News

അയോധ്യ പ്രാണപ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാൻ രജനികാന്ത് അയോധ്യയിലേക്ക്

അയോധ്യ പ്രാണപ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കാൻ രജനികാന്ത് അയോധ്യയിലേക്ക്. ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്നതിൽ വലിയ സന്തോഷമെന്ന് രജനികാന്ത് വ്യക്തമാക്കി. സമൂഹമാദ്ധ്യമത്തിലൂടെ അദ്ദേഹം തന്നെയാണ് യാത്രാ വിവരം ആരാധകരുമായി പങ്കുവച്ചത്. ചടങ്ങിലേക്ക് രജനിയെയും കുടുംബത്തെയും അയോധ്യ രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന് വേണ്ടി ബിജെപി നേതാവ് അര്‍ജുന മൂര്‍ത്തിയും ആര്‍എസ്എസ് നേതാക്കളും ചേര്‍ന്ന് ക്ഷണിച്ചിരുന്നു. ക്ഷണക്കത്ത് ലഭിച്ചതിന് പിന്നാലെ ഉറപ്പായും പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുമെന്ന് രജനികാന്ത് അറിയിച്ചിരുന്നു. രജനികാന്തിന് പുറമേ കങ്കണ റണാവത്, അനുപം ഖേർ, വിവേക് ഒബ്രോയ് എന്നിവരും പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ […]Read More

News

പ്രാണപ്രതിഷ്ഠ ഇന്ന് .അയോധ്യ ഒരുങ്ങി;പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ മുഖ്യ യജമാനൻ പ്രധാനമന്ത്രി

പുതുതായി പണികഴിപ്പിച്ച രാമ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് അയോധ്യ ഒരുങ്ങി. തിങ്കളാഴ്ച ക്ഷേത്രനഗരിയില്‍ ആര്‍ഭാടത്തോടെ നടക്കുന്ന ചടങ്ങിന് രാജ്യത്തെ ഒട്ടേറെ പ്രമുഖര്‍ സാക്ഷിയാകും. പരിപാടിക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, നഗരം മുഴുവനും പുഷ്പങ്ങളാല്‍ അലങ്കരിച്ചിരിക്കുകയാണ്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്യുന്നതിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു. ശ്രീരാമവിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ ഉച്ചയ്ക്ക് 12.20 ന് ആരംഭിച്ച് 1 മണി വരെ തുടരും. ഒരാഴ്ച മുമ്പ് ജനുവരി 16ന് ചടങ്ങുകളുടെ പ്രാരംഭ […]Read More

News

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിലും ലേണേഴ്‌സ് പരീക്ഷയിലും മാറ്റം വരുന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിലും ലേണേഴ്‌സ് പരീക്ഷയിലും മാറ്റം വരും. പരിഷ്‌ക്കാരങ്ങൾ നിർദേശിക്കാൻ 10 അംഗ കമ്മിറ്റിയെ നിയോഗിച്ചു.സീനിയർ ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമീഷണറാണ് സമിതിയുടെ അധ്യക്ഷൻ.ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഡ്രൈവിങ് ടെസ്റ്റും ലേണേഴ്‌സ് ടെസ്റ്റും പരിഷ്‌കരിക്കുന്നത്. താരതമ്യേന എളുപ്പമാണ് നിലവിൽ ഡ്രൈവിങ് ടെസ്റ്റ് എന്നതും അപകടങ്ങൾ വർധിക്കുന്നതിന് കാരണം ഡ്രൈവിങിൽ മികവില്ലാത്തതുമാണെന്ന നിഗമനത്തിലാണ് മന്ത്രി പരിഷ്‌കാരങ്ങൾക്ക് നിർദ്ദേശം നൽകിയത്.Read More

News

അണ്ടർ 19 ലോകകപ്പ് തുടങ്ങി

ജൊഹന്നാസ്ബർഗ്:അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ചാമ്പ്യൻമാരായ ഇന്ത്യ ജയത്തോടെ അരങ്ങേറി. ബംഗ്ലാദേശിനെ 84 റണ്ണിന് ഇന്ത്യ തോൽപ്പിച്ചു. ഇന്ത്യ 251/7, ബംഗ്ളാദേശ് 167. ജയിക്കാൻ 256 റൺ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിലെ കാലിടറി.15-ാം ഓവറിൽ 50 റണ്ണിന് നാല് വിക്കറ്റ് നഷ്ടമായി. മുഹമ്മദ് ഷിഹാബ് ജയിംസും ആരിഫുൾ ഇസ്ലാമും ധീരമായി പോരാടിയെങ്കിലും ഫലമുണ്ടായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റെടുത്ത ഇന്ത്യക്കായി ഓപ്പണർ ആദർശ്സിങും ക്യാപ്റ്റൻ ഉദയ് സഹരനുമാണ് ഇന്ത്യയുടെ സ്കോറുയർത്തിയത്. ബംഗ്ലാദേശിനു വേണ്ടി മറൂഫ് മൃദ്ധ […]Read More

