News

ഗോകുലത്തിന് ഇരട്ട വിജയം

കൊൽക്കത്ത:ഐ ലീഗിലും ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിലും ഗോകുലം കേരള എഫ്സിക്ക് ജയം. ഇന്റർകാശിയെ 4-2 ന് തോൽപ്പിച്ച് ഐ ലീഗിൽ നാലാം സ്ഥാനത്തെത്തി. 12 കളിയിൽ 20 പോയിന്റായി. തിങ്കളാഴ്ച ഷില്ലോങ് ലജോങ്ങിനെ നേരിടും . കരുത്തരായ ഒഡീഷ എഫ്സിയെ കീഴടക്കി വനിതാ ലീഗിൽ ഒന്നാമതെത്തി. ഒമ്പതു കളിയിയിൽ 20 പോയിന്റുണ്ട്.ഉഗാണ്ടൻ മുന്നേറ്റക്കാരി ഫാസില ഇക് വാപുതിന്റെ ഇരട്ട ഗോളിലാണ് ജയം. സ്വന്തം തട്ടകത്തിൽ ഒഡിഷ രണ്ടു ഗോളിന് ഗോകുലത്തെ തോൽപ്പിച്ചിരുന്നു. അവസാന മത്സരം മാർച്ച് […]Read More

News

വീണ്ടും കർഷക സമരം , ഡല്‍ഹി ചലോ മാര്‍ച്ച് 13ന്; ഇന്റര്‍നെറ്റ് വിലക്കുമായി

ന്യൂഡൽഹി : കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചിനെ നേരിടാന്‍ മുന്നൊരുക്കങ്ങളുമായി ഹരിയാന . ഫെബ്രുവരി 13 വരെ മൊബൈല്‍ ഇന്റര്‍നെറ്റ് , ബള്‍ക്ക് എസ്എംഎസ്, എല്ലാ ഡോംഗിള്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ്, സിര്‍സ തുടങ്ങിയ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഉള്‍പ്പെടെ 200-ലധികം കര്‍ഷക യൂണിയനുകള്‍ ചേര്‍ന്നാണ് 13ന് മാര്‍ച്ച് […]Read More

News

വീടിനും ഹോംസ്റ്റേയ്ക്കും രണ്ടുതരം നികുതി

തിരുവനന്തപുരം:      നഗരത്തിലെ ഹോംസ്റ്റേകൾക്ക് ചതുരശ്രയടിക്ക് 20 മുതൽ 30 രൂപ വരെ തിരുവനന്തപുരം കോർപ്പറേഷൻ നികുതി ഏർപ്പെടുത്തി.നിലവിൽ വീടുകൾക്കും ഹോംസ്റ്റേകൾക്കും ഒരേ നിരക്കായിരുന്നു.കൂടാതെ വീട് വാടകക്ക് കൊടുക്കുന്നവരും 20 മുതൽ 30 രൂപ വരെ നികുതി നൽകണ്ടിവരും. എയർ കണ്ടീഷനും പഞ്ചനക്ഷത്ര സൗകര്യവുമുള്ള കൺവൻഷർ സെന്ററുകൾ, തീയേറ്റർ, ഓഡിറ്റോറിയം എന്നിവയ്ക്ക് 80 മുതൽ 120 രൂപവരെയാണ് പുതിയ നിരക്ക്.അസംബ്ളി ബിൽഡിങ് വിഭാഗത്തിലുള്ള സാധാരണ കെട്ടിടങ്ങൾക്ക് 50 മുതൽ 70 രൂപയും, സൂപ്പർ സ്പഷ്യാലിറ്റി ആശുപത്രികൾക്ക് […]Read More

