ജനനത്തീയതി തെളിയിക്കാനുള്ള രേഖകളുടെ പട്ടികയിൽ നിന്നും ആധാറിനെ ഇ പി എഫ് ഒ ഒഴിവാക്കി.പ്രായം തെളിയിക്കാനുള്ള രേഖയായി ആധാറിനെ ഉപയോഗിക്കാൻ കഴിയില്ലെന്ന് ആധാർ അതോറിറ്റിയും വ്യക്തമാക്കിയിരുന്നു.ജനന തീയതിക്ക് തെളിവായി ഇനി മാർക്ക്ലിസ്റ്റ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ് തന്നെ ഹാജരാക്കണം.ആധാർ നിയമം 2016 പ്രകാരം ജനന തീയതിയുടെ സാധുതയുള്ള തെളിവായി ആധാർ ഉപയോഗിക്കാൻ കഴിയില്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കുകയായിരുന്നു.ഇ പി എഫ് ഒ യുടെ തീരുമാനത്തിന് സെൻട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണറുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.Read More
ഇസ്ലാമാബാദ്:ഇറാനെതിരെ പാകിസ്ഥാൻ നടത്തിയ പ്രത്യാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. സിസ്താൻ -ബലൂചിസ്ഥാൻ പ്രവിശ്യയിലെ സ ഹെദാദിൽ ഇറാന്റെ തീവ്രവാദ കേന്ദ്രങ്ങൾ പാകിസ്ഥാൻ തകർത്തതായി അവകാശപ്പെട്ടു. പാകിസ്ഥാന്റെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം വിദേശികളാണെന്ന് ഇറാൻ ആഭ്യന്തര മന്ത്രി അഹമ്മദ് വഹീദി പറഞ്ഞു.ബലൂചിസ്ഥാനുവേണ്ടി ഇറാനും പാകിസ്ഥാനും നടത്തുന്ന പോരാട്ടം ഇന്ത്യ ആശങ്കയോടെ വീക്ഷിക്കുന്നു.ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്നീ തീവ്രവാദ സംഘടനകളുടെ ഇറാനിലെ ഒളിത്താവളങ്ങളാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്. ദേശരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് പാകിസ്ഥാൻ പ്രസിഡന്റ് ആരിഫ് ആൽവി പ്രസ്താവിച്ചു.Read More
ന്യൂഡൽഹി:ഇഡിയുടെ നാലാം സമൻസും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ഗജ് രിവാൾ അവഗണിച്ചു. ഡൽഹി മദ്യനയത്തിൽ അഴിമതി ആരോപിച്ചുള്ള കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ഇഡി യുടെ നാലാം സമൻസാണ് കെജ്‌രിവാൾ അവഗണിച്ചത്. വ്യാഴാഴ്ച 12 മണിക്ക് ഹാജരാകാനാണ് ഇഡി നിർദ്ദേശിച്ചത്. കെജ് രിവാൾ മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഗോവയിലേക്ക് തിരിച്ചു. ഇഡിയുടെ ചോദ്യം ചെയ്യൽ രാഷ്ട്രീയ പ്രേരിതമാണെന്ന് കെജ്‌രിവാൾ ആരോപിച്ചു.Read More
ബംഗളുരു:അഫ്ഗാനിസ്ഥാനെതിരെ മൂന്ന് മത്സരങ്ങളങ്ങിയ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ സമ്പൂർണ വിജയം നേടുമെന്നതിൽ ഇന്ത്യയ്ക്ക് ആത്മവിശ്വാസം. ജൂണിൽ നടക്കുന്ന ലോകകപ്പിൽ വിജയിക്കുമെന്ന വിശ്വാസം ഇന്ത്യാക്കായി.ആദ്യ രണ്ട് കളിയിലും അനായസം ഇന്ത്യ ജയിച്ചു. ക്യാപ്റ്റൻ രോഹിത് ശർമയുടെ സെഞ്ചുറികരുത്തിൽ ഇന്ത്യ നേടിയ 212 റണ്ണിനൊപ്പം മറുപടി ബാറ്റ് വീശിയ അഫ്ഗാനും എത്തിയതോടെ കളി സൂപ്പർ ഓവറിലേക്ക് നീങ്ങി. രോഹിതാണ് കളിയിലെ താരം. ജനുവരി 25ന് ഇംഗ്ലണ്ടുമായുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.Read More
പത്തനംതിട്ട: ആരാണ് ടീച്ചറമ്മയെന്നും അങ്ങനെ ഒരു അമ്മയില്ലെന്നും കെകെ ശൈലജയെ പരോക്ഷമായി വിമർശിച്ച് മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ. ടീച്ചറമ്മയെ മന്ത്രിയാക്കില്ലെന്ന് ജോസഫ് എം പുതുശേരി എഴുതി. ഒരമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. അത്യാവശ്യം ലാത്തിയടി ഒക്കെ ചിലപ്പോൾ മന്ത്രിയാകാൻ കൊള്ളേണ്ടി വരുമെന്നും ജി സുധാകരൻ പറഞ്ഞു. കഴിവുള്ള ഒരുപാട് പേർ കേരളത്തിൽ മന്ത്രിമാർ ആയിട്ടില്ല. പലരും പല തരത്തിൽ മന്ത്രിമാർ ആകുന്നുണ്ട്. അത്യാവശ്യം ഒരു ലാത്തിയൊക്കെ ദേഹത്ത് കൊള്ളണം. അങ്ങനെയൊക്കെയാണ് മന്ത്രി ആകേണ്ടതെന്നും ജി […]Read More
ന്യൂഡല്‍ഹി:അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ച വരെ അവധി പ്രഖ്യാപിച്ച് കേന്ദ്രം. വിശ്വാസികളുടെ വികാരങ്ങളെ മാനിച്ചാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ഇതുസംബന്ധിച്ച് സർക്കാർ നോട്ടിഫിക്കേഷൻ ഇറക്കിയതായി റിപ്പോർട്ടിൽ പറയുന്നു.ചടങ്ങിന്റെ പരിപാടിയുടെ തത്സമയ സംപ്രേഷണം വീക്ഷിക്കാനാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പകുതി ദിവസത്തെ അവധി അനുവദിച്ചിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.Read More
ന്യൂഡൽഹി:ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സിഇഒയെ പ്രസിഡന്റായി രഘുശർമ്മ അയ്യരെ പിടി ഉഷ ഏകപക്ഷീയമായി നിയമിച്ചതിനെതിരെ ആരോപണം. ഐപിഎല്ലിൽ വാതു വയ്പ് കേസിൽ വിവാദമുണ്ടായ 2013ൽ രഘു അയ്യർ രാജസ്ഥാൻ റോയൽ ഡിലെ സിഇഒ ആയിരുന്നു. ഈ നിയമനം എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകരിച്ചിട്ടില്ലെന്ന് 12 അംഗങ്ങൾ വ്യക്തമാക്കി. യോഗത്തിനിടെ ഉഷ ഏകപക്ഷീയമായി വിഷയം അവതരിപ്പിക്കുകയായിരുന്നു.അതേസമയം ഉഷ ആക്ഷേപങ്ങൾ നിരാകരിച്ചു.ഇത്തരം വിവാദങ്ങൾ ഐഒഐ യുടെ അംഗീകാരം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി റദ്ദാക്കുന്നതിലേക്ക് നയിക്കുമെന്ന് പിടി ഉഷ പറഞ്ഞു.Read More