News

ഹിസ്ബുള്ള കേന്ദ്രങ്ങൾ ഇസ്രയേൽ തകർത്തു

റാമള്ള:ഗാസയിലേക്ക് കടന്നാക്രമണം ആരംഭിച്ച ശേഷം സിറിയയിലും ലബനനിലുമുള്ള ആയിരക്കണക്കിന് ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ. സിറിയയിൽ 50 കേന്ദ്രങ്ങളിലേക്കും ലബനനിൽ 3400 കേന്ദ്രങ്ങളിലേക്കുമാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു.ഒക്ടോബർ ഏഴിന് ഗാസയിലേക്ക് ഇസ്രയേൽ കടന്നാക്രമണം ആരംഭിച്ചതുമുതൽ വടക്കൻ അതിർത്തിയിൽ ഇസ്രയേലും ലബനനിലെ ഹിസ്ബുള്ളയും തമ്മിൽ ഏറ്റുമുട്ടൽ ശക്തമാണ്. ചെറിയ പ്രകോപനമുണ്ടായാൽ പോലും വലിയ ആക്രമണം നടത്താൻ തങ്ങൾ സജ്ജരാണെന്നും ഹിസ്ബുള്ളയ്ക്ക് ഇസ്രയേൽ സൈന്യം ഞായറാഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.Read More

News

ദക്ഷിണ റെയിൽവേയിൽ 2860 അപ്രന്റീസ്

ദക്ഷിണ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും വർക്ക് ഷോപ്പുകളിലും 2860 അപ്രന്റീസുകളുടെ ഒഴിവുണ്ട്. തിരുവനന്തപുരം, പാലക്കാട്, തിരുച്ചിറപ്പള്ളി, സേലം, ചെന്നൈ, മധുരൈ, കോയമ്പത്തൂർ തുടങ്ങിയ സോണുകളിലാണ് അപ്രന്റീസുകളുടെ ഒഴിവ്. ഫിറ്റർ, വെൽഡർ, പെയിന്റർ, കാർപെന്റർ, ടർണർ, വയർമാൻ, ഇലക്ട്രീഷ്യൻ തുടങ്ങിയ ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28. വിശദ വിവരങ്ങൾക്ക് https://sr.indianrailways.gov.in കാണുക.Read More

News

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ തമ്മിൽ തല്ലിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എന്നാൽ സമസ്ത അതിന്

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ തമ്മിൽ തല്ലിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എന്നാൽ സമസ്ത അതിന് മുതിരില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ  പറഞ്ഞു. ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൂജയ്ക്ക് അനുമതി നൽകിയത് ഏറെ വേദനാജനകമാണെന്നും മതേതരത്വത്തിന് വിഘാതമുണ്ടാക്കുന്നതാണ് കോടതി വിധിയെന്നും തങ്ങൾ പറഞ്ഞു. ഗ്യാൻവാപിയിൽ ആരാധന നടത്താനുള്ള വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിന് അടിയന്തര സ്റ്റേ ഇല്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞിരുന്നു. മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ ഇടപെടാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് […]Read More

Health News

എല്ലാ ജില്ലകളിലും ഓങ്കോളജി ക്ലിനിക്ക്

തിരുവനന്തപുരം:ആരോഗ്യവകുപ്പ് എല്ലാ ജില്ലകളിലും ഓങ്കോളജി ക്ലിനിക്ക് ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. ലോക അർബുദ ദിനത്തോടനുബന്ധിച്ച് നടന്ന സെമിനാറിലാണ് മന്ത്രി ഇക്കാര്യം പ്രസ്താവിച്ചത്. കാൻസർ വരുന്നതിനുവളരെ മുൻപുതന്നെ രോഗ സാധ്യത കണ്ടെത്തി തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയമാക്കാൻ കഴിയുന്നതാണ് പ്രിവന്റീവ് ഓങ്കോളജി. തുടക്കത്തിൽ ആശുപത്രികളിൽ ഗൈനോക്കോളജി വിഭാഗത്തോടനുബന്ധിച്ചാകും ക്ലിനിക്കുകൾ ആരംഭിക്കുന്നതു്. സ്ത്രീകളിലെ കാൻസർ കണ്ടുപിടിക്കുന്നതിനുള്ള എച്ച്പിവി വാക്സിനേഷൻ എന്നിവയും ക്ലിനിക്കിലുണ്ടാകും. സംസ്ഥാനത്ത് പുരുഷന്മാരിൽ ശ്വാസകോശ കാൻസറും സ്ത്രീകളിൽ സ്തനാർബുദവുമാണ് കൂടുതലെന്നാണ് കണക്ക്. തെക്കൻ ജില്ലകളിൽ പുരുഷൻ മാരിൽ […]Read More

