News

ബജറ്റ് സമ്മേളനം നാളെ മുതൽ

തിരുവനന്തപുരം:പതിനഞ്ചാം നിയമസഭയുടെ പത്താം ബജറ്റ് സമ്മേളനം നാളെ മുതൽ ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ ബജറ്റ് സമേളനത്തിന് തുടക്കമാകുമെന്ന് സ്പീക്കർ എഎൻ ഷംസീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നയപ്രഖ്യാപനത്തിന്മേലുള്ള ചർച്ച ജനുവരി 29, 30, 31 തീയതികളിൽ നടക്കും. ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 12 മുതൽ 14 വരെ ബജറ്റ് ചർച്ച. ധനാഭ്യർഥനകളുടെ സൂക്ഷപരിശോധന ഫെബ്രുവരി15 മുതൽ 25 വരെ.സബ്ജറ്റ് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർത്ഥന പാസാക്കും.സർക്കാർ കാര്യത്തിനായി അഞ്ചു […]Read More

Sports

ഇന്ത്യ ഇന്ന് കളിക്കളത്തിൽ

ദോഹ:ഏഷ്യൻ കപ്പ് ഫുട്ബോളിലെ അവസാന മത്സരത്തിന് ഇന്ത്യ. ഇന്ന് വൈകിട്ട് അഞ്ചിന് സിറിയയുമായി ഇന്ത്യ ഏറ്റുമുട്ടും.രണ്ടു കളി ജയിച്ച ഓസ്ട്രേലിയ പ്രീക്വാർട്ടറിലെത്തി.ആറ് ഗ്രൂപ്പിലേയും ആദ്യ രണ്ടു സ്ഥാനക്കാർ പ്രീക്വാർട്ടറിലെത്തും. സിറിയ ഫിഫ റാങ്കിൽ 91-ാം സ്ഥാനത്താണ്. കിർഗിസ്ഥാനെ തോൽപ്പിച്ച് സൗദി അറേബ്യ പ്രീക്വാർട്ടറിലെത്തി.ഒമാനും തായ്ലൻഡും ഗോളടിക്കാതെ പിരിഞ്ഞുRead More

News

കൊച്ചിയിൽ അഗാപ്പെ മെഡിക്കൽ ഉപകരണ യൂണിറ്റ്

കൊച്ചി:മെഡിക്കൽ ഉപകരണ നിർമ്മാണ മേഖലയിൽ ശ്രദ്ധേയരായ കേരള കമ്പനി അഗാപ്പെ കൊച്ചിയിൽ പുതിയ നിർമ്മാണ യൂണിറ്റ് തുടങ്ങുന്നു. 250 കോടി മുതൽ മുടക്കിൽ കാക്കനാട് കിൻഫ്രയുടെ ഇലക്ട്രോണിക് മാനുഫാക്ചറിങ് യൂണിറ്റിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.ഡയഗ്നോസ്റ്റിക്സ് ടെസ്റ്റിങ് സാങ്കേതികവിദ്യ, ഗവേഷണം എന്നിവയിൽ മുൻനിര ക്കാരായ ജപ്പാനീസ് കമ്പനി ഫൂജിറെബിയോ അടുത്തിടെ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മുന്നോടിയായി രണ്ട് പുതിയ ഉപകരണങ്ങൾ കമ്പനി പുറത്തിറക്കി. എച്ച്എക്സ് ശ്രേണി ഉൽപ്പന്നങ്ങൾ ഹെമറ്റോളജി അനലൈസറുകളിൽ പുതിയ മുന്നേറ്റത്തിന് തുടക്കമിടുമെന്നും, അതിവേഗത്തിലും കൃത്യതയിലും രക്ത പരിശോധന […]Read More

News

11 കുറ്റവാളികളും കീഴടങ്ങി

ന്യൂഡൽഹി:ഗുജറാത്ത് സർക്കാർ മോചിപ്പിച്ച 11 കുറ്റവാളികളും ഗോധ്ര സബ് ജയിലിൽ കീഴടങ്ങി. ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പതിനൊന്ന് കുറ്റവാളികളും സുപ്രീംകോടതി ഉത്തരവ്പ്രകാരം ഞായറാഴ്ച അർധരാത്രി ഗുജറാത്തിലെ ഗോധ്ര സബ് ജയിലിൽ കീഴടങ്ങി. കഴിഞ്ഞ സ്വാതന്ത്യദിനത്തിൽ ജയിൽ മോചിതരായ കുറ്റവാളികൾക്ക് വിഎച്ച്പി സ്വീകരണം നൽകിയിരുന്നു. ഈ സംഭവത്തോടെ ഗുജറാത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചു.ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് ഉജ്വൽഭൂയാൻ എന്നിവരുടെ ബഞ്ച് ശിക്ഷയിളവ് നൽകിയ നടപടി റദ്ദാക്കി. സമയ പരിധി അവസാനിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് കീഴടങ്ങാൻ […]Read More

