News

പൊലീസിന് വീഴ്ചയുണ്ടായി, സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തത് എന്തിന്‌?; വന്ദനയുടെ പിതാവ്

ഡോക്ടർ വന്ദന ദാസിന്റെ കൊലപാതക കേസിൽ സിബിഐ അന്വേഷണം വേണ്ട എന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ച് അപ്പീൽ നൽകുമെന്ന് വന്ദനയുടെ പിതാവ്. വന്ദനയ്ക്ക് നാലു മണിക്കൂറുകളോളം ചികിത്സകൾ ഒന്നും ലഭിച്ചില്ല എന്നും പോലീസിന്റെ മുന്നിൽ നിന്നും നടന്ന കുറ്റകൃത്യമാണിത് രക്ഷിക്കണമെന്ന് മകൾ പറഞ്ഞിട്ട് പോലും ആരും രക്ഷിച്ചില്ല, സർക്കാർ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്നും വന്ദനയുടെ പിതാവ് മോഹൻദാസ് പ്രതികരിച്ചു. 20 തവണയാണ് കേസ് മാറ്റിവച്ചത്. സംഭവവുമായി ബന്ധപ്പെട്ട എഫ്ഐആറിലും മറ്റു ചില കാര്യങ്ങളിലും അവ്യക്തതയുണ്ട്. […]Read More

News

ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അമേരിക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി

അമേരിക്കയിലെ ഇൻഡ്യാനയിലെ പർഡ്യൂ സർവകലാശാലയുടെ സമീപത്തെ വനത്തിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇത് സർവകലാശാലയിലെ ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ രണ്ടാമത്തെ മരണവും ഈ വർഷം അമേരിക്കയിൽ ഇത്തരത്തിലുള്ള നാലാമത്തെ കേസുമാണ്. തിങ്കളാഴ്ചയാണ് യൂണിവേഴ്സിറ്റിക്ക് സമീപമുള്ള പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ വനത്തിൽ 23 കാരനായ സമീർ കാമത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ ക്രോസ് ഗ്രോവ് നേച്ചർ പ്രിസർവിൽ നിന്ന് മൃതദേഹം കണ്ടെത്തിയതായി വാറൻ കൗണ്ടി കോറോണർ ജസ്റ്റിൻ ബ്രുമറ്റ് പറഞ്ഞു. […]Read More

News

സർക്കസിലെ ബഫൂണിനെ പോലെയാണ് മോഡി :എം എം മാണി

കേന്ദ്ര അവഗണനയ്‌ക്കെതിരെ നാളെ ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ കോൺഗ്രസ് പങ്കെടുക്കാത്തതിൽ വിമർശനവുമായി എം എം മണി എം എൽ എ. കുഞ്ഞാങ്ങള ചത്താലും നാത്തൂന്റ കണ്ണീർ കണ്ടാൽ മതി എന്ന സമീപനമാണ് കോണ്ഗ്രസിന്റെത്എന്ന് എം എം മാണി കുറ്റപ്പെടുത്തി. കോൺഗ്രസ്സും ബിജെപിയും തമ്മിൽ ഒരു വ്യത്യാസവുമില്ല .മുൻപ് കോണ്ഗ്രസ് ചെയ്തത് തന്നെയാണ് ഇപ്പോൾ ബിജെപി ചെയ്യുന്നത്. ബി ജെ പി യെ പരാജയപ്പെടുത്തണമെങ്കിൽ എല്ലാവരും ഒരുമിച്ചു നിൽക്കണം .സർക്കസ്സ് കൂടാരത്തിലെ ബഫൂണിനെ പോലെയാണ് മോദിയെന്നും […]Read More

News

ലാവലിൻ: മാറ്റിവെക്കുന്നതിന് മാറ്റമില്ലാത്ത കേസ് സുപ്രീം കോടതി 38-ാം തവണയും മാറ്റിവെച്ചു

