തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിൽ ലിഫ്റ്റ് സൗകര്യത്തോടെയുള്ള ആദ്യ സർക്കാർ സ്കൂൾ നിർമ്മിച്ചു. കുളത്തുമ്മൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ മന്ദിരവും ലിഫ്റ്റുംവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.നബാർഡ് ഫണ്ടിൽ നിന്ന് 6.75 കോടി ചെലവഴിച്ച് നിർമ്മിച്ച നാലുനില കെട്ടിടത്തിലാണ് ലിഫ്റ്റ് നിർമ്മിച്ചത്.എല്ലാ നിലകളിലും ക്ലാസ് റൂമുകൾക്ക് പുറമെ, പ്രിൻസിപ്പൽ റൂം, ഓഫീസ് റൂം,സ്റ്റാഫ് റൂം,സ്റ്റാഫുകൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം ശുചിമുറികൾ, ലാബ് എന്നിവയടങ്ങിയതാണ് പുതിയ കെട്ടിടം. ഐ ബി സതീഷ് എം എംഎൽ അധ്യക്ഷത വഹിച്ചു. കുളത്തുമ്മൽ ഹയർ […]Read More
ഇസ്ലാമാബാദ്: സൈഫർ കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുൻ വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈഷിയ്ക്കും പത്ത് വർഷം ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. നിലവിൽ അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുകയാണ് ഇരുവരും. പ്രത്യേക കോടതി തിങ്കളാഴ്ച്ചയാണ് വിധി പ്രസ്താവിച്ചത്. 2022 മാർച്ചിൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് യുഎസ് എംബസി അയച്ച രഹസ്യ നയതന്ത്ര കേബിൾ വെളിപ്പെടുത്തി ഔദ്യോഗികരഹസ്യ നിയമം ലംഘിച്ച കുറ്റത്തിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അദിയായ ജയിലിൽ 2023 ഡിസംബറിൽ ആണ് കേസിന്റെ […]Read More
ന്യൂഡൽഹി: സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത മറ്റൊരു ഇറാനിയൻ മത്സ്യബന്ധന കപ്പലിനെ കൂടി ഇന്ത്യൻ നാവിക സേന മോചിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന പാകിസ്ഥാൻകാരായ 19 ജീവനക്കാരെയും രക്ഷപ്പെടുത്തി. ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് സുമിത്രയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കടൽക്കൊള്ളക്കാരെ നാവികസേന കസ്റ്റഡിയിലെടുത്തു. ഇറാനിയൻ പതാകയുള്ള മത്സ്യബന്ധന കപ്പലായ എഫ്‌വി അൽ നയീമിയാണ് സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. സായുധരായ 11 കടൽക്കൊള്ളക്കാരാണ് യാത്രാമധ്യേ കപ്പൽ തട്ടിയെടുത്തത്. കപ്പലിലുണ്ടായിരുന്ന പാകിസ്ഥാൻകാരായ 19 ജീവനക്കാരെയും ബന്ദികളാക്കുകയും ചെയ്തു. തട്ടിയെടുത്ത കപ്പൽ തടഞ്ഞ ഇന്ത്യൻ നാവികസേന, […]Read More
ആലപ്പുഴയിലെ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രൺജിത്തിന്റെ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തലേന്ന് മണ്ണഞ്ചേരിയില്‍ വെച്ച് SDPI നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്. ഷാൻ വധക്കേസിലെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്റെ […]Read More
” പലേരി മാണിക്യം”4k പതിപ്പ്പ്രദർശനത്തിന്.“”””””””””””””””‘””””””””” മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് ഗംഭീരമാക്കി വൻ വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത ” പലേരി മാണിക്യം” വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു.സിനിമയുടെ ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ 4k പതിപ്പാണ് നിർമ്മാതാക്കൾ വീണ്ടും തിയ്യേറ്ററിലെത്തിക്കുന്നത്.മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ് തിയ്യേറ്ററിലെത്തിക്കുന്നത്.2009-ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രം, മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയ്യേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി […]Read More
സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയെ (സിമി) നിരോധിച്ച നടപടി കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്. ഭാരതത്തിൻ്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായി ഭീകരവാദം വളർത്തുന്നതിനും സമാധാനത്തിനും സാമുദായിക സൗഹാർദ്ദത്തിനും ഭംഗം വരുത്തുന്നതിലും സിമിക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് അമിത് ഷാ എക്സില്‍ കുറിച്ചു. Read More
മദ്രസകളില്‍ ശ്രീരാമ ചരിതവും പഠനത്തിന്റെ ഭാഗമാക്കാന്‍ ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ്. ശ്രീരാമ ആശയങ്ങളും സന്ദേശങ്ങളും കുട്ടികളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് തീരുമാനം. നാല് ജില്ലകളിലെ മദ്രസകളില്‍ ഈ വര്‍ഷം മാര്‍ച്ച് മുതല്‍ പുതിയ കരിക്കുലം നടപ്പാക്കാനാണ് നീക്കം. പിന്നീട് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡിന് കീഴിലുള്ള 117 മദ്രസകളിലേക്ക് പുതിയ പാഠ്യപദ്ധതി വ്യാപിപ്പിക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസ് പറയുന്നു. രാജ്യം മുഴുവന്‍ അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ആഘോഷിച്ചു. ഈ അവസരത്തിലാണ് രാമനെ കുറിച്ച് കുട്ടികള്‍ക്കും […]Read More
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങി ഉത്തരാഖണ്ഡ്. യൂണിഫോം സിവിൽ കോഡിൻ്റെ കരട് തയ്യാറാക്കാൻ രൂപീകരിച്ച വിദഗ്ധ സമിതി ഫെബ്രുവരി രണ്ടിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡ് നിയമസഭ യുസിസി പാസാക്കിക്കഴിഞ്ഞാൽ, ബിജെപി ഭരിക്കുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങൾ-ഗുജറാത്തും അസമും- സമാനമായ ബിൽ അസംബ്ലികളിൽ പാസാക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. അങ്ങനെയെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് […]Read More
മെൽബൺ:നാല്പത്തിനാലാം വയസിൽ രോഹൻ ബൊപ്പണ്ണയ്ക്ക് ചരിത്ര വിജയം. ഓസ്ട്രേലിയൻ ഓപ്പൻ ടെന്നിസ് പുരുഷ ഡബിൾസിൽ സുഹൃത്ത് ഓസ്ട്രേലിയക്കാരനായ മാത്യു എബ്ഡനുമായി ചേർന്ന് കിരീടം നേടി. ഗ്രാൻഡ്സ്ലാം നേടുന്ന പ്രായം കൂടിയ താരമെന്ന ബഹുമതിയും ബൊപ്പണ്ണയ്ക്ക് സ്വന്തം. ബൊപ്പണ്ണയുടെ ആദ്യ പുരുഷ ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടം കൂടിയാണിത്. 2017 ൽ മിക്സ്ഡ് ഡബിൾസിൽ ക്യാനഡയുടെ ഗബ്രിയേല ദബ്രോവ്‌സ്കിയുമായി ചേർന്ന് ഫ്രഞ്ച് ഓപ്പൺ നേടിയിട്ടുണ്ട്. മെൽബണിൽ ഒരു മണിക്കൂർ 39 മിനിറ്റ് പോരാട്ടത്തിൽ ഇറ്റലിയുടെ സിമിയോണി ബോലെല്ലി, ആൻഡ്രിയ വാവസോറി […]Read More
തിരുവനന്തപുരം:വിവിധ പ്രദേശങ്ങളിൽ സംസാരിക്കുന്ന 59 വ്യത്യസ്ത ഭാഷകളെ പരിചിതമാക്കി ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ. ആളുകൾ ഉപയോഗിക്കാതായ നമീബിയയിലെ ഖൊഇഖൊഇ, എത്യോപ്യയിലെ ഭരണ ഭാഷയായ ആംഹാരിക്ക് എന്നിവയടക്കം 59 ഭാഷയാണ് ഇവിടെ കേൾക്കുന്നതു്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും അമ്യൂസിയം ആർട്ട് സയൻസും ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്.ഉറുമ്പുകളും, തേനീച്ചകളും, ഡോൾഫിനുകളും, തിമിംഗലങ്ങളും, വവ്വാലുകളും ആശയ വിനിമയം നടത്തുന്നത് എങ്ങനെയെന്നും ജനിച്ചുവീഴുന്ന കുഞ്ഞിന്റെ ഭാഷാശേഷി വികാസവുമടക്കം പവിലിയനിൽ പരിചയപ്പെടുത്തുന്നുണ്ട്. മനുഷ്യരും മൃഗങ്ങളും നടത്തുന്ന ആംഗ്യഭാഷയുടെ വിശദീകരണവും ഗ്ലോബൽ ഫെസ്റ്റിലുണ്ട്.Read More