യു.എ.ഇയിൽ യുപിഐ, റുപ്പേ കാർഡ് സേവനങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി .പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു തീരുമാനം.ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റ് സംവിധാനമായ ഇന്ത്യയുടെ യുപിഐയും യുഎഇയും എഎഎൻഐയും തമ്മിൽ ബന്ധിപ്പിക്കാനുള്ള സുപ്രധാന കരാറിൽ ഇരുനേതാക്കളും ഒപ്പിട്ടു. യുഎഇ യിൽ റുപ്പേ കാർഡ് സർവീസുകളുടെ പ്രവർത്തന ഉദ്ഘാടനം ഇരുവരും നിർവഹിച്ചു. സ്വന്തം പേരിൽ ലഭിച്ച കാർഡ് ഉപയോഗിച്ച് ഷേഖ് മുഹമ്മദ് ആദ്യ ഡിജിറ്റൽ പണമിടപാടും നടത്തി. ഡിജിറ്റൽ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യുഎഇ […]Read More
മനാമ:യുഎഇയിലെ നിർമ്മാണം പൂർത്തിയായ അബുദാബി ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 14 ന് നിർവഹിക്കും. മതസൗഹാർദ്ദത്തിന്റെ മാതൃക അടയാളപ്പെടുത്തുന്ന ഫെസ്റ്റിവൽ ഓഫ് ഹാർമണിയെന്ന ആഘോഷപരിപാടി ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി തുടങ്ങി. ബാപ്സ് ഹിന്ദു മന്ദിർ എന്ന പേരിൽ നിർമ്മിച്ച ക്ഷേത്രം ഇന്ത്യക്കു പുറത്തുള്ള ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ്. 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുബായ്- അബുദാബി ഷെയ്ഖ് സായ്ദ ഹൈവേയിലെ അബു മുറൈഖയിൽ അക്ഷർധാം ക്ഷേത്ര മാതൃകയിൽ 700 കോടി […]Read More
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്ത്. 2008ൽ ലാവലിൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദായനികുതി വകുപ്പ് അന്വേഷണത്തിൽ പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയ ആർ മോഹൻ എന്ന ഉദ്യോഗസ്ഥൻ നിലവിൽ അദ്ദേഹത്തിന്റെ പേഴ്സനൽ സ്റ്റാഫിൽ അംഗമാണെന്ന് ഷോൺ ജോർജ് ആരോപിച്ചു. വർഷങ്ങളായി ഈ ആദായനികുതി വകുപ്പ് മുൻ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ അംഗമാണെന്നും ഷോൺ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.Read More
പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍ കെ പ്രേമചന്ദ്രന്‍ എം പിയ്ക്ക് പിന്തുണയുമായി ശശി തരൂര്‍. പ്രധാനമന്ത്രി ക്ഷണിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ച പ്രേമചന്ദ്രന്റെ നടപടിയില്‍ തെറ്റില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. തന്നെ പ്രധാനമന്ത്രി ക്ഷണിച്ചാലും പോകുമെന്നും 10 കൊല്ലത്തിനിടെ ആദ്യമായാണ് പ്രധാനമന്ത്രി ഇങ്ങനെയൊരു മര്യാദ കാണിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രിയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പ്രേമചന്ദ്രന്‍ ഭക്ഷണം കഴിച്ചതിന് സിപിഐഎം ഉള്‍പ്പെടെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നതിലായിരുന്നു ശശി തരൂരിന്റെ പ്രതികരണം.Read More
കർഷകരുടെ ‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചിൽ സംഘർഷം. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭുവിനടുത്തെത്തിയപ്പോൾ കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. രണ്ട് റൗണ്ടുകളിലായി ഏകദേശം രണ്ട് ഡസൻ ഷെല്ലുകൾ പ്രയോഗിച്ചുവെന്നാണ് റിപ്പോർട്ട്. പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾക്കു മുകളിൽ കയറി കർഷകർ പ്രതിഷേധിക്കുകയാണ്. കർഷകർ വ്യാപകമായ രീതിയിൽ ഇവിടേക്ക് സംഘടിച്ചെത്തുന്നതായാണ് വിവരം. ഇവരെ തിരിച്ചയയ്ക്കാനാണ് പൊലീസ് ശ്രമം. Read More
ന്യൂഡൽഹി : ദില്ലിച്ചാലോ പ്രക്ഷോഭം പ്രഖ്യാപിച്ച കർഷക സംഘടനകളെ അനുനയിപ്പിക്കാൻ മന്ത്രിതല സമിതിയുമായി കർഷക സംഘടനകൾ നടത്തിയ ചർച്ച പരാജയം. താങ്ങുവില സംബന്ധിച്ച് തീരുമാനത്തിലെത്താതിരുന്നതോടെയാണ് സമരവുമായി മുന്നോട്ട് പോകാൻ കർഷക സംഘടനകൾ തീരുമാനിച്ചത്. ഇന്ന് രാവിലെ 10 മണിക്ക് 2,500 ഓളം ട്രാക്ടറുകളുമായി മാർച്ച് നടത്തും. ദില്ലിച്ചാലോ പ്രക്ഷോഭം പ്രഖ്യാപിച്ച കർഷക സംഘടനകളെ അനുനയിപ്പിക്കാൻ സർക്കാർ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ചണ്ഡിഗഡിൽ യോഗം വിളിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട, നിത്യാനന്ദ റായി എന്നിവരാണ് സംയുക്ത […]Read More
കൽപറ്റ: കാട്ടാന സാന്നിധ്യം തുടരുന്നതിനാൽ വയനാടിൻ്റെ വിവിധയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ രേണു രാജ് അറിയിച്ചു.Read More
ആലപ്പുഴ: മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 15ന് മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചത്. അന്നേ ദിവസം സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഉത്തരവിൽ അറിയിച്ചു. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തും.Read More
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്ക് നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേയ്ക്കായുള്ള പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ മന്ത്രി എംബി രാജേഷ്, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എന്നിവര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്‍, ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗായത്രി ബാബു, നഗരസഭ സെക്രട്ടറി, ഹെല്‍ത്ത് ഓഫീസര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17 മുതല്‍ 25 വരെ ആഘോഷിക്കുകയാണ്. നഗരസഭ വെബ് സൈറ്റായ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം […]Read More