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. ഇത് 38ാം തവണയാണ് ലാവലിൻ കേസ് മാറ്റിവക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോള്‍ ലാവലിന്‍ കേസ് കേള്‍ക്കുന്നത്. ഇതിനുമുമ്പ് ഒക്ടോബര്‍ 31നാണ് അവസാനമായി കേസ് പരിഗണിച്ചത്. കേസ് സുപ്രീംകോടതി അന്തിമ വാദത്തിനായി മേയ് ഒന്നിന് പരിഗണിക്കും. വാദം പൂർത്തിയായില്ലെങ്കിൽ മേയ് 2നും തുടരും. കേസിൽ മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ നൽകിയ അപ്പീൽ മേയ് 7ന് പരിഗണിക്കുമെന്നും കോടതി പറഞ്ഞു. സുധീരന്റെ […]Read More

News

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്ഥാപിച്ച ജഡ്ജിനെ വധിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട മുഹമ്മദ്

കോഴിക്കോട് : രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്ഥാപിച്ച ജഡ്ജിനെ വധിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട കോഴിക്കോട് ചങ്ങരോത്ത് സ്വദേശി മുഹമ്മദ് ഹാദി (26) പോലീസ് പിടിയിലായി. പേരാമ്പ്രയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് പ്രതിയെ പെരുവണ്ണാമുഴി പൊലീസ് പിടികൂടിയത്. സ്വമേധയാ എടുത്ത കേസിലാണ് നടപടി .രൺജിത് കേസിൽ വിധി പറഞ്ഞ മാവേലിക്കര അഡീ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ക്കെതിരെയായിരുന്നു അധിക്ഷേപവും ഭീഷണിയും. രൺജിത് കേസിൽ എസ്ഡിപിഐ, പിഎഫ്‌ഐ പ്രവർത്തകരായ 15 പ്രതികൾക്കും വധശിക്ഷ വിധിച്ചിരുന്നു. ജഡ്ജിയെ […]Read More

News

ജാർഖണ്ഡ് മുഖ്യമന്ത്രി വിശ്വാസവോട്ടു നേടി

ന്യൂഡൽഹി:ജെഎംഎം-ആർജെഡി -കോൺഗ്രസ് സഖ്യത്തിലെ 47 എം എംഎൽഎമാർ സർക്കാരിനെ അനുകൂലിച്ച് വോട്ടുചെയ്തതോടെ ചംപൈ സോറൻ സഭയിൽ വിശ്വാസവോട്ട് നേടി. എൻഡിഎയുടെ 29 പേർ വിശ്വാസപ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. ഇ ഡി കസ്റ്റഡിയിലുള്ള മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറനും സഭയിലെത്തി.ആരോഗ്യപ്രശ്നങ്ങൾ മൂലം ജഎംഎം അംഗം രാംദാസ് സോറൻ, ബിജെപിയുടെ ഇന്ദ്രജിത് മഹാതോ തുടങ്ങിയവർ സഭയിലെത്തിയില്ല. പുതിയ സർക്കാരിന്റെ ആദ്യ സഭയെ ഗവർണർ സി പി രാധാകൃഷ്ണൻ അഭിസംബോധന ചെയ്തപ്പോൾ ജെഎംഎ അംഗങ്ങൾ പ്രതിഷേധിച്ചു. തന്റെ പേരിലുണ്ടെന്ന് ഇ […]Read More

News

രണ്ടാം ടെസ്റ്റ് ജയത്തോടെ ഇന്ത്യ പരമ്പരയിൽ സമനിലയിലെത്തി

വിശാഖപട്ടണം:ഹൈദരാബാദിലെ പിഴവുകളിൽ നിന്ന് പാഠം പഠിച്ച ഇന്ത്യ വിശാഖപട്ടണത്ത് വിജയക്കൊടി നാട്ടി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 106 റണ്ണിന് രോഹിത് ശർമ്മയും സംഘവും 1-1 നിലയിലെത്തി. വമ്പൻ സ്കോറടിച്ച് ജയിക്കാമെന്ന ഇംഗ്ലണ്ടിന്റെ മോഹം പേസർ ജസ്പ്രീത് ബുമ്രയുടെ മുന്നിൽ കെട്ടടങ്ങി. 292 റണ്ണിന് ഇംഗ്ലണ്ട് പുറത്തായി. ഇംഗ്ലണ്ടിനെതിരായ മിന്നും ജയത്തോടെ ഇന്ത്യ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തെത്തി.ആറു കളിയിൽ മൂന്നു ജയവും രണ്ടു തോൽവിയും ഒരു സമനിലയുമുള്ള രോഹിത് ശർമയും കൂട്ടർക്കും 38 പോയിന്റാണ്. നിലവിലെ […]Read More

