News

പാകിസ്ഥാനിൽ അനിശ്ചിതാവസ്ഥ

ഇസ്ലാമാബാദ്:സംഘർഷഭരിതമായ പാക് തെരഞ്ഞപ്പിന്റെ അന്തിമഫലം പുറത്തു വരുമ്പോൾ ജയിലിൽ കഴിയുന്ന മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രിക് ഇൻസാഫ് പാർട്ടി ( പിടിഐ) മുന്നിൽ.എന്നാൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ പാകിസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നു. പിടിഐ പിന്തുണയ്ക്കുന്നവരുൾപ്പെടെ സ്വതന്ത്രർക്ക് 101 സീറ്റും, പാകിസ്ഥാൻ മുസ്ലിംലീഗ്- നവാസിന് 75 സീറ്റും,പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിക്ക് 54 സീറ്റുമാണ് ലഭിച്ചത്.ഉറുദു സംസാരിക്കുന്നവരുടെ പാർട്ടിക്ക് 17 സീറ്റും,മറ്റ് ചെറു കക്ഷികൾക്കെല്ലാംകൂടി 12 സീറ്റുകളും ലഭിച്ചിട്ടുണ്ട്.മുൻപ്രധാമന്ത്രി നവാസ് ഷെരീഫും ആസിഫ് സർദാരിയും സർക്കാരുണ്ടാക്കാൻ ശ്രമം […]Read More

Sports

രഞ്ജി ട്രോഫിയിൽ കേരളത്തിന് പ്രതീക്ഷ

തിരുവനന്തപുരം:രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആദ്യജയം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങും. ബംഗാളിനെതിരായ മത്സരത്തിന്റെ അവസാനദിവസം ജയിക്കാൻ വേണ്ടത് എട്ട് വിക്കറ്റ്. ബംഗാളിന് 372 റൺ. സ്കോർ കേരളം 363, 265/6 ബംഗാൾ 180, 77/2. ജയിക്കാൻ 449 റൺ വേണ്ടിയിരുന്ന ബംഗാളിന് മൂന്നാം ദിവസം കളി നിർത്തുമ്പോൾ 77 റണ്ണിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. ഓപ്പണർ അഭിമന്യു ഈശ്വരനാണ് ക്രീസിൽ.രഞ്ജോത് സിങ്ങിനെ ജലജ് സക്സേനയും,സുദീപ് കുമാറിനെ ശ്രേയസ് ഗോപാലും പുറത്താക്കി.ഒന്നാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റെടുത്ത ജലജിന്റെ നേട്ടം പത്തായി.രഞ്ജി […]Read More

News

തൃപ്പൂണിത്തുറ സ്‌ഫോടനം : നാല് പേർ അറസ്റ്റിൽ

തൃപ്പൂണിത്തുറ ചൂരക്കാട് പടക്ക സംഭരണ ശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഇതുവരെ രണ്ട് പേരാണ് മരിച്ചത്. പടക്കശാലയിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി വിഷ്ണുവും മറ്റൊരു വ്യക്തിയായ 55 കാരൻ വിദാകരനുമാണ് മരിച്ചത്. ഗുരുതര പൊള്ളലേറ്റ ദിവാകരൻ വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. തൃപ്പൂണിത്തുറയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. കരയോഗം ഭാരവാഹികളായ സതീശൻ, ശശികുമാർ, കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നു. നിയമവിരുദ്ധമായി കരിമരുന്ന് സൂക്ഷിച്ചെന്ന് […]Read More

