്വർണം 24 കാരറ്റാക്കി നിക്ഷേപി ക്കുന്നതിലൂടെ ബോർഡിന് 7.29 കോടിയോളം രൂപ പലിശയായി ലഭിക്കും. കോടതി അനുമതി ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. ക്ഷേത്രങ്ങളിൽ നിത്യേനയും ഉത്സവ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതും പൗരാണികവുമായതും ഒഴികെയുള്ള സ്വർണമാണ് നിക്ഷേപിക്കുന്നതു്. കൊച്ചി, ഗുരുവായൂർ ദേവസ്വം ബോർഡുകൾ നേരത്തെതന്നെ സ്വർണ നിക്ഷേപ പദ്ധതി നടപ്പാക്കിയിരുന്നു. ഇതിലൂടെ മികച്ച വരുമാനം ബോർഡിന് ലഭിക്കുമെന്ന് പ്രസിഡന്റ് പി […]Read More

തൊഴിൽ വാർത്ത

സെൻട്രൽ ബാങ്കിൽ ഒഴിവ്

പൊതു മേഖല ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 3000 അപ്രന്റീസ്ഷിപ്പിന്റെ ഒഴിവുണ്ട്. രാജ്യത്തെ വിവിധ സോണുകളിലായാണ് ഒഴിവുകൾ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. ചെന്നൈ സോണിൽപെട്ട കേരളത്തിൽ മാത്രം 87 ഒഴിവുണ്ട്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. 2020 മാർച്ച് 31 നകം കോഴ്സ് പൂർത്തീകരിച്ചവരാകണം. പ്രായം: 20-28.അപേക്ഷിക്കുവാനുള്ള അവസാന തീയതി മാർച്ച് 10. വിവരങ്ങൾക്ക്:www.centralbankofindia.co.in കാണുക.Read More

Travancore Noble News