News

വനിതാ കമ്മീഷന്റെ മാധ്യമ പുരസ്കാരത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം:വനിതാ കമ്മീഷന്റെ മാധ്യമപുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. മികച്ച റിപ്പോർട്ട്, മികച്ച ഫീച്ചർ, വിഷ്വൽ മീഡിയ മലയാളം മികച്ച ഫീച്ചർ, മികച്ച ഫോട്ടോഗ്രാഫി, മികച്ച വീഡിയോ ഗ്രാഫി എന്നിങ്ങനെ ആറു വിഭാഗങ്ങളിലാണ് പുരസ്കാരം. വ്യത്യസ്ത മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങൾ, നേരിടുന്ന പ്രശ്നങ്ങൾ,പ്രതിസന്ധികളെ തരണം ചെയ്തവർ തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട വാർത്തകളും വീഡിയോകളും ഫോട്ടോകളുമാണ് പരിഗണിക്കുന്നത്. ജേതാക്കൾക്ക് 20,000 രൂപയും പ്രശസ്തിപത്രവും നൽകും.പത്രത്തിന്റെ മുഴുവൻ പേജും, ഫോട്ടോയുടെ നാല് പകർപ്പും ന്യൂസ് എഡിറ്റർ/റസിഡന്റ് എഡിറ്റർ/ചീഫ് എഡിറ്ററിന്റെ സാക്ഷ്യപത്രത്തോടൊപ്പം ഫെബ്രുവരി 5 […]Read More

News

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്കു പിന്നാലെ ഗുരുതരാവസ്ഥയിൽ; ആലപ്പുഴയിൽ 31 കാരി മരിച്ചു, ചികിത്സാ

ആലപ്പുഴ : കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ പ്രസവം നിർത്താനുള്ള ലാപ്രോസ്കോപിക് ഓപ്പറേഷനു ശേഷം ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. ആലപ്പുഴ പഴവീട് ശരത് ഭവനിൽ ആശാ ശരത് (31) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് മരിച്ചത്. ഭർത്താവ്: പഴവീട് ശരത് ഭവനിൽ എസ്.ശരത് ചന്ദ്രൻ (യുഎസ്എ) മക്കൾ: അവന്തിക (ഏഴ്), ആദവ് (നാല്). സംസ്കാരം പിന്നീട്. ആലപ്പുഴ കണിയാകുളം ജംക്‌ഷനിലെ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ […]Read More

News

ഗൂഗിൾ പേയിലൂടെ കൈക്കൂലി; കൊല്ലത്ത് 2 മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ട്രാൻസ്പോർട്ട്

കൈക്കൂലി വാങ്ങിയ രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കൊല്ലത്താണ് സംഭവം. വൻ തുക പിഴ ഈടാക്കുന്നത് ഒഴിവാക്കാൻ ഏജന്റിന്റെ ഗൂഗിൾ പേ അക്കൗണ്ട് വഴിയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പണം വാങ്ങിയത്. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ വി.ആ‌ർ.ലിജിൻ, ഡ്രൈവർ എൻ. അനിൽകുമാർ എന്നിവരെയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ സസ്പെൻഡ് ചെയ്തത്.Read More

News

പ്രതിഷ്ഠ ദിനം, കേരളത്തിൽ അവധി?

അയോദ്ധ്യ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ചു ജനുവരി 22ന് അവധി നൽകി കൂടതൽ സംസ്ഥാനങ്ങൾ .ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് തിങ്കളാഴ്ച അവധി പ്രഖ്യപിച്ചു മുന്നോട്ട് വന്നിട്ടുള്ളത്.ഡൽഹിയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അന്നേ ദിവസം ഉച്ചകഴിഞ്ഞു 2.30വരെ അവധി അനുവദിച്ചു.കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.മുംബൈ സ്റ്റോക് എക്സ്ചേഞ്ചും നാഷണൽ എക്സ്ചേഞ്ചും തിങ്കളാഴ്ച പ്രവർത്തിക്കില്ലെന്ന് ആർ ബി ഐ അറിയിച്ചിട്ടുണ്ട്.ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മാധ്യപ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, ഗോവ, അസം, ത്രിപുര, ഒഡിഷ,പുതുശ്ശേരി, ചത്തീസ്‌ഖട്ട് സംസ്ഥാനങ്ങളിൽ പൊതു അവധി […]Read More

Travancore Noble News