News

കർഷക സമരം: ഡൽഹിയിൽ സമ്മേളനങ്ങൾക്ക് നിരോധനം

ന്യൂഡൽഹി : നാളത്തെ കർഷക മാർച്ചിനെ മുന്നോടിയായി രാജ്യതലസ്ഥാനത്ത് വലിയ സമ്മേളനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ ദേശീയ തലസ്ഥാനത്തേക്കുള്ള റാലികളും ട്രാക്ടറുകളുടെ പ്രവേശനവും നിരോധിക്കുകയും വെടിയുണ്ടകളും കത്തുന്ന വസ്തുക്കളും, ഇഷ്ടികയും കല്ലും പോലുള്ള താൽക്കാലിക ആയുധങ്ങളും പെട്രോൾ ക്യാനുകളും സോഡയും ശേഖരിക്കുന്നതും നിരോധിച്ചിരിക്കുന്നതായി ‌ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഉച്ചഭാഷിണി ഉപയോഗവും നിരോധിച്ചിട്ടുണ്ട്. ഹരിയാന സർക്കാർ 15 ജില്ലകളിൽ CrPC യുടെ 144-ാം വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. നിർദിഷ്ട മാർച്ച് കണക്കിലെടുത്ത് ചണ്ഡീഗഡ് […]Read More

News

വിദേശ സർവകലാശാലയ്ക്ക് സി.പി.ഐ.എം എതിര് :എംവി ഗോവിന്ദൻ

വിദേശ സർവകലാശാലയ്ക്ക് സി.പി.ഐ.എം എതിരാണെന്ന് സി പി എം ജനറൽ സെക്രട്ടറി എംവി ഗോവിന്ദൻ.വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . വിദേശ സർവകലാശാല പരിശോധിക്കാമെന്നാണ് ബജറ്റിൽ പറഞ്ഞത്. സ്വകാര്യ നിക്ഷേപം പണ്ടു മുതൽ ഉള്ളതാണ്. സ്വകാര്യ മേഖലയെ വിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി ഉപയോഗിക്കണം. രാജീവ് ഗാന്ധിയാണ് ന്യൂ എജ്യുക്കേഷൻ പോളിസി കൊണ്ടുവന്നത്. ഇതു തന്നെയാണ് ഇപ്പോഴത്തെ നാഷണൽ എജ്യുക്കേഷൻ പോളിസി. വിദേശ സർവകലാശാലയിൽ തുറന്ന ചർച്ച നടക്കണം. പൊതു വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം. തുല്യത ഉണ്ടാക്കണം. സുതാര്യത […]Read More

News

ഇന്ത്യന്‍ നാവികരെ വിട്ടയച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിക്കും

പ്രധാനമന്ത്രി13ന് യുഎഇയിലേക്ക് പോകും . 14ന് ഖത്തറിൽ. ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിലെത്തി അമീർ തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം 14നാണ് കൂടിക്കാഴ്ച. ഖത്തറിൽ തടവിലായിരുന്ന 8 ഇന്ത്യൻ നാവികരെ വിട്ടയയ്ക്കാൻ അമീർ ഉത്തരവിട്ടതിനു പിന്നാലെയാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രി അമീറുമായി നേരിട്ടു നടത്തിയ ചർച്ചകളെത്തുടർന്നാണ് രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട നാവികരെ വിട്ടയയ്ക്കാൻ ഖത്തർ തയാറായത് . ഖത്തർ അമീറിനെ നേരിട്ട് കണ്ട് പ്രധാനമന്ത്രി നന്ദി അറിയിക്കും. 13ന് യുഎഇയിലേക്ക് പോകുന്ന പ്രധാനമന്ത്രി തൊട്ടടുത്ത […]Read More

