ന്യൂഡെൽഹി : നരസിംഹ റാവു, ചരണ്‍ സിങ്, എം.എസ് സ്വാമിനാഥൻ; മൂന്നുപേർക്ക് കൂടി ഭാരത രത്ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി.മൂന്നു പേരുടെയും സംഭാവനകൾ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പി.വി.നരസിംഹ റാവു, ചൗധരി ചരൺ സിങ് മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരാണ്. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമാണ് എം.എസ്. സ്വാമിനാഥൻ. കർഷകരുടെ മിശിഹ എന്നുവിളിപ്പേരുള്ള ചൗധരി ചരൺ സിങ്ങിന്റെ പാർട്ടി ആർഎൽഡിയുമായി ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ചതിന് പിന്നാലെയാണ് ഭാരത രത്‌ന പ്രഖ്യാപിച്ചിരിക്കുന്നത്.Read More
കൊച്ചി:മറൈൻ എഞ്ചിനീയറിങിനും, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങിനും കുസാറ്റ് അപേക്ഷ ക്ഷണിച്ചു.കുസാറ്റിൽ പ്ലേസ്മെന്റിൽ ഏറെ മുന്നിട്ട് നിൽക്കുന്ന കോഴ്സുകളാണ് ഇവ രണ്ടും. എട്ട് സെമസ്റ്ററുകൾ വീതമാണ് രണ്ട് കോഴ്സുകൾക്കുമുളളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 27 ആണ്.https://admissions.cusat.ac.in എന്ന വെബ് സൈറ്റിൽ അപേക്ഷിക്കാം.Read More
ഖത്തർ:ഏഷ്യൻ കപ്പ് ഫുട്‌ബോൾ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഖത്തറും ജോർദാനും തമ്മിൽ ഏറ്റുമുട്ടും.ആവേശകരമായ സെമിയിൽ കരുത്തരായ ഇറാനെ 3-2ന് ഖത്തർ തോല്പിച്ച് ഫൈനലിലെത്തി. അൽമോയെസ് അലിയുടെ ഗോളിലാണ് ഖത്തർ ജയമുറപ്പിച്ചത്. അക്രം അഫീഫും ജാസെം ഗബെർ അബ്ദുൾസല്ലാമും ഖത്തറിനായി ലക്ഷ്യം കണ്ടു. തുടക്കത്തിൽ ഇറാൻ കസറിയെങ്കിലും ഖത്തറിനു മുന്നിൽ അടിപതറി. ഇടവേളയ്ക്ക് പിരിയുന്നതിനുമുമ്പ് തകർപ്പൻ ഗോളിലൂടെ അഫീഫ് ഇറാനെ തറപറ്റിച്ചു. ഏഷ്യൻ കപ്പിൽ ഖത്തറിന്റെ മികച്ച ഗോളടിക്കാരനാണ് അഫീഫ്. നിശ്ചിത സമയം അവസാനിക്കാൻ എട്ട് മിനിറ്റ് അവശേഷിക്കെ […]Read More
കേരള ഹൗസിൽ നിന്നും ജന്തർമന്തറിലേക്ക് മാർച്ച് നടത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന് എത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഡൽഹിയിൽ കേരളത്തിന്റെ പ്രതിഷേധം തുടങ്ങി. കേരള ഹൗസിൽ നിന്നും ജന്തർമന്തറിലേക്ക് മാർച്ച് നടത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന് എത്തിയത്. കേരളത്തിന്റെ രോഷമാണ് ഡൽഹിയിൽ ഉയരുകയെന്ന് സിപിഎം പ്രസ്‍താവനയിൽ പറഞ്ഞു’ എൻഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ച് കത്ത് നൽകിയിട്ടുണ്ട്. ഡൽഹി മലയാളികളുടെ പ്രതിനിധികളും പങ്കെടുക്കും. സഹകരണ ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ചരിത്രത്തിൽ തിളക്കമാർന്ന […]Read More
തിരുവനന്തപുരം :കേന്ദ്ര ഏജൻസികളുടെ അന്വേഷണം വന്നപ്പോൾ മുഖ്യമന്ത്രിക്ക് മുട്ടു വിറയ്ക്കുകയാണ്. അതുകൊണ്ട് രാഷ്ട്രീയ സമരത്തിലേക്ക് എത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് രമേശ് ചെന്നിത്തല.അഴിമതിയും ധൂർത്തും കൊണ്ട് കേരളത്തിന്റെ സാമ്പത്തിക രംഗം തകർച്ചയിലേക്ക് എത്തിച്ച ശേഷം കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന രീതിയാണ് ഇപ്പോൾ കൈ കൊണ്ടിരിക്കുന്നത്.കേന്ദ്രത്തിനും ബിജെപിക്കും എതിരെ കോൺഗ്രസ് നിരന്തരം പോരാട്ടം നടത്തിയ ഘട്ടങ്ങളിലെല്ലാം മൗനം പാലിച്ച മുഖ്യമന്ത്രിയെ എല്ലാവരും കണ്ടതാണ്. ഭയഭക്തിബഹുമാനത്തോടെ പ്രധാനമന്ത്രിക്ക് മുന്നിൽ നിൽക്കുന്ന മുഖ്യമന്ത്രിയെ കേരളം കണ്ടതാണ്.കേരളത്തിന്റെ ആവശ്യങ്ങളെ പറ്റി ഒരക്ഷരം പ്രധാനമന്ത്രിക്ക് മുൻപിൽ […]Read More
