News

ക്രിസ്മസ് – പുതുവത്സര ബമ്പർ 20 കോടി തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരംസംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് – പുതുവർഷ ബമ്പർ നറുക്കെടുപ്പിൽ XC224091 നമ്പർ ടിക്കറ്റിന് 20 കോടി രൂപ. ഭാഗ്യവാനെ തിരിച്ചറിഞ്ഞിട്ടില്ല. പാലക്കാട്ടെ മൊത്ത വിൽപ്പന ഏജൻസിയിൽ നിന്ന് തിരുവനന്തപുരത്തെ ഏജന്റായ ദുരൈരാജ് വാങ്ങിവിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയത്. പാലക്കാട്ടെ വിൻസ്റ്റാർ ലോട്ടറി ഏജന്റ് ഷാജഹാനിൽ നിന്നാണ് കിഴക്കേക്കോട്ട ലക്ഷ്മി ഏജൻസി ടിക്കറ്റ് വാങ്ങിയതു്. ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് അറിയില്ലായെന്ന് ദുരൈരാജ് പറഞ്ഞു. ലക്ഷ്മി ഏജൻസിക്ക് ആദ്യമായാണ് ബമ്പർ അടിക്കുന്നത്. ശബരിമല സീസനായതിനാൽ ധാരാളം ഇതര സംസ്ഥാനക്കാർ […]Read More

Sports

സ്പോർട്സ് സ്കൂളിൽ ഫുട്ബോൾ സെലക്ഷൻ ട്രയൽസ്

തിരുവനന്തപുരംസംസ്ഥാന സർക്കാരിനു കീഴിലുള്ള കായിക വിദ്യാലയങ്ങളിലേക്കും അക്കാദമികളിലേക്കുമുള്ള ഫുട്ബാൾ സെലക്ഷൻ ട്രയൽസ് ജനുവരി 29 മുതൽ ഫെബ്രുവരി 5 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. 8, 9, 10, 11 ക്ലാസുകളിലേക്കാണ് സെലക്ഷൻ. പൊലീസ് മൈതാനം, കണ്ണൂർ 29, മലബാർ ക്രിസ്ത്യൻ കോളേജ് 30, സ്പോർട്സ് ഡിവിഷൻ, കുന്നംകുളം 31, വിക്ടോറിയ കോളേജ്, പാലക്കാട് ഫെ. 1,സ്പോർട്സ് കൗൺസിൽ, കോട്ടപ്പടി 2, സെന്റ് തോമസ് കോളേജ്, പാലാ 3, ജിവി രാജ സ്പോർട്ട്സ് സ്കൂൾ, തിരുവനന്തപുരം ഫെ. […]Read More

News

65 ഉക്രയ്ൻകാർ വിമാന പടകടത്തിൽ കൊല്ലപ്പെട്ടു

മോസ്കോയുദ്ധത്തടവുകാരായ 65 ഉക്രയ്ൻ സൈനികരുമായി പോയ റഷ്യൻ വിമാനം തകർന്നു. മോസ്കോയിൽ നിന്ന് ബെൽഗൊ റോഡിലേക്ക് തടവുകാരെ മാറ്റുകയായിരുന്ന വിമാനമാണ് ബുധനാഴ്ച രാവിലെ തകർന്നു വീണത്. യുദ്ധത്തടവുകാരെ കൈമാറുന്നതിനു മുന്നോടിയായി ബെൽഗൊറോഡിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. വിമാനം ഉക്രയ്ൻ വെടിവച്ചിട്ടതാണെന്ന് റഷ്യ ആരോപിച്ചു. ഉക്രയ്ൻ ഭീകരാക്രമണമാണ് നടത്തുന്നതെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കി. റഷ്യയുടെ ആരോപണത്തിൽ ഇതുവരെ ഉക്രയ്ൻ പ്രതികരിച്ചിട്ടില്ല. റഷ്യ – ഉക്രയ്ൻ യുദ്ധം 700 ദിവസം പിന്നിട്ടിരിക്കുകയാണ്.ഇരുഭാഗത്തും കനത്ത ആൾനാശമാണ് ഉണ്ടായിട്ടുള്ളത്.Read More

News

മണിപ്പൂരിൽ 6 പേരെ ജവാൻ വെടിവച്ച് കൊന്നു.

ന്യൂഡൽഹിമണിപ്പൂരിൽ ആറു സഹപ്രവർത്തകർക്കു നേരെ വെടിവച്ചശേഷം അസം റൈഫിൾസ് ജവാൻ സ്വയം വെടി വച്ച് മരിച്ചു. കലാപം രൂക്ഷമായ കുക്കി ഭൂരിപക്ഷമുള്ള ജില്ലയിലെ ചുരാചന്ദ് പൂരിൽ നിന്നുള്ള സൈനികനാണ് വെടിവച്ചത്. ഇന്ത്യ- മ്യാന്മാർ അതിർത്തിയോട് ചേർന്ന തെക്കൻ മണിപ്പൂരിലെ സാജിത് തമ്പക്കിലുള്ള എആർ ബറ്റാലിയനിലാണ് സംഭവം. പരിക്കേറ്റവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റ ആറ് ജവാന്മാരും മണിപ്പൂരിന് പുറത്തുള്ളവരാണ്.Read More

News Sports

ഏഷ്യൻ കപ്പിൽ ഇന്ത്യ പുറത്ത്

ദോഹ:ഏഷ്യൻ കപ്പ് ഫുട്ബോളിൽ മൂന്ന് കളിയും തോറ്റ് ഒരു പോയിന്റുമില്ലാതെ ഇന്ത്യ പുറത്തായി. അവസാന മത്സരത്തിൽ സിറിയയോട് ഒറ്റഗോളിന് ഇന്ത്യ കീഴടങ്ങി. സുനിൽ ഛേത്രിക്കും കൂട്ടർക്കും ടൂർണമെന്റിൽ ഒരുവട്ടം പോലും എതിർ വലയിൽ പന്തെത്തിക്കാനായില്ല. 1964 ൽ റണ്ണറപ്പായതാണ് ഇന്ത്യയുടെ മികച്ച നേട്ടം. 1984, 2011, 2019 വർഷങ്ങളിലെല്ലാം ഇന്ത്യക്ക് പരാജയമായിരുന്നു. നാല് പോയിന്റുള്ള സിറിയ മൂന്നാം സ്ഥാനമുറപ്പിച്ചു. ഇന്ത്യയുടെ ഗ്രൂപ്പ് ബിയിൽ നിന്ന് ഓസ്ട്രേലിയയും, ഉസ്ബെക്കിസ്ഥാനും പ്രീക്വാർട്ടറിലെത്തി.Read More

Travancore Noble News