News

ജല്ലിക്കെട്ട് മത്സരത്തിൽ രണ്ടു മരണം

ചെന്നൈ:പൊങ്കലിനോടനുബന്ധിച്ചുള്ള ജല്ലിക്കെട്ട് മത്സരത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ശിവഗംഗ ജില്ലയിലെ സിറാവയൽ ഗ്രാമത്തിൽ ബുധനാഴ്ച നടന്ന മത്സരത്തിലാണ് കാളയുടെ കുത്തേറ്റ് രണ്ടു പേർ കൊല്ലപ്പെട്ടതു്. കൊല്ലപ്പെട്ടവരിൽ 12 വയസ്സുള്ള കുട്ടിയുമുണ്ട്. മത്സര വേദിക്ക് പുറത്തുണ്ടായിരുന്ന കാളകൾ കാണികൾക്കു നേരെ പാഞ്ഞെടുത്തതിന്റെ ഫലമായാണ് ആളപായമുണ്ടായത്. എൺപതിനായിരത്തോളം കാണികളാണ് സ്ഥലത്തുണ്ടായിരുന്നതു്. കാർത്തി പി ചിദംബരം എംപി, മന്ത്രി പെരിയകറുപ്പൻ, കലക്ടർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അപകടം. അതിനു പുറമെ മധുര ജില്ലയിലെ അലങ്ക നല്ലൂരിൽ നടന്ന മത്സരത്തിനിടെ ഒരു പൊലീസുകാരനടക്കം മൂന്നുപേർക്ക് […]Read More

Health News

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം:ഗുണനിലവാരമില്ലാത്ത വിവിധ മരുന്നുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറി കളിലാണ് പരിശോധന നടത്തിയതു്. സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും വിതരണക്കാർക്ക് തിരികെ നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കണം. മെറ്റ്ബ്ലോക്ക് എക്സ് എൽ 50, ഗാബപെന്റിൻ, ലോറിപാം, ക്ലോപിഡോ ഗ്രൽ, ഗ്ലൈകോമെറ്റ്, സെട്രിസിൻ സിറപ്പ് തുടങ്ങിയ വിവിധയിനം മരുന്നുകളുടെ ബാച്ചുകളാണ് നിരോധിച്ചത്.Read More

News

ചിത്രക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് ആചാരലംഘനത്തിന് കൂട്ടുനിന്നവര്‍’; മന്ത്രി മുരളീധരൻ

തിരുവനന്തപുരം: ചിത്രക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിന്നവരാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. രാമജന്മഭൂമിയില്‍  ക്ഷേത്രം പണിയുമ്പോള്‍ വിളക്ക് കൊളുത്താനും രാനാപം ജപ്പിക്കാനും പറയുന്നത് അങ്ങേയറ്റത്തെ അധിക്ഷേപാര്‍ഹമായ കാര്യമാണെന്ന പ്രചാരണത്തിന് പിന്നില്‍ ആസൂത്രിതശ്രമമാണെന്നും മുരളീധരന്‍ പറഞ്ഞു. ‘അഞ്ഞൂറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് അയോധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ കര്‍മം നടത്തുന്നത് എല്ലാവര്‍ക്കും സന്തോഷിക്കാനുളള അവസരമാണ്. ആ അവസരത്തില്‍ രാമനാപം ജപിക്കണം വിളക്ക് കൊളുത്തണമെന്നാണ് ഒരു ഹൈന്ദവവിശ്വാസിയെന്ന നിലയില്‍ കെഎസ് ചിത്ര പറഞ്ഞത്. കേരളത്തിലെ പ്രശസ്തയായ ഗായികയ്‌ക്കെതിരെ സൈബര്‍ ഇടങ്ങളില്‍ […]Read More

News

എട്ടാം ദിവസം രാഹുൽ മാങ്കുട്ടത്തിന് ജാമ്യം.

തിരുവനന്തപുരം : അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിന് എല്ലാ കേസുകളിലും ജാമ്യം അനുവദിച്ചു.സെക്രട്ടേറിയറ്റ് സംഘർഷവുമായി ബന്ധപ്പെട്ട നാല് കേസുകളിലും ഉപാധികളോടെരാഹുലിന് ജാമ്യം ലഭിച്ചു.സി ജെ എം കോടതിയാണ് രാഹുലിന് ജാമ്യം നൽകിയത്.ജനുവരി ഒൻപതിനാണ് രാഹുൽ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ന് എട്ടാം ദിവസമാണ് ജാമ്യം കിട്ടിയത്.സെക്രട്ടേറിയറ്റ് സമരവുമായി ബന്ധപ്പെട്ട കേസിൽ 50000 രൂപയോ തത്തുല്യമായ ആൾ ജാമ്യമോ നൽകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.ആറു ആഴ്ചത്തേയ്ക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണഉദ്യോഗസ്ഥന് മുന്നിൽ […]Read More