News

വെർട്ടിക്കൽ ലിഫ്റ്റ് പാലം കരിക്കകത്ത് യാഥാർഥ്യമാകുന്നു

തിരുവനന്തപുരം:      രാമേശ്വരത്തെ വെർട്ടിക്കൽ ലിഫ്റ്റ് പാലത്തിന് സമാനമായി തനിയെ ഉയർന്നു വഴിയൊരുക്കുന്ന മേൽപ്പാലം കരിക്കകത്ത് പൂർത്തിയായിവരുന്നു. ദേശീയ ജലപാത വികസന പദ്ധതിയുടെ ഭാഗമായാണ് കരിക്കകത്ത് പാർവതീപുത്തനാറിന് കുറുകെ ലിഫ്റ്റ്‌ ബ്രിഡ്ജ് നിർമ്മിച്ചത്. കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജാണ് യാഥാർഥ്യമാകാൻ പോകുന്നതു്. 2.81 കോടി രൂപ ചെലവഴിച്ചാണ് 4.5 വീതിയിൽ പാലത്തിന്റെ നിർമ്മാണം. 2022 ജനുവരിയിലാണ് പാലം പണിതുടങ്ങിയത്. ലിഫ്റ്റ് ബ്രിഡ്ജിനോട് ചേർന്നാണ് ഓപ്പറേറ്റിങ് റൂമും 100 കെ വി ഡിജിറ്റൽ ജനറേറ്റർ സെറ്റും സ്ഥാപിച്ചിരിക്കുന്നത്. […]Read More

News

തിരുവനന്തപുരത്ത് PSC പരീക്ഷയിൽ ആള്‍മാറാട്ടത്തിന് ശ്രമിച്ച നേമം ശാന്തിവിള സ്വദേശികളായ സഹോദരൻമാർ കോടതിയില്‍

തിരുവനന്തപുരത്ത് PSC പരീക്ഷയിൽ ആള്‍മാറാട്ടത്തിന് ശ്രമിച്ച സഹോദരങ്ങള്‍ കോടതിയില്‍ കീഴടങ്ങിനേമം ശാന്തിവിള സ്വദേശികളായ സഹോദരൻമാർ അമൽജിത്തും അഖിൽജിത്തുമാണ് അഡി.സിജെഎം കോടതിയിൽ കീഴടങ്ങിയത്.പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടം നടത്താനെത്തി പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഉദ്യോഗാര്‍ത്ഥി പരീക്ഷാഹാളില്‍ നിന്ന് ഓടിരക്ഷപ്പെട്ട സംഭവത്തില്‍ സഹോദരന്മാര്‍ കോടതിയില്‍ കീഴടങ്ങി. നേമം ശാന്തിവിള സ്വദേശികളായ സഹോദരൻമാർ അമൽജിത്തും അഖിൽജിത്തുമാണ് അഡി.സിജെഎം കോടതിയിൽ കീഴടങ്ങിയത്. ഇരുവരെയും റിമാൻഡ് ചെയ്തു. ചേട്ടനായ അമൽജിത്തിനുവേണ്ടിയാണ് അനിയൻ അഖിൽജിത്ത് പരീക്ഷ എഴുതാൻ ഹാളിലെത്തിയത്. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന […]Read More

News

എക്സാലോജിക്കിന്‍റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും, മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് എസ്എഫ്‌ഐഒ [സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്] യുടെ സമന്‍സ്. വീണ വിജയനെ ചോദ്യം ചെയ്ത് എസ്എഫ്ഐഒ അന്വേഷണം പിടിമുറുക്കാനൊരുങ്ങുന്നതിനിടെയാണ് എക്സാലോജിക്ക് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കില്‍നിന്ന് ഉള്‍പ്പെടെ വിവരം ശേഖരിക്കാൻ അന്വേഷണ സംഘം നടപടി ആരംഭിക്കാനിരിക്കെയാണ് ഇത്തരമൊരു നീക്കമുണ്ടായത്. കേന്ദ്ര സർക്കാറിനെയും എസ്എഫ്ഐഒ ഡയറക്ടറെയും എതിർ കക്ഷികളാക്കിയാണ് എക്സാലോജിക്കിന്‍റെ ഹർജി.ഇതിനിടെയാണ് എസ്എഫ്‌ഐഒയുടെ സമന്‍സ്. എക്‌സാലോജിക് ഉടമയായ വീണ സാമ്പത്തിക ഇടപാടുകള്‍ വിശദീകരിക്കണമെന്ന് നിര്‍ദേശം. കമ്പനിയുടെ സേവനം എന്താണെന്ന് […]Read More