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെള്ളാർ വാർഡിലുമാണ് നിരോധനം. ഈ മാസം 24ന് വൈകിട്ട് 6 മുതൽ 25 വൈകിട്ട് 6 വരെയാണ് നിരോധനം. മൺകലങ്ങളും ഇഷ്ടികകളും പ്രധാന കവലകളിൽ എത്തിത്തുടങ്ങി. വിവിധ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വഴിയോരത്ത് അലങ്കാരങ്ങളും വന്നുതുടങ്ങി.17-ന് രാവിലെ എട്ടിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കുന്ന ഉത്സവം 27-ന് സമാപിക്കും. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തോറ്റംപാട്ട് അവതരണത്തിനും 17-ന് തുടക്കമാകും.Read More
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിൽ നാലുവർഷ ബിരുദം അടുത്ത അക്കാദമിക് വർഷംമുതൽ നടപ്പാക്കും. ഇതിനുള്ള നിയമാവലി അക്കാദമിക് കൗൺസിൽ യോഗം അംഗീകരിച്ചു. നിയമാവലി തയ്യാറാക്കി അംഗീകരിക്കുന്ന കേരളത്തിലെ ആദ്യ സർവകലാശാലയാണ് കാലിക്കറ്റ്.അക്കാദമിക് കൗൺസിൽ യോഗത്തിൽ സിൻഡിക്കേറ്റംഗം അഡ്വ.പി കെ ഖലീമുദ്ദീനാണ് സർവകലാശാലയുടെ റഗുലേഷൻ 2024 അവതരിപ്പിച്ചതു്.ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്ററുകളുടെ പരീക്ഷകൾ കോളേജുകളാണ് നടത്തുക.രണ്ട്, നാല് ആറ്, എട്ട് സെമസ്റ്ററുകളുടെ പരീക്ഷ സർവകലാശാല നടത്തും. യോഗത്തിൽ വൈസ്-ചാൻസിലർ ഡോ.എം കെ ജയരാജ് അധ്യക്ഷനായി.Read More
അഹമദ് അവാദ് ബിൻ മുബാറക്കിനെ പുതിയ പ്രധാനമന്ത്രിയായി പ്രസിഡൻഷ്യൻ കൗൺസിൽ പ്രഖ്യാപിച്ചു.Read More
തിരുവനന്തപുരം: 29 രൂപ വിലയുമായി ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. ഒരു കിലോയ്ക്ക് 29 രൂപ നിരക്കിൽ 5 കിലോയുടെയും 10കിലോയുടെയും പാക്കറ്റുകൾ ആയിട്ടാണ് അരി ലഭ്യമാക്കുകയെന്ന് ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. നാഫെഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ എന്നീ സംവിധാനങ്ങളിലൂടെയാകും അരി പൊതുവിപണിയിൽ എത്തിക്കുക. 5 ലക്ഷം ടൺ അരിയാണ് ചില്ലറ വിപണി വില്പനയ്ക്കായി കേന്ദ്രം അനുവദിച്ചിരിക്കുന്നത്. തൃശ്ശൂരിൽ 29 രൂപ നിരക്കിൽ 150 പായ്ക്കറ്റ് പൊന്നി […]Read More
ഡെറാഡൂണ്‍: രാജ്യം ഏറെ ചര്‍ച്ച ചെയ്യുന്ന ഏകീകൃത സിവില്‍ കോഡ് (യുസിസി) പാസാക്കി ഉത്തരാഖണ്ഡ്. പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് ഏകകണ്ഠമായാണ് ഏക സിവില്‍ കോഡ് ബില്‍ പാസാക്കിയത്. ഈ സമയം നിയമസഭയില്‍ ‘ജയ് ശ്രീറാം’ വിളികള്‍ ഉയര്‍ന്നു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉള്‍പ്പെടെ നിരവധി ബിജെപി നേതാക്കള്‍ ബില്ലിനെ ശക്തമായി പിന്തുണച്ചു. ഇതോടെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ബില്‍ നിയമമാകാന്‍ ഇനി ഉത്തരാഖണ്ഡ് […]Read More