Health

സാനിറ്ററി പാഡുകൾക്കു പകരം മെൻസ്ട്രുവൽ കപ്പ്

സാനിറ്ററി പാഡുകൾക്കു പകരം മെൻസ്ട്രുവൽ കപ്പ് ആർത്തവ സമയങ്ങളിൽ തുണിയിൽനിന്ന് സാനിറ്ററി പാഡുകളും ഇപ്പോൾ മെൻസ്ട്രുവൽ കപ്പിലൂടെയും വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. സാനിറ്ററി പാഡുകൾ ശുചിത്വത്തിന്റേയും വൃത്തിയുടേയും ഉറവിടം എന്ന രീതിയിലാണ് പണ്ടുകാലം മുതൽ പ്രചരിച്ചിട്ടുള്ളതു്. അതിപ്പോൾ മെൻസ്ട്രുവൽ കപ്പിൽ എത്തിനിൽക്കുന്നു. മെഡിക്കൽ ഗ്രേഡ് സിലിക്കൺ, റബ്ബർ അല്ലെങ്കിൽ ഒരു തെർമോപ്ലാസ്റ്റിക് ഐസോമർ ഉപയോഗിച്ച് നിർമ്മിക്കുന്ന ആർത്തവരക്തം ശേഖരിച്ചു വയക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് മെൻസ്ട്രുവൽ കപ്പ്. യോനിയ്ക്കകത്ത് കയറ്റി വയ്ക്കാൻ സാധിക്കുന്ന ഈ ഉപകരണം വ്യതസ്തമായ വലിപ്പത്തിലും […]Read More

News Sports

ഏഷ്യൻ കപ്പിൽ ഇറാൻ മുന്നേറുന്നു

അൽറയ്യാൻ:ജപ്പാന്റെ മോഹങ്ങളെ ചാരമാക്കി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇറാൻ സെമിയിൽ. 2-1 ന് ഇറാൻ ജപ്പാനെ തറപറ്റിച്ചു. ക്യാപ്റ്റൻ അലിറെസ ജഹൻ ബക്ഷി നേടിയ പെനാൽറ്റി ഗോളിലായിരുന്നു ഇറാൻ ജപ്പാനെ കീഴടക്കിയത്. നാലു തവണ ചാമ്പ്യൻമാരായ ജപ്പാൻ ഇറാനെതിരെ മികച്ച കളിയാണ് തുടങ്ങിയത്. ഹിദെമസ മൊറീട്ട അരമണിക്കൂറിനുളളിൽ ജപ്പാനെ മുന്നിലെത്തിച്ചു. ഇടവേളയ്ക്കു ശേഷം ഇറാൻ കളി മാറ്റി. മുഹമ്മദ് മോഹേബിയുടെ ഒന്നാം തരം ഗോളിൽ ഇറാൻ മുന്നിലെത്തി.ജപ്പാൻ പ്രത്യാക്രമണങ്ങൾ നടത്താൻ ശ്രമിച്ചെങ്കിലും ഇറാൻ മേധാവിത്വം കാട്ടി. ക്യാപ്റ്റൻ […]Read More

News

തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ ,തൃശൂരിൽ സുരേഷ് ഗോപി ; സി പി ഐ

തിരുവനന്തപുരം: രാജ്യത്ത് ലോക്സഭ ഇലക്ഷന്റെ ചൂടറുമ്പോൾ കേരളത്തിൽ സിപിഐ , ബി ജെ പി സ്ഥാനാർത്ഥിപ്പട്ടികയിൽ ഏകദേശ ധാരണയിൽ എത്തിയെന്ന് റിപ്പോർട്ട്. തിരുവനന്തപുരത്ത് മുൻ എംപി കൂടിയായ പന്ന്യൻ രവീന്ദ്രൻ പരിഗണനയിൽ. തൃശ്ശൂരിൽ വിഎസ് സുനിൽകുമാറും വയനാട്ടിൽ ആനി രാജയുമാണ് മത്സരിക്കാൻ സാധ്യത. ഹൈദരാബാദിൽ ചേർന്ന് സിപിഐ ദേശീയ നേതൃയോ​ഗത്തിലാണ് സ്ഥാനാർത്ഥിപ്പട്ടികയിൽ ധാരണ ഉണ്ടായത്. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സംസ്ഥാന കൗൺസിലിന്റെതായിരിക്കും. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി ഒരുങ്ങിക്കഴിഞ്ഞു. ആറ്റിങ്ങലിൽ […]Read More