News

ജർമ്മനിയിൽ ലോക്കോ പൈലറ്റ്മാർ ആറ് ദിവസം പണിമുടക്കും

ബെർലിൻ:സൂചനാ പണിമുടക്കുകൾ ഫലം കാണാത്ത സാഹചര്യത്തിൽ ആറു ദിവസം നീളുന്ന പണിമുടക്ക് നടത്താൻ ജർമ്മനിയിലെ ലോക്കോ പൈലറ്റുമാർ തീരുമാനിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള ട്രെയിനുകൾ ഓടിക്കുന്നവരുടെ സംഘടനായ ജിഡിഎല്ലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബുധനാഴ്ച പുലർച്ചെ രണ്ടുമുതൽ തിങ്കളാഴ്ച വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. ആഴ്ചയിൽ 38 മണിക്കൂറിൽനിന്ന് 35 ആയി കുറയ്ക്കുക, മെച്ചപ്പെട്ട വേതനം നൽകുക തുടങ്ങിയ ആ വശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. കഴിഞ്ഞ വർഷം രണ്ടു തവണ ലോക്കോ പൈലറ്റുമാർ പണിമുടക്ക് നടത്തിയിരുന്നു.Read More

News

മണിപ്പൂരിൽ വീണ്ടും കലാപം

ഇംഫാൽ:ബിഷ്ണുപൂർ ജില്ലയിലെ നിങ് തൗഖോങ് ഖാ ഖുനൂ ഗ്രാമത്തിൽ വീണ്ടും വെടിവെപ്പ്. പ്രദേശത്തെ ജലസംഭരണിക്ക് സമീപമെത്തിയ അക്രമികൾ ഗ്രാമവാസികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു.ഖുനൂ ഗ്രാമത്തിൽ സംഘർഷാവസ്ഥ തുടരുന്നു. വ്യാഴാഴ്ച രാവിലെ മെയ്ത്തീ വാളന്റീയർ തഖേലംബം മനോരഞ്ജനും കൊല്ലപ്പെട്ടിരുന്നു. രണ്ടു ദിവസത്തിനിടെ സുരക്ഷാ സേനാംഗംങ്ങളടക്കം ഏഴുപേരാണ് കൊല്ലപ്പെട്ടതു്. അതേസമയം തുടർ അക്രമങ്ങളുണ്ടാകുന്ന ഇന്ത്യ- മ്യാന്മാർ അതിർത്തി നഗരമായ മൊറേയിൽനിന്ന് സംരക്ഷണ സേന പിന്മാറി.അസം റൈഫിളിനെ വിന്യസിക്കണമെന്നാണ് കുക്കികളുടെ ആവശ്യം.Read More

News Sports

കായിക ഉച്ചകോടി നാളെ മുതൽ

തിരുവനന്തപുരം:നവ കായികകേരള നിർമിതിക്കായി ആഗോള പങ്കാളിത്തവും നിക്ഷേപവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടി (ഐഎസ് എസ്കെ ) യ്ക്ക് നാളെ തുടക്കം കുറിയ്ക്കും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആറു മണിക്ക് ഉദ്ഘാടനം ചെയ്യും. കായികമന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. മുൻ ഇന്ത്യൻ അത് ലെറ്റ്‌ അശ്വിനി നച്ചപ്പ, ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസൺ, മിന്നു മണി എന്നിവരും ഉദ്ഘാടന സമ്മേളത്തിൽ പങ്കെടുക്കും. 25 രാജ്യങ്ങളിൽനിന്നും 18 […]Read More

Sports

ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ സിറിയയെ നേരിടും

ദോഹ:ഏഷ്യൻ കപ്പ് ഫുട്ബോളിലെ അവസാന പ്രീക്വാർട്ടർ മത്സരത്തിൽ ഇന്ത്യ നാളെ സിറിയയെ നേരിടും. നാളെ വെകിട്ട് അഞ്ചു മണിക്കാണ് മത്സരം.രണ്ടു കളിയിലും തോറ്റ ഇന്ത്യയ്ക്ക് സിറിയയെ തോൽപ്പിച്ചാലെ പ്രീക്വാർട്ടറിൽ എത്താനാകൂ.നിലവിൽ ബി ഗ്രൂപ്പിൽ ഇന്ത്യ അവസാനത്താണ്.രണ്ടു കളികളിൽ ജയിച്ച ഓസ്ട്രേലിയ പ്രീക്വാർട്ടറിലെത്തി. ഇന്ത്യ ഓസ്ട്രേലിയയോട് രണ്ടു ഗോളിനും ഉസ്ബക്കിസ്ഥാനോട് മൂന്ന് ഗോളിനുമാണ് തോറ്റത്.ആറ് ഗ്രൂപ്പിലെയും മികച്ച നാല് മൂന്നാംസ്ഥാനക്കാർക്കും അവസരമുണ്ട്.ബഹ്റൈൻ ഒരു ഗോളിന് മലേഷ്യയെ തോൽപ്പിച്ച് സാധ്യത നിലനിർത്തി.Read More

Travancore Noble News