മുംബൈ:രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൽ ( അടൽ സേതു ) 15 ദിവസം കൊണ്ട് ടോൾ വഴി പിരിച്ചെടുത്തത് ഒമ്പത് കോടി. ജനുവരി 13 നും 28 നും ഇടയിലുള്ള കണക്കാണിത്. ദിവസവും 30,000 വാഹനങ്ങൾ കടന്നുപോകുകയും 61.5ലക്ഷം രൂപ ലഭിക്കുയും ചെയ്തു. മുംബൈയിലെ ശിവ്‌രി മുതൽ നവി മുംബൈയിലെ നവസേവ വരെ 21.8 കിലോമീറ്ററാണ് പാലത്തിന്റെ നീളം. ദിവസേന 75,000 വാഹനം പോകുമെന്നായിരുന്നുപ്രതീക്ഷ .250 രൂപ ടോൾ തുകയാക്കിയതിൽ വലിയ […]Read More
ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പി.സി. ജോർജും മകൻ ഷോൻ ജോർജും ബിജെപി അംഗത്വം സ്വീകരിച്ചു. ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിപ്പിക്കുകയും ചെയ്തു. ഇന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പി.സി. ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി പ്രകാശ് ജാവദേക്കർ, അനിൽ ആന്റണി എന്നിവർ പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് പിസി ജോർജ് ബിജെപി അംഗത്വം സ്വീരിക്കുമെന്നുള്ള പ്രഖ്യാപനമുണ്ടായത്. തുടർന്ന് നേതാക്കൾ ജോർജിനെയും ഷോണിനെയും പാർട്ടിയുടെ ഷാൾ […]Read More
തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ സി.എൻ.രാമന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയോട് ആലോചിക്കാതെ നിയമനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സി.എൻ.രാമന് മതിയായ യോഗ്യത ഇല്ലെന്ന് കോടതി വിലയിരുത്തി. വിരമിക്കൽ ആനുകൂല്യം അടക്കം നൽകരുതെന്ന് കോടതി നിർദേശിച്ചു സി.എൻ. രാമൻ നാളെ വിരമിക്കാനിരിക്കെയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. ഡിസംബർ–14നാണ് സി.എൻ. രാമൻ തിരുവിതാംകൂർ ദേവസ്വം കമ്മിഷണറായി ചുമതലയേറ്റത്.Read More
ഗ്യാൻവാപി മസ്ജിത് വിഷയത്തിൽ നിർണായക ഉത്തരവുമായി കോടതി. ഹിന്ദുക്കൾക്ക് പള്ളിയിൽ ആരാധന നടത്താമെന്ന് കോടതി ഉത്തരവ്. സീൽ ചെയ്ത നിലവറയ്ക്കുള്ളിൽ ആരാധന നടത്താൻ സൗകര്യം ഒരുക്കണമെന്നും നിർദ്ദേശം. വാരാണസി ജില്ലാ കോടതിയാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഹിന്ദു വിഭാഗം നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. മസ്ജിദിന് താഴെ മുദ്രവച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് വാരാണാസി ജില്ലാ കോടതി അനുമതി നൽകിയിരിക്കുന്നത്. എഎസ്ഐ സർവേ ഓപ്പറേഷൻ സമയത്ത് സുപ്രീം കോടതി സീൽ ചെയ്യാൻ ഉത്തരവിട്ട പള്ളിയുടെ […]Read More
കൊച്ചി:കേരള വ്യവസായ വാണിജ്യവകുപ്പ് സംഘടിപ്പിക്കുന്ന യന്ത്രപ്രദർശന മേള ‘മെഷിനറി എക്സപോ 2024’ ഫെബ്രുവരി 10 മുതൽ 13 വരെ കൊച്ചിയിൽ നടക്കും. പ്രദർശനത്തിന്റെ ലോഗോ വ്യവസായമന്ത്രി പി രാജീവ് പ്രകാശിപ്പിച്ചു. കാക്കനാട് ഇലക്ട്രോണിക് മാനുഫാക്ചറിങ് ക്ലസ്റ്ററിനോട് ചേർന്നുള്ള 15 ഏക്കറിൽ കിൻഫ്ര ഒരുക്കുന്ന പുതിയ അന്താരാഷ്ട്ര എക്സിബിഷൻ കം കൺവൺഷൻ സെന്ററിലാണ് മെഷിനറി എക്സ്പോയുടെ ആറാം പതിപ്പ് നടക്കുന്നത്. സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുന്ന യന്ത്രങ്ങളാണ് മേളയിലെത്തുക.വിവിധ തരത്തിലുള്ള മെഷീനുകളും സിസ്റ്റങ്ങളും […]Read More
പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ് എസ് എൽ സി/ പ്ലസ്ടു/ ഡിഗ്രി കഴിഞ്ഞ പട്ടിക ജാതി വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിലെ കെൽട്രോൺ നോളജ് സെന്ററുകളിലാണ് പരിശീലനം. മൂന്നു മുതൽ ആറുമാസംവരെ ദൈർഘ്യമുള്ള വിവിധ കോഴ്സുകൾ സൗജന്യമായിരിക്കും. പ്രതിമാസ സ്റ്റൈപെന്റും നൽകും. താല്പര്യമുള്ളവർ കെൽട്രോൺ നോളജ് സെന്റർ, സിറിയൻ ചർച്ച് റോഡ്, സ്പെൻസർ ജങ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 7356789991/8714269861Read More
കൊച്ചി:ആഗോള വിപണികളിൽ നിന്നുള്ള അനുകൂല സൂചനകളുടെ ചുവടു പിടിച്ച് ഇന്ത്യൻ ഓഹരി വിപണി ആഴ്ചയിലെ ആദ്യദിനം മികച്ച മുന്നേറ്റം നടത്തി. ബി ബിഎസ്ഇ സെൻസെക്സ് 1.76 ശതമാനവും എൻഎസ്ഇ നിഫ്റ്റി 1.80 ശതമാനവും നേട്ടം കൈവശപ്പെടുത്തി. സെൻസെക്സ് 1240.90 പോയിന്റ് നേട്ടത്തിൽ 71941ലും നിഫ്റ്റി 385 പോയിന്റിലുയർന്ന് 21737.60ലും വ്യാപാരം ഉറപ്പിച്ചു. ഒറ്റ ദിവസം കൊണ്ട് ആറു ലക്ഷം കോടി രൂപയോളമാണ് നിക്ഷേപകർക്ക് നേട്ടം.എന്നാൽ ഐടിസി, ഇൻഫോസിസ്, ടിസിഎസ് ഓഹരികൾ നഷ്ടം നേരിട്ടു.Read More
ന്യൂഡൽഹി:സുപ്രീംകോടതി, ഹൈക്കോടതികൾ, മറ്റ് കോടതികൾ മുമ്പാകെ ഫയൽ ചെയ്യുന്ന കേസുകളിൽ കക്ഷികളുടെ മതമോ ജാതിയോ പരാമർശിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. രാജസ്ഥാനിലെ കുടുംബതർക്കവുമായി ബന്ധപ്പെട്ട കേസിൽ കക്ഷികളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയതിൽ മതവും ജാതിയും എഴുതിയിരുന്നു. ഇത് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇത്തരം കീഴ്‌വഴക്കങ്ങൾ നിർത്തലാക്കണമെന്ന് ജസ്റ്റിസുമാരായ ഹിമാ കൊഹ്‌ലി, അഹ്സനുദീൻ അമാനുള്ള എന്നിവർ അംഗങ്ങളായ ബെഞ്ച് ഉത്തരവിട്ടത്.Read More
കാഠ്മണ്ഡു:എവറസ്റ്റ് ബേസ് ക്യാമ്പിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളെന്ന റെക്കോർഡിന് പുതിയ അവകാശി. ചെക്ക് റിപ്പബ്ളിക്കിൽ നിന്നുള്ള നാലു വയസ്സുകാരി സാറയെ പിന്നിലാക്കി രണ്ടു വയസ്സുകാരൻ കാർട്ടർ ഡാലസ് പുതിയ റെക്കോഡിട്ടു.അച്ഛന്റെ ചുമലിലേറിയാണ് കാർട്ടർ എവറസ്റ്റിലെത്തിയതു്. നേപ്പാൾ ഭാഗത്ത് നിന്ന് 17,598 അടി മുകളിലേക്കുള്ള യാത്രയിൽ കുട്ടിയുടെ അമ്മ ജേഡും കൂടെയുണ്ടായിരുന്നു. 2023 ഒക്ടോബറിലാണ് എവറസ്റ്റിലെത്തിയതെങ്കിലും ഇപ്പോഴാണ് വിവരം പുറത്ത് വിട്ടത്.Read More
കാഠ്മണ്ഡു:എവറസ്റ്റ് ബേസ് ക്യാമ്പിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളെന്ന റെക്കോർഡിന് പുതിയ അവകാശി. ചെക്ക് റിപ്പബ്ളിക്കിൽ നിന്നുള്ള നാലു വയസ്സുകാരി സാറയെ പിന്നിലാക്കി രണ്ടു വയസ്സുകാരൻ കാർട്ടർ ഡാലസ് പുതിയ റെക്കോഡിട്ടു.അച്ഛന്റെ ചുമലിലേറിയാണ് കാർട്ടർ എവറസ്റ്റിലെത്തിയതു്. നേപ്പാൾ ഭാഗത്ത് നിന്ന് 17,598 അടി മുകളിലേക്കുള്ള യാത്രയിൽ കുട്ടിയുടെ അമ്മ ജേഡും കൂടെയുണ്ടായിരുന്നു. 2023 ഒക്ടോബറിലാണ് എവറസ്റ്റിലെത്തിയതെങ്കിലും ഇപ്പോഴാണ് വിവരം പുറത്ത് വിട്ടത്.Read More