News

പാലോട് മേള നാളെ മുതൽ

പാലോട്:61-ാമത് പാലോട് മേളയ്ക്ക് ബുധനാഴ്ച തുടക്കമാകും. കന്നുകാലിച്ചന്തയും കാർഷിക കലാ സാംസ്കാരിക മേളയും വിനോദ സഞ്ചാര വാരാഘോഷവും മേളയോടനുബന്ധിച്ച് നടക്കും. വിളംബരമായി ചൊവ്വാഴ്ച കടയ്ക്കൽ മുതൽ പാലോടുവരെ മാരത്തൺ സംഘടിപ്പിക്കും. തിരുവിതാംകൂർ ദേവസ്വംമ്പോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കലാകായിക മേളയും,പാലോട് രവി പുസ്തകമേളയും ഉദ്ഘാടനം ചെയ്യും. സെമിനാറുകൾ, പങ്കെടുക്കുന്ന സമ്മേളനങ്ങൾ, കലാ പരിപാടികൾ, ചിത്രരചനാ മത്സരങ്ങൾ, കബഡി, വോളിബോൾ ടൂർണമെന്റുകൾ, പുഷ്‌പ-ഫല സസ്യപ്രദർശനവും വില്പനയും, വിപണന സ്റ്റാളുകൾ, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് ഫെസ്റ്റ് തുടങ്ങിയവ മേളയോടനുബന്ധിച്ച് […]Read More

News

ചാൾസ് മൂ ന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചു.

ലണ്ടൺ : ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തെ തുടർന്നുള്ള ആശുപത്രി ചികിത്സയ്ക്ക് പിന്നാലെയാണ് ബക്കിങ്ഹാം കൊട്ടാരം ഇക്കാര്യം അറിയിച്ചത്. അർബുദത്തിന്റെ ഘട്ടത്തെക്കുറിച്ചോ രോഗനിർണയത്തെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രോസ്റ്റേറ്റ് അർബുദമല്ലെന്നും എന്നാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന് അടുത്തിടെ നടത്തിയ ചികിത്സയ്ക്കിടെയാണ് ഇത് കണ്ടെത്തിയതെന്നുമാണ് റിപ്പോർട്ട്. ക്യാൻസർ ഏതു ഭാഗത്തെയാണ് ബാധിച്ചതെന്ന് കൊട്ടാരം വ്യക്തമാക്കിയിട്ടില്ല. അതേസമയം 75 കാരനായ രാജാവിന് ചികിത്സ ആരംഭിച്ചതായും തന്റെ പൊതു ചുമതലകൾ മാറ്റിവെച്ചതായും കൊട്ടാരം പ്രസ്താവനയിൽ […]Read More

News

ഹൈക്കോടതി ആസ്ഥാനം കളമശ്ശേരിയിൽ

കൊച്ചി:ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശ്ശേരിയിൽ സ്ഥാപിക്കും.ഹൈക്കോടതി ജസ്ജിമാരുടേയും മന്ത്രിമാരുടേയും സാന്നിധ്യത്തിൽ സ്ഥലപരിശോധന ഫെബ്രുവരി 17 ന് നടക്കും. നിലവിലുള്ള 27 ഏക്കറിന് പുറമെ കൂടുതൽ സ്ഥലം കണ്ടെത്തും. 60 കോടതികൾ ഉൾക്കൊള്ളുന്ന ഹൈക്കോടതി മന്ദിരത്തിനു പുറമെ ജുഡീഷ്യൽ അക്കാദമി, മീഡിയേഷൻ സെന്റർ തുടങ്ങി നിയമരംഗത്ത് രാജ്യാന്തര ആധുനിക സ്ഥാപനങ്ങളും സംവിധാനങ്ങളും ഒരുക്കം. 28 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഭാവിയിലെ ആവശ്യങ്ങൾകൂടി കണക്കിലെടുത്ത് സൗകര്യങ്ങൾ ഒരുക്കും.ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, സ്റ്റാഫ് ക്വാർട്ടേഴ്സ്, അഭിഭാഷക ചേംബർ, […]Read More

Travancore Noble News