News

തണ്ണീർക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതം

തണ്ണീർക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് . ശരീരത്തിൽ മുഴയുണ്ടായിരുന്നുവെന്നും അത് പഴുത്തതായും റിപ്പോർട്ടിൽ പറയുന്നു. ലിംഗത്തിൽ മുറിവുണ്ടായിരുന്നു. ഞരമ്പിൽ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നു. സമ്മർദത്തെത്തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കാലിലുണ്ടായ മുഴയ്ക്ക് പഴക്കമുണ്ട്. ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടായിരുന്നെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  കാർണാടക- കേരള സർജൻമാരുടെ സംയുക്ത സംഘമാണ് ആനയുടെ പോസ്റ്റുമോർട്ടം നടത്തിയത്.  തണ്ണീര്‍ കൊമ്പനെ കേരള വനമേഖലയില്‍ കണ്ടപ്പോള്‍ തന്നെ കേരള കര്‍ണാടക വനംവകുപ്പുകള്‍ തമ്മില്‍ ആശയ വിനിമയം നടത്തിയിരുന്നു. […]Read More

News

ഭാരതരത്‌ന നൽകിയതിന് രാഷ്ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്വാനി നന്ദി അറിയിച്ചു.

“ഇന്ന് എനിക്ക് ലഭിച്ച ഭാരതരത്‌നയെ അങ്ങേയറ്റം വിനയത്തോടും നന്ദിയോടും കൂടി ഞാൻ സ്വീകരിക്കുന്നു. തൻ്റെ ആദർശങ്ങൾക്കും തത്ത്വങ്ങൾക്കുമുള്ള ബഹുമാനമാണിത്. ഒരു വ്യക്തിയെന്ന നിലയിൽ ഇത് എനിക്ക് ഒരു ബഹുമതി മാത്രമല്ല, എൻ്റെ ജീവിതത്തിലുടനീളം എൻ്റെ കഴിവിൻ്റെ പരമാവധി സേവിക്കാൻ ഞാൻ ശ്രമിച്ച ആദർശങ്ങൾക്കും തത്വങ്ങൾക്കും കൂടിയുള്ളതാണ്”, അദ്വാനി പറഞ്ഞു. ഭാരതരത്‌ന നൽകിയതിന് രാഷ്ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്വാനി നന്ദി അറിയിച്ചു. “എൻ്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളോടും, പ്രത്യേകിച്ച് എൻ്റെ പ്രിയപ്പെട്ട പരേതയായ ഭാര്യ കമലയോട് ഞാൻ […]Read More

News

കെ.സച്ചിദാനന്ദൻ മനഃപൂർവം അപമാനിച്ചു; ശ്രീകുമാരൻ തമ്പി

സാഹിത്യ അക്കാദമിക്കെതിരെയും അധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെയും രൂക്ഷ വിമർശനവുമായി ശ്രീകുമാരൻ തമ്പി . കെ സച്ചിദാനന്ദൻ തന്നെ മനഃപൂർവം അപമാനിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ‘കേരള ഗാനം’ എഴുതി നൽകിയിട്ടും അത് ഒഴിവാക്കിയത് തന്നെ അറിയിച്ചില്ല. പാട്ട് മാറ്റി എഴുതി നൽകാൻ ആവശ്യപ്പെട്ടുവെന്നും മാറ്റി നൽകിയപ്പോൾ നന്ദി മാത്രമായിരുന്നു മറുപടിയൊന്നും അദ്ദേഹം പറഞ്ഞു. ബി കെ ഹരിനാരായണന്റെ പാട്ടാണ് പിന്നീട് തിരഞ്ഞെടുത്തത്. സാഹിത്യ അക്കാദമി തന്നെ അപമാനിച്ചുവെന്നും തനിക്കെതിരെ നടന്നത് ബോധപൂർവമായ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രി നിർബന്ധിച്ചിട്ടും […]Read More

Travancore Noble News