News

ഫൈൻ ആർട്സ് കോളേജിൽ സീ ആനുവൽ ഷോ

തിരുവനന്തപുരം:ഫൈൻ ആർട്സ് കോളേജിൽ അധ്യാപകരുടേയും വിദ്യാർഥികളുടേയും കലാസൃഷ്ടികൾ പ്രദർശനത്തിനൊരുങ്ങി. തിങ്കളാഴ്ച ആരംഭിക്കുന്ന പ്രദർശനം ഫെബ്രുവരി 26 ന് സമാപിക്കും. നാളെ 11 മണിക്ക് ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ എസ് രാജശ്രീ ഉദ്ഘാടനം ചെയ്യും. പെയിന്റിംഗ്, അപ്ലൈഡ് ആർട്ട്, ശിൽപ്പകല എന്നീ വകുപ്പുകളിൽ നിന്നായി ഡിസൈൻസ്, ചിത്രങ്ങൾ, ശിൽപ്പങ്ങൾ, ഇൻസ്റ്റലേഷൻസ് എന്നിവ പ്രദർശനത്തിലുണ്ട്. വിവിധ വിഷയങ്ങളിൽ പ്രസന്റേഷനുകളും ചർച്ചകളും സംഘടിപ്പിക്കും. ഫെബ്രുവരി 16, 17 തീയതികളിൽ ഇന്റർനാഷണൽ ഫോക്‌ലോർ ഷോർട്ട് ഡോക്യുമെന്ററി ഫെസ്റ്റിവലും നടക്കും. രാവിലെ […]Read More

News Sports

ഏഷ്യൻ കപ്പ് ഖത്തറിന്

ഖത്തർ:ഫൈനലിൽ പൊരുതിക്കളിച്ച ജോർദാനെ 3-1ന് തോൽപ്പിച്ച് തുടർച്ചയായി രണ്ടാം തവണയും ഏഷ്യൻ കപ്പ് ഫുട്ബോൾ കിരീടം ഖത്തർ നിലനിർത്തി.അക്രം അഫീഫിന്റെ ഹാട്രിക്കായിരുന്നു ഖത്തറിനെ ചാമ്പ്യൻഷിപ്പിലേക്ക് നയിച്ചതു്. ടൂർണ്ണമെന്റിലെ മികച്ച ഗോളടിക്കാരനായ അഫീഫിന് പന്ത് വലയിലെത്തിക്കാൻ പ്രയാസപ്പെടേണ്ടി വന്നില്ല. ജോർദാൻ ഖത്തറിനെതിരെ കടുത്ത പോരാട്ടം തന്നെ പുറത്തെടുത്തു. പക്ഷെ അവരുടെ നീക്കങ്ങളെല്ലാം ഖത്തർ തകർത്തുകളഞ്ഞു. ഇടവേളയ്ക്കു ശേഷവും ജോർദാൻ ലുസെയ്ൽ സ്റ്റേഡിയത്തിലെ കാണികളെ നിരാശരാക്കി.തോറ്റെങ്കിലും ജോർദാൻ തല ഉയർത്തിയാണ് മടങ്ങുന്നത്. ഖത്തർ മൂന്നു ഗോളുകളും നേടിയത് പെനൽറ്റിയിലൂടെയായിരുന്നു.Read More

News

NEET-UG മെയ് 5ന്: അപേക്ഷ മാർച്ച്‌ 9 വരെ

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് മാർച്ച് 9ന് അക്ഷയയിലൂടെ രാത്രി 11.50 വരെയാണ് ഫീസ് അടയ്ക്കാനുള്ള അവസരമുണ്ട്. ജനറൽ വിഭാഗത്തിനു 1700 രൂപയാണ് അപേക്ഷ ഫീസ്. ഒബിസി, സാമ്പത്തികപിന്നാക്ക വിഭാഗക്കാരുൾപ്പെടെയുള്ളവർക്ക് 1600 രൂപയും എസ് സി, എസ്ടി, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1000 രൂപയുമാണു ഫീസ് അടയ്‌ക്കേണ്ടത്.Neet UG അപേക്ഷിക്കാൻ ആവശ്യമുള്ള രേഖകൾ :സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ (80% മുഖം വെളുത്ത പശ്ചാത്തലത്തിൽ ചെവികൾ ഉൾപ്പെടെ ദൃശ്യമാകുന്ന രീതിയിൽ),ഒപ്പ്,പോസ്റ്റ്കാർഡ് (4×6) വലുപ്പമുള്ള ഫോട്ടോ,ഇടതും വലതും കൈകളുടെ വിരലടയാളങ്ങൾ,അഡ്രസ് പ്രൂഫ് […]Read More

Travancore Noble News