News

ന​ഗരത്തിൽ ശനിയാഴ്ച കുടിവെള്ള വിതരണം മുടങ്ങും

തിരുവനന്തപുരം : കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള 74 ദശലക്ഷം , 86 ദശലക്ഷം ശേഷിയുള്ള ജലശുദ്ധീകരണ ശാലകളിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പേരൂർക്കട, കവടിയാർ, പോങ്ങുംമൂട്, കഴക്കൂട്ടം സെക്ഷനുകളുടെ പരിധിയിൽ വരുന്ന വഴയില, ഇന്ദിരാനഗർ, പേരൂർക്കട, ഊളംമ്പാറ, ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാക്റ്ററിയും പരിസരപ്രദേശങ്ങളും, മെന്റൽ ഹോസ്പിറ്റൽ, സ്വാതിനഗർ, സൂര്യനഗർ, പൈപ്പിൻമൂട്, ജവഹർനഗർ, ഗോൾഫ് ലിംഗ്സ് കവടിയാർ, ദേവസ്വം ബോർഡ് ജംഗ്ഷൻ, ക്ലിഫ്ഹൗസ്, നന്തൻകോട്, കുറവൻകോണം, ചാരാച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ , മുട്ടട, […]Read More

News

ഭവന വായ്പ സബ്സിഡി പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:ഗൃഹനിർമ്മാണത്തിനായി ദേശസാൽകൃത/ ഷെഡ്യൂൾ ബാങ്ക്/ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ, അംഗീകൃത ധനസ്ഥാപനങ്ങൾ (കെ എസ്എഫ്ഇ, എൽഐസി), സർക്കാർ അംഗീകൃത സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് ഭവനവായ്പ ലഭിക്കുന്നവർക്ക് സബ്സിഡിക്ക് സ്കീമിലേക്ക് അപേക്ഷിക്കാം. മൂന്ന് സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള ഇടത്തരം വരുമാനത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് വായ്പാഗഡുക്കൽ അനുവദിക്കുന്ന മുറയ്ക്ക് വായ്പ തുകയുടെ 25 % (പരമാവധി 3 ലക്ഷം രൂപ) സർക്കാർ സബ്സിഡി ഘട്ടം ഘട്ടമായി അനുവദിക്കുന്ന ലോൺ ലിങ്ക്ഡ് സബ്സിഡി സ്കീമാണിത്. അപേക്ഷ ഭവന നിർമ്മാണ ബോർഡിന്റെ […]Read More

News

കർഷക സമരത്തിൽ ഡൽഹിയിൽ ഗതാഗതം തടസ്സപ്പെട്ടു

ന്യൂഡൽഹി:നോയിഡ എക്സ്പ്രസ് ഹൈവേയിൽ കർഷകർ സംഘടിപ്പിച്ച സമരം വ്യാഴാഴ്ച സമാപിച്ചു. കർഷകരുടെ ആവശ്യങ്ങൾ കേൾക്കാമെന്ന് പൊലീസും അധികൃതരും ഉറപ്പ് നൽകി. തുടർന്ന് ആറു മണിക്കൂറിനുശേഷം നോയിഡ – ഡൽഹി പാത ഗതാഗതത്തിനായി തുറന്നു കൊടുത്തു. കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധ മാർച്ചിന് പാർലമെന്റിലേക്ക് കിസാൻ മഹാപഞ്ചായത്ത് നീങ്ങിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂക്ഷമായിരുന്നു. ഗതാഗതം തടസ്സപ്പെടുകയും അതിർത്തികൾ ബാരിക്കേഡുകൾ വച്ച് അടയ്ക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ അധികൃതർ നൽകിയ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.അതേസമയം, നോയിഡയിലും,ഗ്രേറ്റർ നോയിഡയിലും സമരം തുടരും. […]Read More

News Sports

കൗമാര ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലിൽ

ജൊഹന്നാസ്ബർഗ് :കൗമാര ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലിൽ ഏറ്റുമുട്ടും. പാകിസ്ഥാനെ ഒരു വിക്കറ്റിന് മറികടന്ന് ഓസീസ് ആറാം തവണയും ഫൈനലിലെത്തി. സ്കോർ: പാകിസ്ഥാൻ179 (48.5), ഓസീസ് 181/1 (49.1). അണ്ടർ 19 ലോകകപ്പിന്റെ രണ്ടാം സെമിയിൽ ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന് 179 റണ്ണെടുക്കുവാനെ കഴിഞ്ഞുള്ളു. പേസർ ടോം സ്ട്രാക്കറാണ് പാകിസ്ഥാനെ തളച്ചത്. ഓസീസിന് ഓപ്പണർ ഹാരി സിക്സൺ (50) മികച്ച തുടക്കം കുറിച്ചു.ആതിഥേയരായ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.Read More

Travancore Noble News