News

ഭൂമി തരം മാറ്റൽ: അദാലത്ത് തുടങ്ങി

വയനാട്:ഭൂമി തരം മാറ്റൽ അദാലത്ത് വയനാട് ജില്ലയിലെ പനമരത്ത് തുടങ്ങി.378 അപേക്ഷകളിൽ 251 എണ്ണത്തിൽ തീർപ്പ് കൽപ്പിച്ചു. പനമരം സെന്റ് ജൂഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ രാജൻ അദാലത്ത് ഉദ്ഘാടനം ചെയ്തു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സൗജന്യ ഭൂമി തരം മാറ്റുന്നതിന് അർഹതയുള്ള 25 സെന്റ് വരെ വിസ്തൃതിയുള ഭൂമിയുടെ അപേക്ഷകളിലാണ് തീർപ്പാക്കിയത്.ഒആർ കേളു എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.Read More

തൊഴിൽ വാർത്ത

ഫാക്ടിൽ 62 ഒഴിവ്

എണാകുളം ഉദ്യോഗമണ്ഡപലിലെ ഫാക്ടിൽ ടെക്നീഷ്യൻ, സീനിയർ മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിൽ 62 ഒഴിവുണ്ട്.അവസാന തീയതി: ജനുവരി 23 – വിവരങ്ങൾക്ക്:www.fact.co.in കാണുക.Read More

News

സ്റ്റാർ ഹോട്ടൽ അയോധ്യയിൽ

അയോധ്യ:രാജ്യത്തെ ആദ്യ സസ്യാഹാര സെവൻസ്റ്റാർ ആഡംബര ഹോട്ടൽ അയോധ്യയിൽ. പ്രതിഷ്ഠ നടക്കുന്ന ജനുവരി 22 ന് ഹോട്ടൽ ഉദ്ഘാടനം ചെയ്യും. മുംബൈ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള താണ് സെവൻസ്റ്റാർ ഹോട്ടൽ. മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലും ഫ്ലാറ്റും റിയൽ എസ്റ്റേറ്റ് കമ്പനിയ്ക്ക് മുംബൈയിലുണ്ട്.Read More

News

നവകേരള ആഡംബര ബസ് ഇനികല്യാണ പാർട്ടിക്ക്

തിരുവനന്തപുരം:മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും നവകേരള സദസ്സിൽ യാത്രചെയ്യുന്നതിനു വേണ്ടി വാങ്ങിയ പ്രത്യേക ആഡംബര ബസ് ഫെബ്രുവരി മുതൽ കല്യാണ പാർട്ടിക്ക് നൽകും. കാരവാൻ സൗകര്യമുള്ള ബസിൽ മുഖ്യമന്ത്രിക്ക് സജ്ജീകരിച്ചിട്ടുള്ള സീറ്റ് നീക്കം ചെയ്യും. ബസിന്റെ നിറത്തിൽ മാറ്റം വരുത്തിയിട്ടില്ല. കേരള സർക്കാർ പ്രിന്റും, പ്രത്യേകം സജ്ജീകരിച്ച എസിയും മാറ്റും. കെഎസ്ആർടിസി യുടെ പേരായിരിക്കും ഇനി മുതൽ ഉണ്ടാകു ക. ബാത്ത് റൂം ഉൾപ്പെടുയുള്ള സൗകര്യങ്ങൾ നിലനിർത്തും. ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ, ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കാനുള്ള അറ എന്നിവ ഉണ്ടാകും.Read More

News

കെഎസ്ആർടിസി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവുണ്ട്

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ, വനിത ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കണം. ഹെവി ഡ്രൈവിംഗ് ലൈസൻസും അഞ്ച് വർഷ പരിചയവും ഉണ്ടാവണം.www.cmd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 26 ആണ്.Read More

News

പ്രധാനമന്ത്രി 4000 കോടിയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിച്ചു

കൊച്ചി : കൊച്ചിൻ ഷിപ്പ് യാർഡിൽ നാലായിരം കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രം, ഡ്രൈ ഡോക്ക് എന്നിവയും ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനലുമടക്കമുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുളളവർ ചടങ്ങിൽ പങ്കെടുത്തു. ഗുരുവായൂർ ക്ഷേത്രത്തിലും ത്യപ്രയാർ ക്ഷേത്രത്തിലും സന്ദർശനം നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഭാഗമാകാൻ സാധിച്ചുവെന്ന് പ്രധാനമന്ത്രി […]Read More

Travancore Noble News